തൊൽ. തിരുമാവളവൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

തമിഴ്‌നാട്ടിലെ പ്രമുഖ ദളിത് നേതാവും ദളിത് രാഷ്ട്രീയ പാർട്ടിയായ വിടുതലൈ ചിറുതൈകൾ കച്ചി (വി.സി.കെ.) നേതാവുമാണ് തോൽ. തിരുമാവളവൻ(ജനനം:10 ജൂലൈ 1962).[1] പതിനഞ്ചാം ലോക്സഭയിൽ ചിദംബരം മണ്ഡലത്തെ പ്രതിനിധികരിക്കുന്ന അംഗമാണ്. നിലവിൽ ഡി.എം.കെ.ക്കൊപ്പം യു.പി.എ.യിലെ ഘടകക്ഷിയാണ് വി.സി.കെ.

തോൽ. തിരുമാവളവൻ
Leader of VCK Thol Thirumaavalavan
ലോക്‌സഭാംഗം
മണ്ഡലംചിദംബരം
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-08-17) 17 ഓഗസ്റ്റ് 1962  (61 വയസ്സ്)
Anganur, Tamil Nadu, India
രാഷ്ട്രീയ കക്ഷിവി.സി.കെ
വസതിChennai
വെബ്‌വിലാസംwww.thiruma.in

ജീവിതരേഖ തിരുത്തുക

തൊൽകാപ്പിയന്റെയും പെരിയമ്മാളുടെയും മകനായി അരിയലൂർ ജില്ലയിലെ അംഗനൂരിൽ ജനിച്ചു. മദ്രാസ് പ്രസിഡൻസി കോളേജ്, ചെന്നൈ ലാ കോളേജ്, മദിരാശി സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. 2001-04 ൽ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു. 2009 ൽ ചിദംബരത്തു നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കൃതികൾ തിരുത്തുക

  • അത്ത്മീറ്
  • തമിഴർകൾ ഹിന്ദുക്കളാ?
  • ഈഴം എന്റാൽ പുലികൾ, പുലികൾ എന്റാൽ ഈഴം[1][പ്രവർത്തിക്കാത്ത കണ്ണി] (Eelam means Tigers, Tigers means Eelam)
  • ഹിന്ദുത്വത്തൈ വേർ അറുപ്പോം(We Shall Uproot Hindutva)
  • ജാതീയ സന്ദർഭവാദ അണിയൈ വീഴ്ത്തുവോം (We Shall Defeat the Casteist Opportunist Alliance).

ഇംഗ്ലീഷിൽ തിരുത്തുക

  • Talisman: Extreme Emotions of Dalit Liberation (political essays written for 34 weeks in the India Today magazine's Tamil edition)
  • Uproot Hindutva: The Fiery Voice of the Liberation Panthers (contains 12 of his speeches).

വിവാദങ്ങൾ തിരുത്തുക

  • എൽ.ടി.ടി.ഇ തലവൻ പ്രഭാകരന്റെ മാതാവ് പാർവതിയമ്മാളിന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ശ്രീലങ്കയ്ക്ക് പോയെങ്കിലും സർക്കാർ അനുമതി നിഷേധിച്ചു.[2]
  • കൂടംകുളം ആണവനിലയ പദ്ധതിക്കെതിരെ തമിഴ്നാട് സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ ശ്രമിച്ച് അറസ്റ്റിലായി.[3]
  • പാഠപുസ്തകത്തിലെ നെഹ്റുവിനേയും അംബേദ്ക്കറേയും വിമർശിക്കുന്ന കാർട്ടൂണിനെതിരെ പാർലമെൻറിൽ പ്രശ്നമുന്നയിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.[4]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-01. Retrieved 2012-12-04.
  2. http://www.madhyamam.com/news/51123/110222[പ്രവർത്തിക്കാത്ത കണ്ണി]
  3. http://malayalam.yahoo.com/%E0%B4%95%E0%B5%82%E0%B4%9F%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82-%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82-%E0%B4%A4%E0%B4%9F%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81-213642210.html[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.deshabhimani.com/periodicalContent7.php?id=706[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തൊൽ._തിരുമാവളവൻ&oldid=4024305" എന്ന താളിൽനിന്ന് ശേഖരിച്ചത്