തൻഈം മസ്ജിദ്
കഅബയിൽ നിന്നും 5 മൈൽ അകലെ അൽ-ഹിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളിയാണ് തൻഈം മസ്ജിദ്.തീർഥാടനത്തിന് പോകുന്നവർ ഇഹ്റാം ചെയ്യാനായി പോകുന്ന പ്രശസ്തമായ പള്ളിയാണിത്.മസ്ജിദ് ആയിശ എന്ന പേരിലും ഈ പള്ളി അറിയപ്പെടുന്നു. പ്രവാചകൻ മുഹമ്മദിൻറെ പത്നിയായിരുന്ന ആയിശ കഅബയിലേക്ക് തീർഥാടനത്തിന് പോകും മുമ്പായി ഇവിടെ വെച്ചാണ് ഇഹ്റാം ചെയ്തത്.ഇക്കാരണംകൊണ്ടാണ് ഇവിടെ നിർമ്മിച്ച പള്ളിക്ക് മസ്ജിദ് ആയിശ എന്ന പേര് നൽകിയത്.മക്കയിൽ ജീവിക്കുന്ന ആളുകൾക്ക് ഉംറക്ക് ഇഹ്റാം ചെയ്യാനായി പോകേണ്ട സ്ഥലമാണിത്.ഇവിടെ വെച്ചാണ് വിശ്വാസികൾ സ്നാനം ചെയ്ത് ഇഹ്റാമിൻറെ വസ്ത്രം ധരിച്ച് ഉംറ എന്ന ആരാധനാകർമ്മത്തിലേക്ക് പ്രവേശിക്കുന്നത്.[1]
അവലംബം
തിരുത്തുക- ↑ [1] Archived 2018-03-19 at the Wayback Machine. Short Hajj site