തേൾ മത്സ്യം
സ്കോർപിനിഡെ കുടുംബത്തിലെ വിഷമുള്ളയിനം മത്സ്യമാണ് തേൾ മത്സ്യം (ഇംഗ്ലീഷ്: Scorpion fish). 1200-ൽ അധികം വർഗ്ഗങ്ങളുള്ള തേൾ മത്സ്യങ്ങളിലധികവും സമുദ്രജലത്തിലാണ് ജീവിക്കുന്നത്. ശുദ്ധജലത്തിൽ വളരുന്ന തേൾ മത്സ്യങ്ങളുമുണ്ട്. ഉഷ്ണ - മിതോഷ്ണ മേഖലകളിലെ സമുദ്രാടിത്തട്ടിലാണ് തേൾ മത്സ്യങ്ങൾ സാധാരണ കാണപ്പെടുന്നത്.
തേൾ മത്സ്യം | |
---|---|
തേൾ മത്സ്യം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Scorpaenidae
|
Genera | |
|
ശരീരഘടന
തിരുത്തുകറോക് ഫിഷ് എന്ന പേരിലും അറിയപ്പെടുന്ന തേൾ മത്സ്യങ്ങൾ സാധാരണ 30 സെന്റിമീറ്റർ വരെ നീളമുള്ളവയാണ്. 90 സെന്റിമീറ്റർ വരെ നീളമുള്ളവയുമുണ്ട്. മിക്ക ഇനങ്ങളുടെയും തലയിലും ചിറകിലും മുള്ളുകൾ കാണാം. ചില ഇനങ്ങളുടെ ചിറകുകളിലുള്ള കൂർത്ത മുള്ളുകൾ വിഷമുള്ളവയാണ്. തേൾ മത്സ്യങ്ങളിൽ ഇരുണ്ട നിറമുള്ളവയും വർണപ്പകിട്ടുള്ളവയും ഉണ്ട്.
ഭക്ഷണരീതി
തിരുത്തുകതേൾ മത്സ്യങ്ങൾ കടലിനടിത്തട്ടിലും മറ്റും ഒളിഞ്ഞിരുന്ന് ഇരതേടുന്നു. ചെറുമത്സ്യങ്ങളും കക്കകളുമാണ് തേൾ മത്സ്യങ്ങളുടെ മുഖ്യാഹാരം. തേൾ മത്സ്യയിനങ്ങളിൽ ചിലത് ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമായവയിൽ റോസ് ഫിഷ് എന്ന ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്.[1]
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തേൾ മത്സ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |