ത്രിപുരനേനി ഗോപിചന്ദ്

ഇന്ത്യന്‍ രചയിതാവ്‌

ഒരു തെലുഗു ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എഡിറ്റർ , പ്രബന്ധകാരൻ , നാടകകൃത്ത്, സിനിമാ സംവിധായകൻ എന്നീ നിലകളില് പ്രവർത്തിച്ചിരുന്നയാളായിരുന്നു ത്രിപുരനേനി ഗോപിചന്ദ് (8 സെപ്റ്റംബര് 1910 – 2 നവമ്പര് 1962) .

ത്രിപുരനേനി ഗോപിചന്ദ്
ത്രിപുരനേനി ഗോപിചന്ദ്.jpg
ജനനം1910, സെപ്റ്റംബർ 8
മരണം2 നവംബർ 1962(1962-11-02) (പ്രായം 52)

ഗോപിചന്ദിന്റെ എഴുത്ത് മാനുഷികമൂല്യങ്ങൾക്കും ആശയങ്ങള്ക്കും പ്രാധാന്യം കൽപ്പിക്കുന്നു. കൂടാതെ ഭൌതികവാദം, യുക്തിവാദം, അസ്തിത്വവാദം, യാഥാര്ഥ്യവാദം, മാനുഷികവാദം എന്നീ ആശയങ്ങളും എഴുത്തില് ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവല് അയോഗ്യന്റെ ജീവിതയാത്ര’ (അസമര്ധുനി ജീവിതയാത്ര) പ്രശസ്തമായിരുന്നു. ഇത് തെലുഗിലെ ആദ്യത്തെ സൈക്കലോജിക്കല് നോവല് ആയി അറിയപ്പെടുന്നു. ഗോപിചന്ദിന്റെ ‘പണ്ഠിത പരമേശ്രവ ശാസ്ത്രി വീലുനാമ’ എന്ന കൃതി 1963 ലെ സാഹിത്യ അക്കാദമി പുരസ്ക്കാരം നേടി. തെലുഗിലെ ഈ പുരസ്ക്കാരം നേടുന്ന് ആദ്യത്തെ കൃതി ആയിരുന്നു അത്.

ഗോപിചന്ദിന്റെ പിതാവ്, ത്രിപുരനേനി രാമസ്വാമി ഒരു സാമൂഹിക പരിവർത്തകനായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ത്രിപുരനേനി_ഗോപിചന്ദ്&oldid=2328198" എന്ന താളിൽനിന്ന് ശേഖരിച്ചത്