കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തൊടീക്കളം ശിവക്ഷേത്രത്തിൽ ജൈവച്ചായക്കൂട്ടുകൾ ഉപയോഗിച്ച് വരച്ചിരിക്കുന്ന ചുമർചിത്രങ്ങൾ ആണ് തൊടീക്കളംചിത്രങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത് .ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ ചുവർച്ചിത്രങ്ങളെ, നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നതിൽ മധ്യകാലാനന്തരഘട്ടം പ്രതിനിധാനം ചെയ്യുന്നവ ആവാം തൊടീക്കളംചിത്രങ്ങൾ. വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ കൃത്യമായി ചുമർചിത്രങ്ങളെ വേർതിരിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.പതിനേഴാം നൂറ്റാണ്ടിനു മുൻപ് നിർമിച്ചതാണ് തൊടീക്കളം ക്ഷേത്രത്തിൻറെ ശ്രീകോവിൽ എന്നു കരുതുന്നു.ഇരുനിലകളുള്ളതെന്നു തോനിപ്പിക്കുന്ന സമചതുര ശ്രീകോവിലിനു ചുറ്റുമായാണ് ചുമർചിത്രങ്ങൾ ഉള്ളത് .

തൊടീക്കളം ചിത്രങ്ങൾ

ചുമർചിത്രങ്ങൾ തിരുത്തുക

 
സിംഹാസനത്തിൽ ഇരിക്കുന്ന കോട്ടയം രാജാവ് എന്ന ചിത്രം

സിംഹാസനത്തിൽ രാജകീയമായി ഇരിക്കുന്ന ഒരു കോട്ടയം രാജാവിൻറെ അടുത്തായി ഉപചാരപൂർവം നിൽക്കുന്ന പരിചാരകന്റെ ചിത്രം കിഴക്ക് വശത്തായി കാണാം.വരച്ച കാലത്തിനെപറ്റിയോ ചിത്രകാരനെപറ്റിയോ അറിവില്ലാത്തതിനാൽ രാജാവ് ആരെന്ന് ഊഹിക്കാനേ വഴിയുള്ളൂ.തൊടീക്കളം ചിത്രങ്ങൾ വരച്ച കലാകാരന്മാർ തങ്ങളുടെ പുരസ്കർത്താവിനെ വളരെയേറെ ബഹുമാനിക്കുന്നു എന്ന് നമുക്ക് ഈ ചിത്രത്തിലൂടെ സ്പഷ്ടമാകുന്നു.

ശൃംഗാര ഭാവത്തിന്റെ വശ്യമായ ആവിഷ്കാരം എന്ന് പറയാനാവുന്നതാണ് തൊടീക്കളത്തെ മോഹിനി ചിത്രം. കൊട്ടയ്ക്കൽ ലെയും കീഴൂർരെയും മോഹിനി ചിത്രങ്ങളുടെ സമ്മോഹനം ഇല്ലെങ്കിലും പള്ളിമണ്ണ യിലെയും കിടങ്ങൂർരേയും ചിത്രങ്ങളെക്കാൾ ഇവിടുത്തെ മോഹിനിക്കു സൌന്ദര്യം കൂടും.കാതിലപ്പൂവ് എന്ന കേരളീയ കർണാഭരണവും ഏഴുമടങ്ങോട് കൂടിയ മുത്തുമാല ധരിച്ചും കുന്തക ക്രീഡ നടത്തുന്ന ഈ സുന്ദരി കേരളീയ നൃത്തപാരമ്പര്യത്തിന്റെ ഉദാഹരണമാണ് .

കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഗണപതീപൂജ എന്ന ചിത്രം കാണാവുന്നതാണ് . പത്മത്തിൽ ഇരിക്കുന്ന ചതുർബാഹുവായ ഗണപതിയെ പൂജിക്കുന്ന ബ്രാഹ്മനന്മാരും ഭക്തജനങ്ങളേയും ചിത്രത്തിൽ കാണാം . പത്മത്തിൽ ഇരിക്കുന്ന ഗണപതിക്ക് തൃകണ്ണും ജടയിൽ ചന്ദ്രക്കലയും കൈകളിൽ അങ്കുശം,പാശം,നാരങ്ങ,മുറിഞ്ഞ കൊബ് എന്നിവയുണ്ട്.മഞ്ഞ നിറത്തിലുള്ള ദേഹം ആണെങ്കിലും പുരികത്തിനുതാഴെ മുഖവും തുമ്പിക്കയ്യും ചുവപ്പ് നിറമാണ്.

രാമരാവണ യുദ്ധാന്ത്യം രാമനാൽ വധിക്കപെടുന്ന രാവണന്റെ കണ്ണിലെ മരണഭയം ഈ ചിത്രത്തിൽ കാണാം.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

കേരളത്തിലെ ചുമർചിത്രങ്ങൾ ,എം.ജി. ശശിഭൂഷൺ

"https://ml.wikipedia.org/w/index.php?title=തൊടീക്കളംചിത്രങ്ങൾ&oldid=2351845" എന്ന താളിൽനിന്ന് ശേഖരിച്ചത്