തൊടീക്കളം ശിവക്ഷേത്രം
കണ്ണൂർ ജില്ലയിൽ ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തൊടീക്കളം ശിവ ക്ഷേത്രം.[1] ചുമർ ചിത്രകല കൊണ്ടു പ്രശസ്തമാണീ ആരാധനാലയം. കണ്ണവത്തുനിന്നും രണ്ട് കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു പുരാതന ക്ഷേത്രമാണിത്. ഇവിടത്തെ ചുമർചിത്രങ്ങൾ ജൈവച്ചായക്കൂട്ടുകൾ ഉപയോഗിച്ച് വരച്ചതാണ്. കൽപ്പടവുകൾ അനവധിയുള്ള ഒരു കുളം ക്ഷേത്രത്തിനു സമീപത്തായിട്ടുണ്ട്. ക്ഷേത്രമുറ്റത്തുള്ള കൊടിമരത്തിന്റെ തറമാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ. മതിൽക്കെട്ടുകൾ എല്ലാം തന്നെ ചെങ്കല്ലിൽ തീർത്തതാണ്.
തൊടീക്കളം ശിവക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | തൊടീക്കളം ശിവ ക്ഷേത്രം |
സ്ഥാനം | |
സ്ഥാനം: | ചിറ്റാരിപറമ്പ്, കണ്ണൂർ ജില്ല, കേരളം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവൻ |
വാസ്തുശൈലി: | തെക്കെ ഇന്ത്യൻ, കേരളീയ രീതി |
പതിനാറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. പഴശ്ശിരാജ കുടുംബവുമായി ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. ധീരദേശാഭിമാനിയായ പഴശ്ശി കേരളവർമ്മ രാജയുടെ അനുയായികളിൽ പ്രധാനിയായ കണ്ണവത്തു നമ്പ്യാരെയും, നമ്പ്യാരുടെ ഇരുപത്തിനാലുകാരനായ മകനെയും ബ്രിട്ടീഷ് പട്ടാളം 1801 -ൽ തൂക്കികൊന്ന കണ്ണവത്തിനടുത്താണ് തൊടീക്കളം ശിവക്ഷേത്രം. കോട്ടയം സ്വരൂപത്തിന്റെതായിരുന്നു ഈ ക്ഷേത്രം .തൊടീക്കളത്തെ ചുമർചിത്രങ്ങളോട് കൂടിയ ക്ഷേത്രം കോട്ടയം രാജവംശത്തിനു ചിത്രകലയോടുണ്ടായിരുന്ന താൽപര്യത്തിന് ഉദാഹരണമാണ്.
ചുമർചിത്രങ്ങൾ
തിരുത്തുകശ്രീകോവിലിന്റെ കിഴക്ക് വശത്തുള്ള ചിത്രങ്ങൾ
കാളി, ദുർഗ, ശിവൻ, നടരാജൻ, ചതുർബാഹു വിഷ്ണു , കൃഷ്ണൻ, സിംഹാസനത്തിൽ ഇരിക്കുന്ന ഒരു കോട്ടയം രാജാവ് എന്നിവയാണ്. വരച്ച കാലത്തിനെയോ ചിത്രകാരനെ പറ്റിയോ അറിവില്ലാത്തതിനാൽ രാജാവ് ആരെന്ന് ഊഹിക്കാനേ വഴിയുള്ളൂ.
ശ്രീകോവിലിന്റെ തെക്ക് വശത്തുള്ള ചിത്രങ്ങൾ
രാജരാജേശ്വരി ,അഘോരശിവൻ ,മോഹിനി, ദക്ഷിണാമൂർത്തിയും ശിഷ്യനും എന്നിവയാണ് തെക്കേ ഭിത്തിയിലെ ആദ്യചിത്രങ്ങൾ.മുകളിലും നടുക്കും താഴെയും എന്ന ക്രമത്തിൽ പത്തൊൻപതു ചിത്രങ്ങളിലായി രുക്മിണി സ്വയംവരവും ഇവിടെ വരച്ചിട്ടുണ്ട്.കുണ്ഡിന രാജാവായ ഭീഷ്മകനും ഭാര്യയും , കൃഷ്ണൻ , ബലഭദ്രൻ ,രുക്മിണിയുടെ പ്രേമാഭ്യർഥന കൃഷ്ണനെ അറിയിക്കുന്ന സന്ദേശഹരൻ, ക്ഷേത്രത്തിൽ എത്തിയ രുക്മിണിയെ തേരിൽ കയറ്റി കൊണ്ടുപോകാൻ തുനിയുന്ന കൃഷ്ണൻ, സഹായത്തിനെത്തിയ ബലഭദ്രൻ, ഇതു തടയാൻ വരുന്ന രുഗ്മി ,ഇവർ തമ്മിലുള്ള പോര് ,രുഗ്മിയുടെ പരാജയം, രുഗ്മിണീസ്വയംവരം ,സിംഹാസനത്തിൽ ഇരിക്കുന്ന രുക്മിണിയും കൃഷ്ണനും എന്നിവയാണ് സ്വയംവര ചിത്രീകരണത്തിൽ പ്രധാനം. ഇവയിൽ ഏറ്റവും മികച്ചത് അഗ്നിസാക്ഷിയായി നടത്തുന്ന സ്വയംവര ചിത്രമാണ്. മട്ടാഞ്ചേരി ചിത്രങ്ങളിലെ രേഖാചാരുതയും പുണ്ഡരീകപുരം ത്തെ വർണ്ണസൗകുമാര്യവും ഒന്നു ചേരുമ്പോഴത്തെ ലാവണ്യം തൊടീക്കളംചിത്രങ്ങൾ ൽ കാണാനാവും.ശൃംഗാര ഭാവത്തിന്റെ വശ്യമായ ആവിഷ്കാരം എന്ന് പറയാനാവുന്നതാണ് തൊടീക്കളത്തെ മോഹിനി ചിത്രം. പാർവതിയുടെ മടിയിൽ ഇരിക്കുന്ന ഗണപതി , ശൈവസരസ്വതി ,ഗണപതീപൂജ, ശങ്കരാചാര്യർ എന്നിവയും തെക്കേഭിത്തിയിലെ ചിത്രങ്ങളാണ്.
ശ്രീകോവിലിന്റെ പടിഞ്ഞാറ് വശത്തുള്ള ചിത്രങ്ങൾ
നായാട്ടുനടതുന്ന ശാസ്താവ് ,രാമരാവണയുദ്ധം ,ശ്രീരാമപട്ടാഭിഷേകം, വേണുഗോപാലം ,സീതാദേവി ,രാവണനും ഹനുമാനും കുംഭകർണനെ ഉണർത്തുന്നത്,രാവണന്റെ പതനം ,മണ്ഡോദരീവിലാപം.പനയന്നാർകാവിലെ രാമായണം ചിത്രങ്ങൾ കഴിഞ്ഞാൽ തൊടീക്കളത്തെ രാമായണ ചിത്രങ്ങളാണ് കേരളീയ ക്ഷേത്രങ്ങളിലെ രാമായണ ചിത്രങ്ങളിൽ മികച്ചത് .
ശ്രീകോവിലിന്റെ വടക്ക് വശത്തുള്ള ചിത്രങ്ങൾ
പാഞ്ചാലീ സ്വയംവരം, മഹിഷമർദ്ദിനി ദുർഗ, ഏകാദശരുദ്രന്മാർ എന്നിവയാണ്.
സവിശേഷത
തിരുത്തുക1 .വീരരസത്തിനു പ്രാധാന്യം നൽകിയിട്ടുള്ളവയാണ് തൊടീക്കളംചിത്രങ്ങൾ
2 .യൂറോപ്യൻ സ്വാധീനം കാണാനില്ലാത്തവയാണ് തൊടീക്കളംചിത്രങ്ങൾ
സംരക്ഷണം
തിരുത്തുകതൊടീക്കളം ക്ഷേത്രത്തിലെ പകുതിയിലധികം ചിത്രങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്.മഴയുംവെയിലും പിന്നെ സന്ദർശകരുടെ ഭാഗത്തു നിന്നുള്ള പിഴവുകളും ആണ് ചിത്രങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം.
ചിത്രശാല
തിരുത്തുക-
തൊടീക്കളം ചിത്രങ്ങൾ
-
തൊടീക്കളം ചിത്രങ്ങൾ-ഗണപതീ പൂജ
അവലംബം
തിരുത്തുകകേരളത്തിലെ ചുമർചിത്രങ്ങൾ ,എം .ജി ശശിഭൂഷൻ