ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതി ജാക്ക്സഡൈസ്
(തൊഴിലുറപ്പ് പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജ്യത്തിലെ ജനങ്ങളിൽ കായിക തൊഴിൽ ചെയ്യുവാൻ സന്നദ്ധതയുള്ളവർക്ക് ഒരു വർഷം 100 ദിവസം തൊഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. തൊഴിലുണ്ടായാലും ഇല്ലെങ്കിലും മിനിമം നൂറ് ദിവസത്തെ വേതനം ഉറപ്പു വരുത്തുന്നു. ദിവസ വേതനം 291 രൂപയും വാർഷിക വേതനം 29100 രൂപയും ആണ് .

അവിദഗ്ദ്ധ കായിക ജോലികൾ ചെയ്യുന്നതിന്‌ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾ‍പ്പെടുന്ന ഗ്രാമീണ കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 National Rural Employment Guarantee Act (NREGA). ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി പ്രവർത്തിക്കുന്നത്. 2005 സെപ്റ്റംബറിൽ‌ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം സെപ്റ്റംബർ 7 ന്‌ നിലവിൽ വരികയും ജമ്മു - കാശ്മീർ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു. തുടക്കത്തിൽ ഇന്ത്യയിലെ 200 ജില്ലകളിൽ മാത്രമായിരുന്നു പ്രാബല്യത്തിൽ വന്നതെങ്കിലും 2008 ഏപ്രിൽ 1 മുതൽ രാജ്യത്തെ മുഴുവൻ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു.[1]

അവിദഗ്ധ തൊഴിലാളി കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷിതത്വം ലക്ഷ്യമാക്കിയിട്ടുള്ള ഈ പദ്ധതിയിൽ ഒരു കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ സ്വന്തം നാട്ടിൽ ഉറപ്പു നൽകുന്നതോടൊപ്പം; ഉത്പാദന വർദ്ധനവ്, സ്ഥിര ആസ്തി സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണം, ജീവിത നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളും ഉണ്ട്. ഈ പദ്ധതിയിൽ, ഗ്രാമസഭകളുടെ വർദ്ധിച്ച പങ്കാളിത്തം കൂടാതെ, സാമൂഹിക ഓഡിറ്റിംഗ്, പങ്കാളിത്ത ആസൂത്രണം, നടത്തിപ്പിലും മേൽനോട്ടത്തിലും തദ്ദേശസ്ഥാപനങ്ങളുടെ വർദ്ധിച്ച ഉത്തരവാദിത്തം എന്നീ കാര്യങ്ങളാൽ ജനകീയമായ അടിത്തറ നിലവിൽ വരുന്നു. തൊഴിലിനുള്ള മൗലികാവകാശവും, മിനിമം കൂലിയും, സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനവും ഉറപ്പു നൽകുന്നു എന്ന സവിശേഷതയും ഈ പദ്ധതിയുടെ പ്രധാന ഗുണങ്ങളാണ്‌. ഈ പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും ത്രിതല പഞ്ചായത്തുകളുടേയും, പൊതുജങ്ങളുടേയും സഹകരണത്തോടെയാണ്‌ നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാർ പ്രതിവർഷം ഒരു ലക്ഷം കേ ടി രൂപ ഇതിനായി വകയിരുത്തുന്നു. ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഒട്ടനവധി ചുമതലകളും ഉത്തരവാദിത്തങ്ങളും പാലിക്കേണ്ടവയായിട്ടുണ്ട്.[2]

  • കേന്ദ്ര തൊഴിലുറപ്പ് കൗൺസിൽ, കേന്ദ്രതൊഴിലുറപ്പ് ഫണ്ട് എന്നിവയുടെ രൂപവത്കരണം.
  • സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ, സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് എന്നിവയുടെ രൂപവത്കരണം. തൊഴിൽ രഹിത അലവൻസ് വിതരണം, തൊഴിലിനിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് ചികിത്സാ സഹായം. തൊഴിലിനിടെയുണ്ടാകുന്ന മരണത്തിന്‌ 75,000/- രൂപ എക്സ്ഗ്രേഷ്യ, ചികിത്സാ ചെലവുകൾ എന്നിവയുടെ നിർവ്വഹണം.
  • തൊഴിൽ സ്ഥലങ്ങളിൽ കുട്ടികളെ പരിചരിക്കുന്നതിന്‌ സൗകര്യം, കുടിവെള്ളം, പ്രാഥമിക ചികിത്സക്കായുള്ള മരുന്നുകളുടെ സജ്ജീകരണം. ജോലിയുടെ മോണിറ്ററിംഗ്, മൂല്യനിർണ്ണയം എന്നിവയും സംസ്ഥാനത്തിന്റെ ചുമതലകളിൽ പെടുന്നവയാണ്‌.
  • ഓരോ ജില്ലയിലേക്കും ആവശ്യമായ ജില്ലാ പ്രോഗ്രാം കോർഡിനേറ്ററെ നിയമിക്കുന്നത് അതത് സംസ്ഥാന സർക്കാറുകൾ ആണ്. ജില്ലാ കളക്ടർ, ‍ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, തത്തുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ ആര്‌ വേണമെങ്കിലും ജില്ലാ പ്രോഗ്രാം കോർഡീനേറ്റർ ആകാവുന്നതാണ്‌. ഇത്തരം ഉദ്യോഗസ്ഥർക്കാണ്‌ പദ്ധതിയുടെ നിർവ്വഹണത്തിന്റേയും ഏകോപനത്തിന്റേയും ചുമതല.
  • നിർവ്വഹണ ഏജൻസികളുടെ പദ്ധതികൾക്ക് ജില്ലാ പഞ്ചായത്താണ്‌ അംഗീകാരം നൽകേണ്ടത്. ഓരോ വർഷവും തൊഴിലിനുള്ള ബജറ്റ് തയ്യാറാക്കൽ, അംഗീകാരം ലഭ്യമാക്കൽ, പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.
  • ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിർദ്ദേശങ്ങളുടെ ഏകോപനം, അവയെ ബ്ലോക്ക് പഞ്ചായത്തിന്റെ നിർദ്ദേശങ്ങളുമായി സമന്വയിപ്പിച്ച് ബ്ലോക്ക്തല പദ്ധതി നടപ്പിലാക്കുന്നതിന്റെ ചുമതല ബ്ലോക്കിലെ പ്രോഗ്രാം ഓഫീസർക്കാണ്‌.
  • തൊഴിലവസരങ്ങളും അതതു പ്രദേശങ്ങളിലെ തൊഴിലിനുള്ള ആവശ്യവും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക, പണത്തിന്റെ കണക്കുകൾ സൂക്ഷിക്കുക, ഗ്രാമസഭാമുഖാന്തരം സാമൂഹ്യ ഓഡിറ്റ് നടത്തുക, അതിൽ ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങളിൽ നടപടി സ്വീകരിക്കൽ തുടങ്ങിയവയും ബ്ലോക്ക് പ്രോഗ്രാം ഓഫീസറുടെ ചുമതലകൾ ആണ്‌. കൂടാതെ തൊഴിലിനായി രജിസ്റ്റർ ചെയ്യപ്പെടുന്ന അപേക്ഷകരുടെ ഏകോപനവും ബ്ലോക്ക് പ്രോഗ്രാം ഓഫീസറുടെ ചുമതലകളിൽ ഉൾപ്പെടുന്നവയാണ്‌.
  • പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലേക്കാവശ്യമായ സഹായങ്ങൾ, വികസന പ്രവർത്തനങ്ങളുടെ ശുപാർശ, സാമൂഹ്യ ഓഡിറ്റ് നടത്തുക എന്നത് ഗ്രാമസഭകൾ വഴിയാണ്‌ നടത്തപ്പെടുന്നത്.
  • പഞ്ചായത്തുതലത്തിലുള്ള സ്ഥാപനങ്ങളാണ്‌ പദ്ധതിയുടെ ആസൂത്രണം, നടത്തിപ്പ് എന്നിവയുടെ മുഖ്യ അധികാരി. കൂടാതെ ഏറ്റെടുക്കുവാൻ കഴിയുന്ന എല്ലാ ജോലികളുടെ പട്ടികയും, അതിനുള്ള വികസന പദ്ധതിയും ഗ്രാമപഞ്ചായത്ത് തയ്യാറാക്കേണ്ടവയാണ്‌. ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളൂടെ പദ്ധതികൾക്ക് നൽകുകയും ; ജില്ലാ പഞ്ചായത്തിന്റെ അനുമതിക്കായി നൽകുകയും , അതിന്റെ അംഗീകാരത്തിനു ശേഷം നിർവ്വഹണത്തിനായി നൽകുകയും വേണം.
  • അക്കൗണ്ടുകളുടെ സൂക്ഷിപ്പ്, മസ്റ്റർ റോളിന്റേയും സാധങ്ളുടേയും സൂക്ഷിപ്പ്, വിദഗ്ദ്ധ/ അവിദഗ്ദ്ധ തൊഴിലാളികളുടെ വേതന വിവരങ്ങൾ പ്രവർത്തികളുടെ അളവ് തിട്ടപ്പെടുത്തുന്നതിന്റെ ഘടന, പണം നൽകൽ തുടങ്ങിയ കാര്യങ്ങളിൽ സുതാര്യതയും അവ ജനങ്ങളെ അറിയിക്കുക, തുടങ്ങിയവ ഈ പദ്ധതിയുടെ സവിശേഷതകളിൽ പെടുന്നു. കൂടാതെ ബാങ്ക് അക്കൗണ്ട് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ ജോലിക്കാർക്കുള്ള വേതനം നൽകുന്നതിനുള്ളാ സാധ്യതയും ഈ നിയമത്തിൽ പറയുന്നു.
  • സ്ത്രീ-പുരുഷന്മാർക്ക് മിനിമം കൂലി(നിലവിൽഇത് 291- രൂപയാണ്) തുല്യവേതനം ഉറപ്പ് നൽകുമെന്നതും ഈ പദ്ധതിയുടെ മാത്രം പ്രത്യേകതകളിൽ പെടുന്നു. നിരന്തരം പൊതുജന ജാഗ്രതക്കായ് സാമൂഹിക ഓഡിറ്റ് നടത്തുക എന്നതും ഈ നിയത്തിന്റേയും പദ്ധതിയുടേയും പ്രധാന സവിശേഷതകൾ ആണ്‌. തൊഴിലുണ്ടായാലും ഇല്ലെങ്കിലും നൂറു ദിവസത്തെ കൂലിയായ 29100 രൂപ കാർഡുടമയുടെ ബാങ്ക് അക്ക ണ്ടിൽ വരുന്നതാണ്. ഇതിനായി പ്രതിവർഷം 500000 മില്യൺ രൂപ കേന്ദ്ര സർക്കാർ ബജറ്റിൽ വകയിരുത്തുന്നു. സംസ്ഥാനങ്ങൾ 20000 കേ> ടി രൂപയും ഓരോ വർഷം ചെ, ലവഴിക്കുന്നു.,http://mnregaweb4.nic.in/netnrega/dynamic2/dynamicreport_new4.aspx</ref>

അംഗത്വം

തിരുത്തുക

കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള എല്ലാ പ്രദേശങ്ങളിലേയും ഗ്രാമീണ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്‌. ഒരു സാമ്പത്തിക വർഷത്തിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കുമായി ഒരേ സമയത്തോ വ്യത്യസ്ത സമയങ്ങളിലോ 100 ദിവസം ഈ പദ്ധതിമൂലം തൊഴിൽ ലഭിക്കും

പദ്ധതിയിൽ ചേരുന്നതിലേക്കായി അംഗത്വം ആവശ്യമുള്ള കുടുംബങ്ങൾ ഗ്രാമ പഞ്ചായത്തിൽ താമസിക്കുന്നവരാകണം. തൽക്കാലം പ്രസ്തുത പ്രദേശത്തിൽ നിന്നും അകന്നു താമസിക്കുന്നവർക്കും അംഗത്വം ലഭിക്കാൻ അർഹതയുണ്ട്. ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങൾക്കും ജോലിക്കായി അപേക്ഷ നൽകാവുന്നതാണ്‌. അപേക്ഷകർ അവിദഗ്ദ്ധ കായിക തൊഴിലുകൾ ചെയ്യാൻ സന്നദ്ധതയുള്ളവരായിരിക്കണം എന്നു മാത്രം.

അപേക്ഷിക്കുന്ന രീതി

തിരുത്തുക

വെള്ളക്കടലാസിലോ പ്രത്യേകമായുള്ള ഫോറത്തിലോ തൊഴിൽ ആവശ്യമുള്ള പ്രായപൂർത്തിയായ അംഗങ്ങളുടെ പേര്‌, വയസ്സ്, ലിംഗം, വിഭാഗം എന്നീ വിവരങ്ങൾ എഴുതിച്ചേർത്ത് ഗ്രാമപഞ്ചായത്തിലാണ്‌ അപേക്ഷ നൽകേണ്ടത്. വ്യക്തികൾക്ക് ഗ്രാമ പഞ്ചായത്തിൽ നേരിട്ട് വാക്കാൽ അംഗത്വത്തിന്‌ അപേക്ഷിക്കാവുന്നതാണ്‌. അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കകം പരിശോധന പൂർത്തിയാക്കുകയും അവ രജിസ്റ്ററിൽ എഴുതി ചേർക്കുകയും ചെയ്യുന്നു. അംഗത്വം ലഭിച്ചുകഴിഞ്ഞ ഓരോ കുടുംബത്തിനും പ്രത്യേകമായി രജിസ്റ്റർ നമ്പർ നൽകുന്നു. അപേക്ഷ നൽകിയവർ വിവരങ്ങൾ തെറ്റായി നൽകിയാൽ അത്തരം അപേക്ഷകൾ അയോഗ്യമാക്കപ്പെടുന്നതുമാണ്‌.

==== തൊഴിൽ കാർഡ് ==== പദ്ധതിയിലെ പ്രധാന രേ ഖയാണ് കാർഡ്. അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ ലഭിക്കുന്ന എല്ലാ കുടുംബത്തിനും ഓരോ തൊഴിൽ കാർഡ് വീതം ലഭിക്കുന്നു. അങ്ങനെ ലഭിക്കുന്ന തൊഴിൽ കാർഡ് ആ കുടുംബത്തിൽ നിന്നും അപേക്ഷിച്ചവരുടെ ഫോട്ടോ പതിച്ചതുമായിരിക്കും. ഒരാൾക്ക് മാത്രമായും കാർഡ് അനുവദിക്കാം. തൊഴിൽ നിയമത്തിന്റെ പ്രചരണാർത്ഥം ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ കാർഡിന്റെ മറുപുറത്ത് അച്ചടിച്ചിരിക്കണം എന്നാണ് നിയമം. രജിസ്റ്റർ. നമ്പർ, ബാങ്ക്അക്കൗണ്ട് നമ്പർ അധാർ നമ്പർ , എന്നിവ രേഖപ്പെടുത്തണം . തൊഴിൽ കാർഡ് വിതരണം സംബന്ധിച്ച വിവരങ്ങൾ ഗ്രാമസഭകളിൽ നിന്നും ലഭിക്കുന്നതാണ്‌. ഒറിജിനൽ കാർഡ് ഏതെങ്കിലും തരത്തിൽ നഷ്ടപ്പെട്ടാൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിലേക്ക് അപേക്ഷ; പുതിയ കാർഡിനുള്ള അപേക്ഷയുടെ മാതൃകയിൽ തന്നെയാണ്‌ നൽകേണ്ടത്. അപേക്ഷ നൽകിയ ഏതെങ്കിലും വ്യക്തിക്ക് തൊഴിൽ കാർഡ് ലഭിച്ചിട്ടില്ല എങ്കിൽ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ പരാതി നൽകേണ്ടതുമാണ്‌. അവർ പരാതിന്മേൽ 15 ദിവസങ്ങൾക്കുള്ളിൽ തീർപ്പു കല്പ്പിക്കേണ്ടതുമാണ്‌. വേതനം നൽകിയത് തീയതി എന്നിവ കാർഡിൽ വ്യക്തമായി രേഖപ്പെടുത്തണം. പഞ്ചായത്ത് ഉദ്യോഗസ്ഥർ കാർഡുകൾ പരിശോധിച്ച് കാര്യങ്ങൾ സുതാര്യമെന്ന് ഉറപ്പാക്കണം.

തൊഴിലിനുള്ള അപേക്ഷ

തിരുത്തുക

തൊഴിൽ കാർഡ് ലഭിച്ചവർക്ക് 100 ദിവസത്തെ പണി പഞ്ചായത്ത് ഉറപ്പു വരുത്തണം. ഇതിന് കാർഡുടമ അപേക്ഷ നൽകണം കൂടാതെ ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്‌. വെള്ള കടലാസിൽ; തൊഴിൽ കാർഡ് നമ്പർ, ഏതു തീയതി മുതൽ ഏതു തീയതി വരെ തൊഴിൽ വേണം എന്നീ കാര്യങ്ങൾ വ്യക്തമാക്കേണ്ടതാണ്‌. ഒരു അപേക്ഷയിൽ തന്നെ ഒരു വര്ഷത്തേക്ക് വിവിധ കാലയളവിലേയ്ക്കുള്ള തൊഴിലിനായ് അപേക്ഷിക്കാം. തൊഴിലിനായ് അപേക്ഷിച്ചാൽ അതിന്റെ രസീത് അപേക്ഷകന്‌ ലഭിക്കുന്നതാണ്‌.

തൊഴിൽ നൽകൽ

തിരുത്തുക

ഗ്രാമപഞ്ചായത്തിൽ തൊഴിലിന്‌ അപേക്ഷനൽകി 15 ദിവസങ്ങൾക്കകം തൊഴിൽ നൽകുന്നതിനുള്ള ബാദ്ധ്യത ഗ്രാമപഞ്ചായത്തിനുണ്ട്. ഒരു അപേക്ഷകന്‌ 15 ദിവസങ്ങൾക്കകം തൊഴിൽ നൽകുന്നതിന്‌ കഴിയാതെ വന്നാൽ അത പ്രോഗ്രാം ഓഫീസറെ അറിയിക്കേണ്ടതും അദ്ദേഹം 15 ദിവസങ്ങൾക്കുള്ളിൽ തൊഴിൽ നൽകുന്നതിനുവേൺറ്റിയുള്ള അടിയന്തര നടപടികൾ സ്വീകരിക്കേൺറ്റതുമാണ്‌. എല്ലാവർക്കും താമസസ്ഥലത്തിനടുത്തുതന്നെ തൊഴിൽ നൽകാൻ കഴിയാതെ വന്നാൽ സ്ത്രീകൾക്കും പ്രത്യേകിച്ചും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്കും പ്രായം കൂടിയവർക്കും അവരവരുടെ താമസഥലത്തിനടുത്തുതൻനെ തൊഴിൽ നൽകുന്നതിന്‌ ശ്രദ്ധിയ്ക്കുകയും വേണം. ഏതെങ്കിലും കാരണവശാൽ ഗ്രാമപഞ്ചായത്ത് പദ്ധതികളിൽ തൊഴിൽ നൽകുന്നതിന്‌ സാധിക്കാതെ വന്നാൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വാർഷിക പദ്ധതികളിൽ അംഗീകരിച്ചതും ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏറ്റെടുത്തുനടത്തുന്നതുമായ പദ്ധതികളിൽ തൊഴിൽ നൽകാവുന്നതാണ്‌. തൊഴിൽ സ്ഥലം താമസസ്ഥലത്തിന്‌ 5 കി.മീ. ദൂരപരിധിയിൽ കൂടുതലായാൽ 10% അധിക വേതനത്തിനുള്ള അർഹതയും ഈ പദ്ധതി ഉറപ്പുനൽകുന്നു.

100 തൊഴിൽ ദിനങ്ങൾ എന്നത് കുടുംബത്തിലെ എല്ലാവർക്കും ഒരേസമയം വിവിധസ്ഥലങ്ങളിൽ നിർവഹിക്കാവുന്നതാണ്‌. അങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാ സ്ഥലങ്ങളിലും തൊഴിൽ കാർഡ് പരിശോധിക്കുന്നു എന്നു ഉറപ്പുവരുത്തേണ്ടതുമാണ്‌. ഒരു പഞ്ചായ്ത്ത് ഈ പദ്ധ്തി നടത്തിപ്പുവ്ഴി ലഭിച്ചിട്ടുള്ള മുഴുവൻ അപേക്ഷകർക്കും തൊഴിൽ നൽകാൻ സാധ്യമല്ലങ്കിൽ ആ വിവരം പ്രോഗ്രാം ഓഫീസറെ അറിയിക്കുകയും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റ് പഞ്ചായത്തുകളിൽ തൊഴിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും; തൊഴിലാളിയുടെ പഞ്ചായത്തിൽ പ്രസ്തുത വിവരം നൽകേണ്ടതുമാണ്‌. കൂടാതെ തൊഴിലിനായി അപേക്ഷനൽകിയിട്ടുള്ള അപേക്ഷകർക്ക് തൊഴിൽ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രസ്തുത അപേക്ഷകന്റെ മേൽവിലാസത്തിൽ അറിയിക്കുകയും ഈ വിവരം പഞ്ചായ്ത്തിന്റേയും പ്രോഗ്രമ് ഓഫീസറുടേയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്‌.

കൂലിയും തൊഴിൽരഹിത വേതനവും

തിരുത്തുക

ഓരോ വ്യക്തിക്കും അതത് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡംങ്ങൾക്ക് അനുസരിച്ച് മിനിമം കൂലി നൽകുന്നതാണ്‌ ഈ നിയമത്തിന്റെ പ്രത്യേകത. സ്ത്രീ-പുരുഷ തൊഴിലാളികൾക്ക് തുല്യവേതനവും ഈ പദ്ധ്തി ഉറപ്പുനൽകുന്നു. ആഴ്ചയിലോ 14 ദിവസത്തിനുള്ളിലോ കൂലി നൽകേണ്ടതാണ്‌. അതായത് നൂറ് ദിവസത്തെ കൂലിയായ 29100 രൂപ ഓരോ ഴിൽ കാർഡുടമയ്ക്കും ലഭിക്കും നൽകുന്ന സമയം, തീയതി, ബാങ്ക്, തപാലാപ്പീസ് തുടങ്ങിഅയ് വിവരങ്ങളും പ്രദര്ശിപ്പിക്കേണ്ടതാണ്‌. കൂടാതെ കൂലി നൽകുന്നതിന്‌ വീഴ്ചവരുത്തിയാൽ തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തിനുള്ള അവകാശവും ഉണ്ട്. തൊഴിൽഉറപ്പ് പദ്ധതി സമയനിരക്കടിസ്ഥാനത്തിലോ ചെയ്യുന്ന ജോലിക്ക് കൂലി എന്ന അടിസ്ഥാനത്തിലോ വേതനം നൽകാം. സമനിരക്ക് അടിസ്ഥാനമാക്കിയാണെങ്കിൽ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ട് എന്നു ഉറപ്പ് വരുത്തേണ്ടതാണ്‌. ചെയ്ത ജോലിക്ക് കൂലി എന്ന നിരക്കിലാണെങ്കിൽ; ഓരോ തൊഴിലാളിയുടെയും തൊഴിൽ പ്രത്യേകം പ്രത്യേകം അളക്കാവുന്ന സ്വഭാവത്തിലും സുതാര്യമായി മറ്റുള്ളവർക്ക് പരിശോധിക്കുവാൻ കഴിയുന്ന തരത്തിലും ആയിരിക്കണം. കൂടാതെ സമയക്ലിപ്തതയില്ലേതെയും പ്രതിദിന ഹാജർ മാനദണ്ഡമാക്കാതെയും വേണം കൂലി നൽകാൻ.

  1. http://www.nrega.nic.in/netnrega/home.aspx
  2. http://economictimes.indiatimes.com/news/economy/policy/mgnregs-to-be-the-anchor-programme-for-employment-and-livelihood-guarantee/articleshow/51434262.cms