കെ.പി. തോമസ്
കേരളത്തിലെ ഒരു കായികപരിശീലകനാണ് കെ.പി.തോമസ് എന്ന തോമസ് മാഷ്. കായിക പരിശീനത്തിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌ക്കാരമായ ദ്രോണാചാര്യ ഇദ്ദേഹത്തിനു ലഭിച്ചു. കോട്ടയം ജില്ലയിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കോരുത്തോട് സി. കേശവൻ മെമ്മോറിയൽ എച്ച്.എച്ച്.എസ്സ് എന്ന സ്കൂളിൽ 1979 മുതൽ കായിക അദ്ധ്യാപകനായിരുന്നു ഇദേഹം. ഈ കാലഘട്ടത്തിൽ ഇദ്ദേഹം ഈ സ്കൂളിനെ 16 തവണ സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻ സ്കൂൾ പട്ടം നേടിക്കൊടുത്തിട്ടുണ്ട്.[1][2]
ഏഷ്യൻ ഗയിംസിൽ സ്വർണം നേടിയ ജോസഫ് എബ്രഹാമും[3] ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ അഞ്ജു ബോബി ജോർജും[1] തോമസ് മാഷിന്റെ ശിഷ്യരാണ്.
തൊടുപുഴ വഴിത്തല സ്വദേശിയാണ് തോമസ്. 16 വർഷം പട്ടാളത്തിലായിരുന്നു ഇദ്ദേഹം. അതിനുശേഷമാണ് കായിക പരിശീലകനായത്.[4] 1963 മുതൽ 1979 വരെ ആർമി കോച്ചായി പ്രവർത്തിച്ചു. 1972-ലെ ഏഷ്യാഡിൽ ഭരതത്തെ പ്രതിനിധീകരിച്ച് 400 മീറ്റർ റിലേയിൽ പങ്കെടുത്തിരുന്നു. 1979 മുതലാണ് കോരുത്തോട് സി.കെ.എം.എച്ച്.എസിൽ പരിശീലകനായി പ്രവേശിച്ചത്. 2000 ത്തിലാണ് കോരുത്തോട് സ്‌കൂളിന് 16-ആമത് ചാമ്പ്യൻഷിപ്പ് ലഭിച്ചു. ഇവിടെ നിന്നും വിരമിച്ച ശേഷം ഏന്തയാർ സ്‌കൂളിൽ പരിശീലകനായി പ്രവേശിച്ചു. തോമസ് മാഷ് ഇപ്പോൾ തൊടുപുഴ വണ്ണപ്പുറം എസ്.എൻ.എം.വി.എച്ച്.എസ്.എസിലെ പരിശീലകരിൽ ഒരാളായി പ്രവർത്തിക്കുന്നു.
രാജി, രജനി, രാജാസ് എന്നിവർ മക്കൾ.
അവലംബം
തിരുത്തുക- ↑ 1.0 1.1 കായികകേരളത്തിന്റെ ഗുരു ഇപ്പോഴും ഇവിടെയുണ്ട് - ദേശാഭിമാനി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ പതിനേഴിന്റെ ഉശിരുമായി അറുപത്തേഴിലും തോമസ് മാഷ് - മാതൃഭൂമി Archived 2011-12-01 at the Wayback Machine..
- ↑ "തോമസ് മാഷിന് ഗുരുദക്ഷിണയേകി വത്സല ശിഷ്യൻ - മാതൃഭൂമി". Archived from the original on 2010-11-27. Retrieved 2013-02-27.
- ↑ "തോമസ് മാഷിന് ദ്രോണാചാര്യ". മാതൃഭൂമി. 2013 ഓഗസ്റ്റ് 8. Archived from the original on 2013-08-09. Retrieved 2013 ഓഗസ്റ്റ് 8.
{{cite news}}
: Check date values in:|accessdate=
and|date=
(help)