കേരളത്തിലെ ആദിവാസി മന്നാൻ വിഭാഗത്തിന്റെ രാജാവാണ് തേവൻ രാജ മന്നാൻ.

കോഴിമല രാജാവ്‌തിരുത്തുക

ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത്‌ കോഴിമലയിലാണ് തേവൻ രാജയുടെ ആസ്ഥാനം. കോഴിമല രാജാവെന്നും അറിയപ്പെടുന്നു.

1948-ൽ ജനിച്ച തേവൻ രാജ 1994-ലാണ് മന്നാൻ സമുദായത്തിന്റെ രാജാവാകുന്നത്‌. ഭരണകാര്യങ്ങളിൽ സഹായിക്കാൻ മൂന്നു മന്ത്രിമാരുണ്ട്‌.

മന്നാൻ രാജ പരമ്പരയിലെ ഇരുപത്തിരണ്ടാമനാണ് താനെന്ന് തേവൻ രാജ പറയുന്നു. ഇപ്പോഴത്തെ ഇടുക്കി ജില്ലയിലെ വന മേഖലകളിൽ ഏലം കൃഷി പ്രചരിപ്പിച്ചത്‌ തന്റെ പൂർവികരാണെന്ന് തേവൻ രാജ അവകാശപ്പെടുന്നു.

ചരിത്രംതിരുത്തുക

മന്നാൻ സമുദായത്തിന് തമിഴ്‌നാട്ടിലെ മധുരയിലാണ് വേരുകളുള്ളത്‌. പാണ്ഡ്യന്മാരും ചോളന്മാരുമായുള്ള യുദ്ധത്തിൽ മന്നാന്മാർ പാണ്ഡ്യന്മാരെ പിന്തുണച്ചു. യുദ്ധം ജയിച്ച പാണ്ഡ്യ രാജാവ്‌ മധുര സാമ്രാജ്യത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലുള്ള വനഭൂമി മൊത്തത്തിൽ മന്നാൻ സമുദായത്തിനു സമ്മാനമായി നൽകി. തുടർന്നാണ് അവർ ഇവിടെ താമസമുറപ്പിക്കുന്നത്‌. മധുരമീനാക്ഷിയാണ് മന്നാൻ സമുദായത്തിന്റെ ആരാധനാമൂർത്തി.

ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വനഭൂമികളിലാണ് മന്നാൻ സമുദായത്തിൽപ്പെട്ട കുടുംബങ്ങൾ താമസിക്കുന്നത്‌. 2006-ലെ കണക്കനുസരിച്ച്‌ ചെറുതും വലുതുമായ 53 കോളനികളിലായി 7000 കുടുംബങ്ങൾ ഉണ്ട്‌. ജനസംഖ്യ 20000 നും- 25000 നും ഇടയിൽ.

"https://ml.wikipedia.org/w/index.php?title=തേവൻ_രാജ_മന്നാൻ&oldid=2393817" എന്ന താളിൽനിന്ന് ശേഖരിച്ചത്