ത്യാഗരാജാർ പോളിടെൿനിക്, അളഗപ്പനഗർ

തൃശ്ശൂർ ജില്ലയിലെ പോളിടെക്നിക്ക് കോളേജ്
(ത്യാഗരാജാർ പോളിടെൿനിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആമ്പല്ലൂരിനു തൊട്ടു കിഴക്കായുള്ള അളഗപ്പനഗർ എന്ന ഗ്രാമത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ്‌ ത്യാഗരാജാർ പോളിടെൿനിക് അളഗപ്പനഗർ. ഇത് കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ കീഴിലാണ് പ്രവർത്തിക്കുന്നത്.[1]

ത്യാഗരാജാർ പോളിടെൿനിക്- പുതിയ നില കൂടി പണിതതിനു ശേഷമുള്ള ചിത്രം

സ്ഥാപന ചരിത്രംതിരുത്തുക

ഇന്ത്യയിലെ പോളിടെക്‌നിക് വിദ്യഭ്യാസ സമ്പ്രദായം തുടങ്ങുന്ന സമയത്ത് സ്ഥാപിക്കപ്പെട്ട ഒരു സ്ഥാപനമാണ് ത്യാഗരാ‍ജാർ പോളിടെൿനിക്‌. പ്രമുഖ ബിസിനസ്സുകാരനും സാ‍മൂഹ്യപ്രവർത്തകനുമായ അളഗപ്പ ചെട്ടിയാർ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്.[2] അളഗപ്പനഗർ തുണിമില്ലിലെ തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ വേണ്ടി അളഗപ്പ ചെട്ടിയാർ തന്നെ മുൻ‌കൈ എടുത്ത് തുടങ്ങിയ ഒരു വിദ്യഭ്യാസ‌ സ്ഥാപനമാണ് അളഗപ്പനഗർ പോളിടെക്‌നിക്. ഇത് പിന്നീട് ത്യാഗരാജാർ പോളിടെൿനിക് എന്ന് നാമകരണം ചെയ്‌തു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രു അനുവദിച്ച പോളിടെക്‌നിക് സ്ഥാപങ്ങളിൽ ഒന്നാണിത്.തൃശ്ശൂർ അതിരൂപതയുടെ കിഴിൽ ആണ് ഇപ്പോൾ പോളിടെക്‌നിക് പ്രവർത്ഥിക്കുന്നത്.

നാൾവഴിതിരുത്തുക

 • സ്ഥാപനം - 1956 ൽ
 • സ്ഥാപകൻ പ്രശസ്ത വിദ്യാഭ്യാസപ്രവർത്തകൻ ഡോക്ടർ അളഗപ്പചെട്ട്യാർ .
 • 30 വിദ്യാർത്ഥികളുമായി തുടങ്ങി - സിവിൽ ശാഖ മാ‍ത്രം.
 • 1961 നടത്തിപ്പ് കെ. ത്യാഗരാജൻ ചെട്യാർ മധുരൈ ഏറ്റെടുത്തു.പ്രിൻസിപ്പാൾ - ശ്രീ.ഇ കെ മേനോൻ.
 • 1971 പ്രിൻസിപ്പാൾ - ശ്രീ എൻ. ഭവീന്ദ്രനാഥൻ
 • 1980-81 ൽ ഈ സ്ഥാപനത്തിൻറെ നടത്തിപ്പ് തൃശ്ശൂർ ആർ‌ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള ഡയൊസിയൻ കമ്മ്യൂണിറ്റി ഏറ്റെടുത്തു.
 • പ്രിൻസിപ്പാൾ - ശ്രീ. ഫ്രാൻസിസ് സി ജോസഫ്.
 • ഗവേർണിംഗ് കൌൺസിൽ ചെയർമാൻ ശ്രീ. റെവ. ഫാ. ജോസഫ് കാക്കശേരി.
 • 1996-1999 ൽ പ്രിൻസിപ്പാൾ - ശ്രീമതി.യു എൻ ദേവയാനി. ഗവേർണിംഗ് കൌൺസിൽ ചെയർമാൻ ശ്രീ. റെവ. ഫാ.ലോറൻസ് ഒലക്കിങ്കൽ.
 • 2000 പ്രിൻസിപ്പാൾ ശ്രീ. കെ കെ സ‌ഹദേവൻ.
 • 2004 പ്രിൻസിപ്പാൾ ശ്രീമതി. അന്നാ ടർജി.

നിലവിലുള്ള സാങ്കേതിക പഠന ശാഖകൾതിരുത്തുക

മുഴുനീള ശാഖകൾ (കാലയളവ് - മൂന്നു കൊല്ലം)തിരുത്തുക

ഹ്രസ്വകാല ശാഖകൾ (കാലയളവ് - ആറു മാസം)തിരുത്തുക

എത്തിചേരാനുള്ള വഴിതിരുത്തുക

കൊച്ചിയിൽ നിന്നും തൃശ്ശുരിലേക്ക് പോകുന്ന ദേശീയപാത 544 ൽ വരുന്ന ആമ്പല്ലൂർ കവലയിൽ നിന്നും 500 മീറ്റർ ദൂരത്തിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്[3].

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-07-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-18.
 2. "About Institution". www.thiagarajarpolytechnic.org. ശേഖരിച്ചത് 25 September 2018. Cite has empty unknown parameter: |dead-url= (help)
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-11.