ദമാസ്കസ് സർവ്വകലാശാല (അറബിക്: جَامِعَةُ دِمَشْقَ, Jāmi‘atu Dimashq) സിറിയയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഒരു സർവ്വകലാശാലയാണ്. തലസ്ഥാനമായ ദമാസ്കസിൽ സ്ഥിതി ചെയ്യുന്ന ഈ സർവ്വകലാശാലയ്ക്ക് മറ്റ് സിറിയൻ നഗരങ്ങളിലും കാമ്പസുകളുമുണ്ട്. സ്കൂൾ ഓഫ് മെഡിസിൻ (സ്ഥാപിതം 1903), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ (സ്ഥാപിതം 1913) എന്നീ രണ്ട് സ്ഥാപനങ്ങളുടെ ലയനത്തിലൂടെ 1923 ൽ ഇത് സ്ഥാപിതമായി. 1958 വരെ സിറിയൻ സർവ്വകലാശാല എന്ന പേര് വഹിച്ചിരുന്ന ഇത് അലപ്പോ സർവ്വകലാശാല സ്ഥാപിതമായതിനുശേഷം പേര് മാറി. ഒമ്പത് പൊതു സർവ്വകലാശാലകളും പത്തിലധികം സ്വകാര്യ സർവ്വകലാശാലകളും സിറിയയിലുണ്ട്. 2011 ൽ സിറിയയിൽ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് അറബ് ലോകത്തെ ഏറ്റവും മതിപ്പുള്ള സർവകലാശാലകളിലൊന്നായിരുന്നു ഡമാസ്കസ് സർവകലാശാല.[4] ദമാസ്കസ് സർവകലാശാലയിൽ നിരവധി ഫാക്കൽറ്റികൾ, ഉന്നത ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്റർമീഡിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, നഴ്സിങ് വിദ്യാലയം എന്നിവ ഉൾപ്പെടുന്നു. അറബ് ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സ്ഥാപനമായ വിദേശികളെ അറബി ഭാഷ പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഇതിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.[5]

ദമാസ്കസ് സർവ്വകലാശാല
جَامِعَةُ دِمَشْقَ
പ്രമാണം:Damascus University.png
ദമാസ്കസ് സർവ്വകലാശാല
മുൻ പേരു(കൾ)
സിറിയൻ സർവ്വകലാശാല (1923–1958)
ആദർശസൂക്തം"وَقُل رَّبِّ زِدْنِي عِلْمًا" 20:114
തരംPublic
സ്ഥാപിതം1923 (1903-ൽ മെഡിക്കൽ സ്കൂൾ)
പ്രസിഡന്റ്മുഹമ്മദ് ഒസാമ അൽജബ്ബാൻ [1]
കാര്യനിർവ്വാഹകർ
2,653 [2]
വിദ്യാർത്ഥികൾ210,929 [3]
ബിരുദവിദ്യാർത്ഥികൾ197,493
13,436
ഗവേഷണവിദ്യാർത്ഥികൾ
1,211
സ്ഥലംദമാസ്കസ്, സിറിയ
ക്യാമ്പസ്Urban
വെബ്‌സൈറ്റ്damascusuniversity.edu.sy

ചരിത്രം

തിരുത്തുക

1901-ൽ, ദമാസ്കസിലെ സ്കൂൾ ഓഫ് മെഡിസിൻ ഓഫീസ് സ്ഥാപിക്കുന്നതിന് അംഗീകാരം ലഭിച്ചതോടെ 1903-ൽ സർവ്വകലാശാലയുടെ മർമ്മ ഭാഗമായ ഈ സ്കൂൾ ആരംഭിച്ചു. മെഡിസിൻ, ഫാർമസി ശാഖകൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിലെ പ്രബോധന ഭാഷ തുർക്കിഷ് ആയിരുന്നു. 1913-ൽ ബെയ്റൂത്തിൽ ആരംഭിച്ച ഒരു നിയമ വിദ്യാലയത്തിലെ ഭൂരിഭാഗം അധ്യാപകരും അറബികളും പ്രബോധന ഭാഷ അറബിയും ആയിരുന്നു. 1914-ൽ സ്കൂൾ ഓഫ് മെഡിസിൻ ബെയ്റൂത്തിലേക്ക് മാറിയതുപോലെ ഈ വിദ്യാലയും ദമാസ്കസിലേക്കും മാറ്റി. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന വർഷങ്ങളിൽ നിയമവിദ്യാലയം ബെയ്റൂട്ടിലേക്ക് തിരിച്ചെത്തി. അതിനെത്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനും സ്കൂൾ ഓഫ് ലോയും ഡമാസ്കസിൽ ആരംഭിക്കുകയും ആദ്യത്തേത് 1919 ജനുവരിയുടെ തുടക്കത്തിലും രണ്ടാമത്തേത് അതേ വർഷം സെപ്റ്റംബറിലുമാണ് ആരംഭിച്ചത്. 1923-ൽ സ്കൂൾ ഓഫ് ലോയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ എന്ന് പുനർനാമകരണം നടത്തുകയും ഈ സ്ഥാപനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ, അറബ് സൊസൈറ്റി, സെന്റർ ഓഫ് അറബിക് ഹെറിറ്റേജ് എന്നിവയുമായി ബന്ധപ്പെടുത്തി സിറിയൻ സർവ്വകലാശാല എന്ന പേരിൽ സംഘടിപ്പിച്ചു.

ചിത്രശാല

തിരുത്തുക
  1. "President of Damascus University".
  2. "جامعة دمشق". Mohe.gov.sy. 2012-01-02. Retrieved 2015-08-25.
  3. [1] Archived 14 July 2014 at the Wayback Machine.
  4. "Top Arab World (Ranking as of 2010)". Archived from the original on 22 February 2010. Retrieved 15 January 2022.
  5. Spender, Tom (10 May 2005). "A new 'Mecca of Arabic studies'?". The Christian Science Monitor. Retrieved 31 March 2007.
"https://ml.wikipedia.org/w/index.php?title=ദമാസ്കസ്_സർവ്വകലാശാല&oldid=3735298" എന്ന താളിൽനിന്ന് ശേഖരിച്ചത്