തേരാ പാരാ
നിഖിൽ പ്രസാദ് തന്റെ യൂട്യൂബ് ചാനലായ കരിക്കിനു വേണ്ടി നിർമ്മിച്ച 2018 ലെ ഒരു മലയാളം മിനി വെബ് സീരീസാണ് തേരാ പാരാ.[1] ഊർജ്ജസ്വലരായ നാല് യുവാക്കളുടെ ജീവിതത്തെയും വിജയത്തിനായുള്ള അവരുടെ പോരാട്ടങ്ങളെയും ചുറ്റിപ്പറ്റിയാണ് വെബ് സീരീസ്.[2] ഈ വെബ് സീരീസിലെ പ്രധാന കഥാപാത്രങ്ങൾ ജോർജ്ജ്, ലോലൻ, ഷിബു, ശംഭു എന്നിവരാണ്. ഇവർ ഒരു വീട്ടിലാണ് താമസിക്കുന്നത്. അവരിൽ മൂന്ന് പേർ തൊഴിൽരഹിതരും ബിടെക് ബിരുദധാരികളുമാണ്. ഇവർക്കടയിൽ ജോലി ചെയ്യുന്ന ഒരേയൊരാളാണ് ഷിബു.
തേരാ പാരാ | |
---|---|
Thera Para Poster | |
തേരാ പാരാ | |
തരം | Comedy |
സൃഷ്ടിച്ചത് | Nikhil Prasad |
സംവിധാനം | Nikhil Prasad |
അഭിനേതാക്കൾ |
|
രാജ്യം | India |
ഒറിജിനൽ ഭാഷ(കൾ) | Malayalam |
സീസണുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 20 |
നിർമ്മാണം | |
നിർമ്മാണം | Karikku |
എഡിറ്റർ(മാർ) | Nikhil Prasad Anand Mathews |
സമയദൈർഘ്യം | 15mins - 30mins |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | YouTube |
ഒറിജിനൽ റിലീസ് | 18 ജൂൺ 2018 | – 23 മാർച്ച് 2019
ഈ പരമ്പര 20 എപ്പിസോഡുകൾ നീണ്ടുനിന്നു. ഇതാണ് അവസ്ഥ എന്ന തലക്കെട്ടിലുള്ള ആദ്യ എപ്പിസോഡ് 2018 ജൂലൈ 21-നും ഇവിടെ തീരുന്നില്ല എന്ന അവസാന എപ്പിസോഡ് 2019 മാർച്ച് 23--നും പുറത്തിറങ്ങി. [3]
സീസൺ അവസാനിച്ചതിന് ശേഷം, 2019 ജൂലൈ 7 ന്, യൂട്യൂബിലെ ഒരു മോഷൻ പോസ്റ്റർ പങ്കിട്ട് തേരാ പാരാ-ദി മൂവി എന്ന ചിത്രം നിർമ്മിക്കാനുള്ള തീരുമാനം കരിക്ക് ടീം പ്രഖ്യാപിച്ചു.[4]
കഥാപരിസരം
തിരുത്തുകനാല് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് ഈ സീരീസിന്റെ കഥ നടക്കുന്നത്. തൊഴിലില്ലാത്ത ബിടെക് ബിരുദധാരിയാണ് ജോർജ്. ലോലന് അശ്വതി അച്ചുവുമായി ഒരു ഓൺലൈൻ പ്രണയമുണ്ട്. ശംഭു ഒരു ഐടി പ്രതിഭയാണ്. പന്ത്രണ്ടാം ക്ലാസ് പാസായ ഷിബു മാത്രമാണ് ഇവിടെ ജോലി ചെയ്യുന്ന ഒരേയൊരാൾ. ഇയാൾ മറ്റ് മൂന്ന് പേരെ പരിപാലിക്കുന്നു. അവർ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും അതിൽ നിന്ന് മുക്തി നേടാനുള്ള വിവിധ വഴികൾ അവർ കണ്ടെത്തുന്നു.
അഭിനേതാക്കൾ
തിരുത്തുക- ജോർജ്ജ് മാത്തുക്കുട്ടിയായി അനു കെ. ആനിയൻ
- മഹേന്ദ്ര വർമ്മ എന്ന ലോലനായി ശബരീഷ് സാജ്ജിൻ
- ഷിബുവായി ബിനോയ് ജോൺ
- ശംഭുവായി ആനന്ദ് മാത്യൂസ്
- ഫ്രാൻസിസ് ആയി ജീവൻ സ്റ്റീഫൻ
- കൃഷ്ണ കുമാർ എന്ന കെ. കെ. എന്ന കഥാപാത്രമായി കിരൺ വിയ്യത്ത്
- 'സീൻ' ബ്രിട്ടോ ആയി അർജുൻ രത്തൻ
- അർച്ചന "അച്ചു" ആയി സ്നേഹ ബാബു
- ഹരിയായി ഉണ്ണി മാത്യൂസ്
- ബേബിയായി കൃഷ്ണ ചന്ദ്രൻ
- ശ്രീശാന്തായി അമൽ താഹ
- ശ്രീകുമാറായി സെബാസ്റ്റ്യൻ സെബൂട്ടി
അതിഥി താരങ്ങൾ
തിരുത്തുക- അഡ്വ. പ്രഹ്ലാദ് അയ്യർ ആയി അജു വർഗീസ് [5]
- അശ്വതി "അച്ചു" ആയി സാനിയ ഇയ്യപ്പൻ [6]
എപ്പിസോഡുകൾ
തിരുത്തുക
No. | Title | Original release date |
---|---|---|
1 | "ഇതാണ് അവസ്ഥ (Transl. This is the situation)" | ജൂലൈ 21, 2018 |
2 | "എന്നാലും ലോലാ (Transl. sigh lola!) (in a sarcastic way)" | ജൂലൈ 26, 2018 |
3 | "ഷിബുവിന്റെ ജോലി (Transl. Shibu's job)" | ഓഗസ്റ്റ് 1, 2018 |
4 | "ഒരു ഐഡിയ വേണം (Transl. An idea is necessary)" | ഓഗസ്റ്റ് 6, 2018 |
5 | "ശംഭു കനിയണം (Transl. Need shambhu's help)" | ഓഗസ്റ്റ് 11, 2018 |
6 | "ഷിബൂസ് ആപ്പ് (Transl. SHIBU'S app)" | ഓഗസ്റ്റ് 27, 2018 |
7 | "ലോലൻ എവിടെ? (Transl. Where's lolan?)" | സെപ്റ്റംബർ 1, 2018 |
8 | "അടി വന്ന വഴി (Transl. The way the blow came)" | സെപ്റ്റംബർ 11, 2018 |
9 | "ഒരു ചെറിയ ട്വിസ്റ്റ് (Transl. A small plot twist)" | സെപ്റ്റംബർ 15, 2018 |
10 | "അയ്യോ ഫ്രാൻസിസ്..! (Transl. Oh No Francis..!)" | സെപ്റ്റംബർ 26, 2018 |
11 | "തനി രാവണൻ! (Transl. Literally Ravanan!) (being sarcastic)" | ഒക്ടോബർ 5, 2018 |
12 | "അടുത്ത മാരണം (Transl. The next disaster)" | ഒക്ടോബർ 15, 2018 |
13 | "കേട്ടതെലാം സത്യമാണോ? (Transl. Was it all the truth?)" | ഒക്ടോബർ 26, 2018 |
14 | "ആരാണയാൾ? (Transl. Who is that person?)" | നവംബർ 7, 2018 |
15 | "പുതിയ ശീലം (Transl. A new habit)" | നവംബർ 22, 2018 |
16 | "ലോലൻ നന്നാവണം (Transl. Lolan should start being mature)" | ഡിസംബർ 12, 2018 |
17 | "എന്തോ ഉഡായിപ്പുണ്ട് ! (Transl. Something fishy is happening here!)" | ജനുവരി 9, 2019 |
18 | "ബ്രഹ്മാചാരി അല്ല! (Transl. Not Brahmari[?])" | ജനുവരി 31, 2019 |
19 | "പോപ്‌കോൺ (Transl. Popcorn)" | ഫെബ്രുവരി 23, 2019 |
20 | "ഇവിടെ തീരുന്നില്ല (Transl. It doesn't end here)" | മാർച്ച് 23, 2019 |
അവലംബങ്ങൾ
തിരുത്തുക- ↑ "Meet the creator of YouTube's viral 'Karikku' team". The Hindu.
- ↑ "The upward trajectory of Malayalam web series". The Hindu.
- ↑ "Thera Para Playlist". YouTube.
- ↑ "'Karikku' team comes up with 'Thera Para' movie; Motion poster trends on YouTube". Mathrubhumi. Archived from the original on 2021-12-14. Retrieved 2024-07-12.
- ↑ "Actor by Chance".
You did a special appearance as a lawyer in the 'Karikku' series recently...
- ↑ "How Saniya became Aswathy Achu in Karikku web series?".