തൊമ്മൻകുത്ത് വെള്ളച്ചാട്ടം

(തൊമ്മൻ‌കുത്ത് (വെള്ളച്ചാട്ടം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

9°57′19.42″N 76°50′4.14″E / 9.9553944°N 76.8344833°E / 9.9553944; 76.8344833

ഏഴുനിലക്കുത്ത് വെള്ളച്ചാട്ടം

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ്‌ തൊമ്മൻ‌കുത്ത് (9°57′19.42″N 76°50′4.14″E / 9.9553944°N 76.8344833°E / 9.9553944; 76.8344833). ഇതിനുപുറമേ, ഏഴുനിലക്കുത്ത് എന്ന മറ്റൊരു വെള്ളച്ചാട്ടം കൂടി (9°57′39.51″N 76°50′29.6″E / 9.9609750°N 76.841556°E / 9.9609750; 76.841556) സമീപപ്രദേശത്തു തന്നെയുണ്ട്. ഇവയ്ക്കിടയിലുള്ള പ്രവാഹപാതയിൽ പല തട്ടുകളായി ചെറു തടാകങ്ങളുമുണ്ട്. ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം. വേനൽക്കാലത്ത് ഇവിടം ട്രക്കിങ്ങ് നടത്തുന്നതിന്‌ വളരെ അനുയോജ്യമാണ്‌. മഴക്കാലത്ത് അപകടസാധ്യത കൂടുതലാണ്.

എത്തിച്ചേരാൻ

തിരുത്തുക

തൊമ്മൻ‌കുത്തിൽ നിന്നും ഒരു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചാൽ ഏഴുനിലക്കുത്തിലെത്താം.

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

തൊടുപുഴയിൽ നിന്നും കരിമണ്ണൂർ വഴി 19 കിലോമീറ്റർ ദൂരമാണ്‌ ഇവിടെയ്ക്കുള്ളത്. എറണാകുളത്തുനിന്നും വരുമ്പോൾ മൂവാറ്റുപുഴ വണ്ണപ്പുറം വഴി 34 കിലോമീറ്റർ യാത്ര ചെയ്താൽ മതി.