തൊൽ. തിരുമാവളവൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(തോൽ. തിരുമാവളവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്‌നാട്ടിലെ പ്രമുഖ ദളിത് നേതാവും ദളിത് രാഷ്ട്രീയ പാർട്ടിയായ വിടുതലൈ ചിറുതൈകൾ കച്ചി (വി.സി.കെ.) നേതാവുമാണ് തോൽ. തിരുമാവളവൻ(ജനനം:10 ജൂലൈ 1962).[1] പതിനഞ്ചാം ലോക്സഭയിൽ ചിദംബരം മണ്ഡലത്തെ പ്രതിനിധികരിക്കുന്ന അംഗമാണ്. നിലവിൽ ഡി.എം.കെ.ക്കൊപ്പം യു.പി.എ.യിലെ ഘടകക്ഷിയാണ് വി.സി.കെ.
തോൽ. തിരുമാവളവൻ | |
---|---|
ലോക്‌സഭാംഗം | |
മണ്ഡലം | ചിദംബരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Anganur, Tamil Nadu, India | 17 ഓഗസ്റ്റ് 1962
രാഷ്ട്രീയ കക്ഷി | വി.സി.കെ |
വസതി | Chennai |
വെബ്‌വിലാസം | www.thiruma.in |
ജീവിതരേഖ
തിരുത്തുകതൊൽകാപ്പിയന്റെയും പെരിയമ്മാളുടെയും മകനായി അരിയലൂർ ജില്ലയിലെ അംഗനൂരിൽ ജനിച്ചു. മദ്രാസ് പ്രസിഡൻസി കോളേജ്, ചെന്നൈ ലാ കോളേജ്, മദിരാശി സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. 2001-04 ൽ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു. 2009 ൽ ചിദംബരത്തു നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കൃതികൾ
തിരുത്തുക- അത്ത്മീറ്
- തമിഴർകൾ ഹിന്ദുക്കളാ?
- ഈഴം എന്റാൽ പുലികൾ, പുലികൾ എന്റാൽ ഈഴം[1][പ്രവർത്തിക്കാത്ത കണ്ണി] (Eelam means Tigers, Tigers means Eelam)
- ഹിന്ദുത്വത്തൈ വേർ അറുപ്പോം(We Shall Uproot Hindutva)
- ജാതീയ സന്ദർഭവാദ അണിയൈ വീഴ്ത്തുവോം (We Shall Defeat the Casteist Opportunist Alliance).
ഇംഗ്ലീഷിൽ
തിരുത്തുക- Talisman: Extreme Emotions of Dalit Liberation (political essays written for 34 weeks in the India Today magazine's Tamil edition)
- Uproot Hindutva: The Fiery Voice of the Liberation Panthers (contains 12 of his speeches).
വിവാദങ്ങൾ
തിരുത്തുക- എൽ.ടി.ടി.ഇ തലവൻ പ്രഭാകരന്റെ മാതാവ് പാർവതിയമ്മാളിന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ശ്രീലങ്കയ്ക്ക് പോയെങ്കിലും സർക്കാർ അനുമതി നിഷേധിച്ചു.[2]
- കൂടംകുളം ആണവനിലയ പദ്ധതിക്കെതിരെ തമിഴ്നാട് സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ ശ്രമിച്ച് അറസ്റ്റിലായി.[3]
- പാഠപുസ്തകത്തിലെ നെഹ്റുവിനേയും അംബേദ്ക്കറേയും വിമർശിക്കുന്ന കാർട്ടൂണിനെതിരെ പാർലമെൻറിൽ പ്രശ്നമുന്നയിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.[4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-01. Retrieved 2012-12-04.
- ↑ http://www.madhyamam.com/news/51123/110222[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://malayalam.yahoo.com/%E0%B4%95%E0%B5%82%E0%B4%9F%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82-%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82-%E0%B4%A4%E0%B4%9F%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81-213642210.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.deshabhimani.com/periodicalContent7.php?id=706[പ്രവർത്തിക്കാത്ത കണ്ണി]
അധിക വായനക്ക്
തിരുത്തുക- Complete Source about :Thirumaa
- We'll continue our social struggle:Thirumaa
- Thirumavalavan elected VCK president Archived 2007-11-18 at the Wayback Machine.
- Thirumavalavan not to contest polls
- Thirumavalavan urges Center to hold referendum on extending LTTE ban Archived 2011-07-16 at the Wayback Machine.
- Thirumavalavan wants reservation for rajya sabha posts Archived 2016-03-04 at the Wayback Machine.
- Thirumavalavan invites minorities Archived 2007-10-20 at the Wayback Machine.