ഇടിമിന്നലുമായി ബന്ധപ്പെട്ട വൈദ്യുത ഡിസ്ചാർജിനെക്കുറിച്ച് പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പരീക്ഷണമാണ് തോർ പരീക്ഷണം.  നോർഡിക് പൗരാണികശാസ്ത്രം അനുസരിച്ചുള്ള, ഇടിമിന്നൽ, കൊടുങ്കാറ്റ് എന്നിവയെ നിയന്ത്രിക്കുന്ന തോർ ദേവതയിൽ നിന്നാണ് 'തോർ പരീക്ഷണം' എന്ന പേര് ലഭിച്ചത്[1].

അന്താരാഷ്ട്ര ബഹിരാകാശ നിലയത് നിന്നുള്ള സ്പ്രൈറ്റ് ദൃശ്യം 

വിശദ വിവരങ്ങൾ  തിരുത്തുക

ഇടിമിന്നലും അനുബന്ധ വൈദ്യുത പ്രവർത്തനങ്ങളും അന്താരാഷ്ട്ര സ്പേസ് സ്റ്റേനിലെ  ഒപ്ടിക്കൽ  ക്യാമറകൾ, ഭൂതല നിരീക്ഷണ ഉപകരണങ്ങൾ , കാലാവസ്ഥ നിരീക്ഷണ സാറ്റലൈറ്റുകൾ എന്നിവ ഉപയോഗിച്ച പഠിക്കുക എന്നതാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം[2].

കൂടുതൽ കൃത്യമായി പറഞ്ഞാൽ, ട്രോപോസ്ഫിയറിൽ  നിന്നും സ്ട്രാറ്റോസ്ഫിയറിലേക്കുള്ള നീരാവിയുടെ സംവഹനത്തെകുറിച്ചും മീസോസ്ഫിയറിന്റെ പങ്കിനെക്കുറിച്ചും ഇടിമിന്നലിന്റെ ഉത്ഭവത്തെക്കുറിച്ചും കൂടുതൽ പഠിക്കാൻ ഈ പരീക്ഷണത്തിലൂടെ ഉദ്ദേശിക്കുന്നു .

ഡാനിഷ് ബഹിരാകാശസഞ്ചാരിയായ ആൻഡ്രിയാസ് മോഗൻസൺ ആണ് ഈ പ്രൊജക്റ്റിന് തുടക്കമിട്ടത്. കാലാവസ്ഥാ ഗവേഷണത്തിൽ വിലപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് [3].

ബന്ധമുള്ള വിഷയങ്ങൾ  തിരുത്തുക

അവലംബം തിരുത്തുക

  1. "Hunting for thunderstorms - iriss mission blog". blogs.esa.int. Retrieved 8 June 2017.
  2. "Demystifying Science — February 12, 2017". Retrieved 8 June 2017.
  3. "Thor: Space Viking Meets Thunder God - DTU Space". Archived from the original on 2018-10-27. Retrieved 8 June 2017.
"https://ml.wikipedia.org/w/index.php?title=തോർ_പരീക്ഷണം&oldid=3805189" എന്ന താളിൽനിന്ന് ശേഖരിച്ചത്