എച്ച്.എ.എൽ. തേജസ്

(തേജസ്സ് (വിമാനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു ഇന്ത്യൻ നിർമിത വിവിധോദ്ദേശ്യ യുദ്ധ വിമാനമാണ് ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്‌. എയറോനോട്ടിക്കൽ ഡവലപ്പ്‌മെന്റ് ഏജൻസി (Aeronautical Development Agency) രൂപകല്പന ചെയ്യ്ത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (Hindustan Aeronautics Limited (HAL)) ആണ് ഇതു നിർമിച്ചത്‌. 1980-ൽ ആരംഭിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്‌ (Light Combat Aircraft (LCA)) എന്ന സംരംഭത്തിൽ നിന്നാണ് തേജസ്‌ ഉണ്ടായത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന് തേജസ്‌ എന്ന നാമം നൽകിയത് മുൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ്.

ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്‌

തരം വിവിധോദ്യേശ
നിർമ്മാതാവ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്
രൂപകൽപ്പന എയറോനോടിക്കൽ ഡവേലോപ്മെൻറ് ഏജൻസി
ആദ്യ പറക്കൽ 2001- ജനുവരി 4
പ്രാഥമിക ഉപയോക്താക്കൾ ഭാരതീയ വായുസേന
ഒന്നിൻ്റെ വില US$31 million
 
തേജസ് Aero Indiaയിൽ, 2007

കഴിവു തെളിയിച്ച യന്ത്രം ഉപയോഗിച്ച്, ഒരു പോർവിമാനം രൂപകല്പന ചെയ്ത് വികസിപ്പിക്കണമെന്ന് എയ്റോനോട്ടിക്‌സ് കമ്മിറ്റി നൽകിയ ശുപാർശ സർക്കാർ 1969ൽ അംഗീകരിച്ചു. മാരുതിയ്ക്ക് സമാനമായ 'ടാക്റ്റിക്കൽ എയർ സപ്പോർട്ട് എഅയർക്രാഫ്റ്റ്’ (ASR)നെ അടിസ്ഥാനമാക്കിയ രൂപകല്പന പഠനം 1975ൽ പൂർത്തിയാക്കി.[1] എന്നാൽ വിദേശ ഉല്പാദകരിൽ നിന്ന് കഴിവു തെളിയിച്ച ഒരു യന്ത്രം കിട്ടാതിരുന്നതുകൊണ്ട് ഉല്പാദനം ഉടനെ നടന്നില്ല.[2] രണ്ടു പ്രാഥമിക കാര്യങ്ങളാൽ ഇന്ത്യക്ക് പോർവിമാനങ്ങളുടെ ആവശ്യം വ്യോമസേന( IAF)ന് 1983ൽ ബോദ്ധ്യമായി.അതിൽ ഏറ്റവും പ്രധാനമായത് 1970തൊട്ട് ഉപയോഗിച്ചു വരുന്ന മിഗ് 21 പോർവിമാനങ്ങളുടെ പ്രായാധിക്യമാണ്. 1981ലെ പുനഃകോപ്പുകൂട്ടൽ പദ്ധതി ("Long Term Re-Equipment Plan 1981")യിൽ മിഗ് 21ന്റെ സേവന കാലാവധി 1995ഓടെ തീരുമെന്ന് കണക്കാക്കിയിരുന്നു. അതോടെ വ്യോമസേനയ്ക്ക് ആവശ്യമുള്ള വിമാനങ്ങളിൽ 40% കുറവുവരും.[3] ലഘു യുദ്ധവിമാന പദ്ധതിയുടെ മറ്റൊരു ഉദ്ദേശം ഭാരതത്തിന്റെ തദ്ദേശ വ്യോമയാന വ്യവസായത്തിന്റെ ഉയർച്ചയായിരുന്നു.[4] വ്യോമയാന സ്വയം പര്യാപ്തത സംരംഭത്തിനെ മൂല്യം വിമാനം നിർമ്മിക്കുക എന്നു മാത്രമല്ല, തദ്ദേശീയ വ്യവസായത്തെ തദ്ദേശീയ ഉല്പന്നങ്ങൾകൊണ്ട് അന്തരാഷ്ട്ര കമ്പോളത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കാൻകൂടിയാണ്.[5] LCA പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതിന് എയറൊനോട്ടീക്കൽ വികസന ഏജൻസി (ADA)യെ രൂപീകരിക്കാൻ 1984ൽ സർക്കാർ തീരുമാനിച്ചു.തേജസിനെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL)ന്റെ ഉല്പന്നമാണെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ADA യുടേതാണ്. 100 രാജ്യരക്ഷ പരീക്ഷണശാലകളുടേയും വ്യവസായ സംഘടനകളുടേയും വിദ്യാഭ്യാസ സ്ഥാപങ്ങളുടേയും കൂട്ടായ്മയാണ് അത്. HAL പ്രധാന കരാറുകാരും.[6] സർക്കാരിന്റെ സ്വയം പര്യാപ്തത LCA യിൽലക്ഷ്യമിടുന്നത് മൂന്ന് വെല്ലുവിളികളാണ്:ഫ്ലൈ ബൈ വയ്ർ(FBW), ഫ്ലൈറ്റ് കണ്ട്രോൾ സിസ്റ്റം(FCS), മൾട്ടി-മോഡ് റഡാർ, ആഫ്ട്ടർ ബേണർ ടർബൊ ഫാൻ യന്ത്രം[7] വ്യോമസേനയുടെ LCAക്കു വേണ്ടിയുള്ള വായുസേന അംഗങ്ങൾക്കു വേണ്ടിയുള്ള ആവശ്യം 1985 ഒക്ടോബർ വരെ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. ഈ കാലവിളംബം ആദ്യത്തെപറക്കൽ ഏപ്രിൽ 1990 എന്നതു സേനപ്രവേശം 1995 എന്ന ലക്ഷ്യം മാറ്റാൻ ഇടയാക്കി. അത് ADAക്ക് ദേശീയ ഗവേഷണവികസന പ്രവർത്തനങ്ങൾ അണിനിരത്തുന്നതിനും വ്യവസായ വിഭവ സമാഹരണത്തിനും ആളുകളെ നിയമിക്കുന്നതിനും വേദി ഒരുകുന്നതിനും കൂടുതൽ വ്യക്തതയുള്ള രൂപരേഖ തയ്യാറാക്കുന്നതിനും നൂതൻ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനു പകരം തദ്ദേശീയമായി വികസിപ്പിക്കുന്നതിനും സമയം കിട്ടി.[2][8] 35 പ്രധാന വ്യൊമയാനഘടകങ്ങളിലും ലയിൻ റിപ്ലേസബിളയൂണിറ്റുകളിലുംകുടി മൂന്നെണ്ണം മാത്രമെ വിദേശ ഘടകങ്ങളുള്ളു.[9] അവ സെക്സന്റ്(ഫ്രാൻസ്)ന്റെ മൾട്ടി ഫങ്ങ്ഷൻ ഡിസ്പ്ലെ (MFDs), ഇസ്രായേലിന്റീൽബിറ്റ് സിസ്റ്റംസ്[10], എൽബിറ്റിന്റെ ഹെൽമെറ്റ് മൗണ്ടഡ് ഡിസ്പ്ലെ ആന്റ് സൈറ്റ് ക്യൂയിങ്ങ് സിസ്റ്റം[10] ഇസ്രായേലിലെ RAFAEL വിതരണം ചെയ്യൂന്ന ലേസ്ർ പോഡ് എന്നിവയാണ്.[11] മാർട്ടിൻ - ബേക്കർ ഇജെക്ഷൻ സീറ്റ്പോലുള്ള ചില പ്രധാന ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതാണ്.[9] പൊഖ്റാനിൽ 1998 മെയ് മസത്തിൽ അണുപരീക്ഷണം നടത്തിയതിനോടനുബന്ധിച്ച് ഇന്ത്യയുടെമേൽ അടിച്ചേല്പിച്ച ഉപരോധം മൂലം ഇറകുമതി ചെയ്യേണ്ടിയിരുന്ന പലതും ഇന്ത്യയിൽ ഉല്പാദിപ്പിക്കേണ്ടിവന്നു. ഇതും LCAയുടെ കാലതമസത്തിനു കാരണമായി[9]

LCA പദ്ധതി

തിരുത്തുക
 
Tejas parked next to F-16 Fighting Falcon (centre) and Eurofighter Typhoon (top) at 2009 Aero India

വാലില്ലാത്ത, റിലക്സ്ഡ് സ്റ്റാറ്റിക് സ്റ്റബിലിറ്റി(RSS)യുള്ളനിയന്ത്രണ രൂപകല്പനയ്ക്ക് മെച്ചപ്പെട്ട മാനോവറബിലിറ്റിയുമുള്ള ചെറിയ വിമാനത്തിന്റെ രൂപരേഖ 1990ൽ തയ്യാറായി[12][13][14] 1989മേയിൽ രൂപീകരിച്ച അവലോകന കമ്മിറ്റി, പദ്ധതി നടപ്പാക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യകളും മിക്ക മേഖലകളിലും ആവശ്യത്തിനു വികസിച്ചിട്ടുണ്ടെന്ന് അറിയിച്ചു.[14] 1987 ഒക്ടോബറിൽ അവലൊകന ഉപദേശകരായ ഫ്രാൻസിന്റെ ഡസോൽറ്റ് ഏവിയേഷന്റെ (Dassault Aviation) വിവരണപ്രകാരം (project definition) 560 കോടി ചെലവു വന്ന ഈ ഘട്ടം 1988 സെപ്തംബറിൽ പൂർത്തിയായി.[3][8] രണ്ടു ഘട്ടമായുള്ള മുഴുനീള എഞിനിയറിങ്ങ് വികസന പരിപാടി(FSED)യാണ് തിരഞ്ഞെടുത്തത്.[3][14] രണ്ടു സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള TD-1, TD-2 എന്ന പ്രദർശന വ്യോമയാനങ്ങളുടെ രൂപകല്പന, വികസന, പരീക്ഷണം ഒന്നാം ഘട്ടം 1993 ഏപ്രിലിൽ[3] തുടങ്ങി. ഇതിനു തുടർച്ചയായി രണ്ട് മൂലരൂപ(prototype) വാഹനങ്ങളും (PV-1 and PV-2)ഉദ്ദേശിച്ചിരുന്നു. TD-12001 ജനുവരി 4ന് പറന്നു.[14] FSED പദ്ധതിയുടെ ഒന്നാംഘട്ടം 2188 കോടി ചിലവിൽ 2004 മാർച്ചിൽ പൂർത്തിയായി.[3]

റിലാക്സ്ഡ് സ്റ്റബിലിറ്റി (RSS) വളരെ ആഗ്രഹമുള്ള ആവശ്യമായിരുന്നു. 1988ൽ ഡസോൾട്ട് അനലോഗ് ഫ്ലൈറ്റ് കണ്ട്രോൾ സിസ്റ്റം(FCS) വാഗ്ദാനം ചെയ്തു. എന്നാൽ ഡിജിറ്റൽFCS ആയിരിക്കും കൂടൂതൽ മേന്മയുള്ളതെന്ന് ADA തിരിച്ചറിഞ്ഞു.[7] 1974 ഫെബ്രുവരി 2ന് ആദ്യ പറക്കൽ നടത്തിയ ജെനറൽ ഡൈനാമിക്സിന്റെ എഫ് 16ലാണ് വൈദഗ്ദ്യ ഉപയോഗം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ചെറുതായി എയറൊഡയനാമിക്കലി സ്ഥിരതയില്ലാത്ത രൂപകല്പന നടത്തിയത്.[15] അധികം വ്യോമയാനങ്ങളും “പോസിറ്റീവ്" സ്ഥിരതയുള്ളവയാണ്. ഇവ നിയന്ത്രണോപാധികളെ സ്വതന്ത്രമാക്കിയാൽ വൈദഗ്ദ്യം ആവശ്യമില്ലതെ തന്നെ പറക്കൽ ഉയരവും നേരെയാക്കലും നടത്തും. എന്നാൽ "നെഗറ്റീവ്” സ്ഥിരതയായി രൂപകല്പന ചെയ്ത വ്യോമയാനങ്ങൾ കൂടുതൽ വൈദഗ്ദ്യം ആവശ്യമുള്ളവയാണ്.[16][17] നാഷണൽ ഏറോസ്പേസ് ലാബറട്ടറീസ് 1992ൽ തേജസിനു വേണ്ടി ഫ്ലൈ ബൈ വയർ വിമാന നിയന്ത്രണ സംവിധാനം തദ്ദേശീയമായി വികസിപ്പിക്കുന്നതിന് LCAനാഷണൽ കണ്ട്രോൾ ലോ(CLAW) സംഘത്തെ രൂപവൽക്കരിച്ചു.[18][19][20][21]

മറ്റൊരു നിർണായക സാങ്കേതിക വിദ്യ മൾട്ടി മോഡ് റഡാർ (MMR) ആയിരുന്നു. എറിക്സൺ/ഫെറാന്റി PS-05/A I/ജെ - ബാൻഡ് വിവിധോപയോഗ റഡാർ ആയിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്.[22] എന്നാൽ 1990 ന്റെ ആദ്യത്തിൽ മറ്റു റഡാറുകൾ പരിശോധിച്ചതിൽ നിന്ന്[24] രാജ്യരക്ഷ ഗവേഷണ വികസന സംഘടന(DRDO)യ്ക്ക് ഇവ തദ്ദേശീയമായി വികസിപിക്കാൻ പറ്റുമെന്ന് ആത്മവിശ്വാസം ഉണ്ടായി. MMR ഹിന്ദുസ്ഥാൻ എയറോനോട്ടീക്കൽ ലിമിറ്റഡിന്റെ ഹൈദ്രാബാദ് വിഭാഗത്തേയും LRDEയേയും MMR പദ്ധതി സംയുക്തക്തമായി നയിക്കുന്നതി ന് 1997ൽ തിരഞ്ഞെടുത്തു.[25] MMRന്റെ പരിക്ഷണ പദ്ധതിയുടെ ഉത്തരവാദിത്തം രാജ്യരക്ഷ ഗവേഷണ വികസന സംഘടന(DRDO) യുടെ സെന്റർ ഫോർ എയർബോൺ സിസ്റ്റത്തിന്(CABS) ആയിരുന്നു. LCAയുടേ ഏവിയോണിക്സിന്റേയും റഡാറിന്റെയും പരീക്ഷണ സ്ഥലമായി എയർബോൺ സർവിയലെൻസ് പോസ്റ്റിനെ (ASP)1996നും 1997 നും ഇടയ്ക്ക് CABS മാറ്റിയെടുത്തു.[26] ഫ്ലൈറ്റ് കണ്ട്രോൾ ലോകളെ NALന്റെ CLAW സംഘം FCSസൊഫ്റ്റ്വെയർ ഉപയോഗിച്ച് ഇണക്കിചേർത്തു. കുഴപ്പം കൂടാതെ 50 മണിക്കൂർ TD-1ലെ വൈമാനികൻ പരീക്ഷിച്ചു. അതുകൊണ്ട് 2001 ജനുവരിയിൽ വ്യോമയാനത്തിന് പറക്കൽ അനുമതി കിട്ടി. മിറാഷ് 2000ത്തിനേക്കാൾ പറന്നുയരാൻ LCA എളുപ്പമാണെന്ന് യാന്ത്രിക യാൻ നിയന്ത്രണ സംവിധാനം (AFCS) പരീക്ഷിച്ച എല്ലാ പൈലറ്റുമാരും പ്രശംസിക്കുകയുണ്ടായി.[27]

രണ്ടാം ഘട്ടാം 2001 നവംബറിൽ തുടങ്ങി[3] ഈ ഘട്ടത്തിൽ മൂന്ന് വ്യോമയാനങ്ങൾ (PV-3, PV-4 and PV-5)കൂടി നിർമ്മിക്കാനും വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ട അവസാന രൂപം ഉണ്ടാക്കാനും വഴിയൊരുക്കാനും ഉദ്ദേശിച്ചുള്ളതാണ്. വർഷം തോറും 8 വ്യോമയനങ്ങൾ നിർമ്മിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കലും ഇതിന്റെ ഭാഗമാണ്.[14] ഇതിന്റെ അടിസ്ഥാന ചെലവ് 3301 കോടി രൂപയും അധികമായി 2475കോടി രൂപ IOCയ്ക്കും FOCയ്ക്കും ലഭിച്ച് വ്യോമസേനയ്ക്ക് ഏറ്റെടുക്കാനും വേണ്ടി കൊടുകുകയുണ്ടായി. 2013 ആഗസ്റ്റിലെ കണക്കനുസരിച്ച് തേജസിന്റെ വികാസപ്രിണാമത്തിനായി (പിഡിപി, ഘട്ടം1, ഘട്ടം2നും കൂടി) 7965.56 കോടി രൂപ ചെലവായി.[3]

2002 മദ്ധ്യത്തോടെ വലിയ തടസ്സങ്ങളും ചെലവ് വർദ്ധനയും MMR അറിയിപ്പ് നൽകുകയുണ്ടായി.2005 ആദ്യത്തിൽ വായുവിൽ നിന്ന്വായുവിലേക്ക് ലൂക്ക്-അപ്പ്, ലുക്ക് ഡൗൺ മോഡുകൾ മാത്രമെ വിജയകരമായി പൂർത്തിയായിരുന്നു. 2006 മേയിൽ പല മോഡുകളും പ്രതീക്ഷക്കൊപ്പം ഉയർന്നില്ല.[28] അതിന്റെ ഫലമായി വെപ്പൺ ഡെലിവെറി ബ്പോദുപയോഗിച്ചുള്ള ആയുധവൽക്കരണ പരിപാടി, അതൊരു പ്രാഥമിക സെൻസ്രല്ലത്തതിനാൽ ADA സാവധാനത്തിലാക്കി. കൂടാതെ റഡാറും LRDEയുടെ അഡ്വ്വാൻസ്ഡ് സിഗ്നൽ പ്രോസസർ മൊഡ്യൂളും (SPM) തമ്മിൽ ഗുരുതരമായ പൊരുത്തക്കേടുകളും ഉണ്ടായിരുന്നു. പെട്ടെന്നു കിട്ടാവുന്ന വിദേശ റഡാർ വാങ്ങലായിരുന്നു തൽക്കാലപരിഹാരമായി ഉദ്ദേശിച്ചിരുന്നത്.[25][29][30]

അഞ്ച് നിർണ്ണായക സാങ്കേതിക വിദ്യകളാണ് യുദ്ധവിമാനത്തിന്റെ രൂപകല്പനയ്ക്കും നിർമ്മാണത്തിനും വേണ്ടതെന്ന് ADA കണക്കാകിയതിൽ രണ്ടെണ്ണം മുഴുവനായും വിജയിച്ചവയാണ്:കാർബ്ബൺ ഫൈബർ കോമ്പസിറ്റു (CFC) കൊണ്ടുള്ള നിർമിതിയും പുറം ഭാഗവും, ആധുനിക സ്പടിക കോക്ക്പിറ്റും. 2008ഓടുകൂടി ലഘു പോർവിമാനത്തിനു വേണ്ട 70% ഭാഗങ്ങളും ഭാരതത്തിൽ നിർമ്മിച്ചു തുടങ്ങിയിരുന്നു. ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ കുറേശെയായി കുറച്ചു കൊണ്ടു വന്നിരുന്നു. മൂന്ന് സാങ്കേതിക വിദ്യക്കുണ്ടായ പ്രശ്നങ്ങൾകൊണ്ട് ഈ വിജയം ശോഭിക്കാതെ പോയി.[31]

കോട്ട ഹരിനാരായണയായിരുന്നു, തേജസ് പദ്ധതിയുടെ ഡയറക്ടറും പ്രധാന രൂപകല്പനക്കാരനും.[32][33]

ആദ്യരൂപവും പരിശോധനയും

തിരുത്തുക
 
തേജസ് ട്രൈനർ നിർമ്മാണത്തിൽ
 
തേജസ് ട്രെയിനർ Tejas ഡെൽഹിയിലെ 62മത് റിപ്പബ്ലിക് ദിന പരേഡിൽ

ഇന്ത്യൻ വ്യോമസേന 2005 മാർച്ചിൽ,20 വിമാനങ്ങൾക്കു ഓർഡർ കൊടുത്തു. മറ്റു 20 വിമാനങ്ങൾക്കു കൂടി കൊടുക്കും. ഈ 40 വിമാനങ്ങളും F404-GE-IN20 യന്ത്രത്തോടൂ കൂടിയവയാവും.[34][35] തേജസിന്റെ സേവനത്തിനും ഏറ്റെടുക്കലിനും വേണ്ടി 2006 ഡിസംബറിൽ ബംഗളൂരുവിൽ 14 അംഗ “LCA ഇൻഡക്ഷൻ ടീം” രൂപീകരിച്ചു.

രൂപകൽപ്പന

തിരുത്തുക

പരീക്ഷണങ്ങൾ

തിരുത്തുക

ആയുധക്ഷമതാ പരീക്ഷണം

തിരുത്തുക

സൂപ്പർ സോണിക് വിമാനമായ തേജസ്സിൽനിന്ന് തൊടുത്തുവിട്ട ലേസർനിയന്ത്രിത ബോംബ് അടക്കമുള്ള ആയുധങ്ങൾ ലക്ഷ്യസ്ഥാനം തകർത്തതോടെയാണ് സൈന്യത്തിന്റെ ഭാഗമാകാനുള്ള പ്രധാനകടമ്പ ഇന്ത്യയുടെ അഭിമാനമായ തേജസ്സ് കടന്നത്. പൊഖ്‌റാൻ മരുഭൂമിയിലാണ് തേജസ്സിന്റെ പ്രഹരശേഷിയളക്കുന്ന പരീക്ഷണങ്ങൾ നടന്നത്. പ്രതിരോധവകുപ്പ് തേജസ്സിന് പ്രാഥമിക ഓപ്പറേഷൻ ക്ലിയറൻസ് നൽകിയതിനെത്തുടർന്നാണ് വിമാനത്തിന്റെ പ്രഹരശേഷിയും വ്യത്യസ്തവേഗത്തിൽ അക്രമംനടത്താനുള്ള ശേഷിയും പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ ഗവേഷണകേന്ദ്രം അധികൃതർ അറിയിച്ചു. കരയിൽ നടത്തിയ പരീക്ഷണം വരുംദിവസങ്ങളിൽ കടലിൽ നടത്താനും പദ്ധതിയുണ്ട്.

മണിക്കൂറിൽ 900 മുതൽ 1000 കിലോമീറ്റർ വേഗത്തിൽ പറന്നുകൊണ്ടാണ് തേജസ്സ് ആയുധപ്രയോഗശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തിൽനിന്ന് വർഷിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഏത് പ്രതികൂലസാഹചര്യത്തിലും ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിട്ടുള്ളത്. പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പ്രതിരോധസജ്ജമാക്കിക്കൊണ്ടുള്ള പരീക്ഷണം നടത്തിയത്.[36]

സാങ്കേതിക വിശദാംശങ്ങൾ

തിരുത്തുക
  1. Chatterjee, K. "Hindustan Fighter HF-24 Marut; Part I: Building India's Jet Fighter."bharat-rakshak.com. Retrieved 23 August 2006. Archived 2013-07-28 at the Wayback Machine.
  2. 2.0 2.1 "The Light Combat Aircraft Story by Air Marshal MSD Wollen". Archived from the original on 2013-10-17. Retrieved 9 December 2013. First published in Indian Aviation, Opening Show report, Aero India 2001.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 "Tejas Light Combat Aircraft (LCA)."Global Security, 2012. Retrieved 29 May 2012. Archived 2014-01-10 at the Wayback Machine.
  4. Iyer, Sukumar R. "LCA: Impact on Indian Defense."Bharat Rakshak Monitor, March–April 2001. Retrieved 30 May 2012. Archived 2012-10-11 at the Wayback Machine.
  5. "Remembrance of Aeronautical Matters Past." Vayu Aerospace & Defence Review, 2004. Retrieved 7 March 2009.
  6. "Light Combat Aircraft (LCA) Test-Flown Successfully." DRDO, January 2001. Retrieved 29 May 2012.
  7. 7.0 7.1 Reddy, C. Manmohan. "LCA economics." The Hindu, 16 September 2002. Retrieved 29 May 2012.
  8. 8.0 8.1 "LCA Tejas History". Tejas.gov.in. Archived from the original on 2013-10-17. Retrieved 9 December 2013.
  9. 9.0 9.1 9.2 "Tejas LCA exports likely after operational induction."Domain-b.com. Retrieved 16 January 2013. Archived 2013-10-19 at the Wayback Machine.
  10. 10.0 10.1 "Light Combat Aircraft-Tejas Testing". Frontier India. 24 August 2007. Archived from the original on 2015-12-20. Retrieved 10 December 2013.
  11. "LCA Tejas: An Indian Fighter – With Foreign Help". Defense Industry Daily. 13 August 2013. Archived from the original on 2013-09-11. Retrieved 30 June 2014.
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; djournal എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. "India's Light Combat Aircraft" (PDF). employmentnews.gov.in. Archived (PDF) from the original on 2014-07-01. Retrieved 1 July 2014.
  14. 14.0 14.1 14.2 14.3 14.4 "LCA Tejas History: Genesis". tejas.gov.in. Archived from the original on 2014-07-01. Retrieved 1 July 2014.
  15. Frawley 2002, p. 114.
  16. Hoh and Mitchell 1983, pp. 11ff.
  17. Aronstein and Piccirillo 1996, p. 21.
  18. "ADFCS-II". transport-research.info. Archived from the original on 2014-07-06. Retrieved July 6, 2014.
  19. "20th Anniversary Celebrations of the National Control Law Team". nal.res.in. 10 June 2012. Archived from the original on 2014-07-01. Retrieved 2016-08-07.
  20. "Tejas LCA: Light Multi-Role Fighter". aerospaceweb.org. Retrieved 1 July 2014.
  21. "Tejas / Light Combat Aircraft (LCA)". fighter-planes.com. Archived from the original on 2014-07-06. Retrieved July 6, 2014.
  22. Taylor et al. 2005 p. 104.
  23. Sharma, Ravi. "The LCA puzzle." Frontline, 16–29 July 2005. Retrieved 30 May 2012.
  24. The Westinghouse — now Northrop Grumman — AN/APG-66, which is carried on the F-16, was among the radars evaluated by the ADA in 1992.[23]
  25. 25.0 25.1 Aroor, Shiv. "Indigenous' aircraft needs foreign lift, for its radar."The Sunday Express, 8 April 2006. Retrieved 30 May 2012. Archived 2016-01-08 at the Wayback Machine.
  26. "India's flying Testbeds". B Harry. acig.org. 12 September 2005. Archived from the original on 2014-07-01. Retrieved 1 July 2014.
  27. "Interview with Mr. Shyam Shetty, head of the National Control Law team: NAL and LCA-1: Flight Control Laws." National Aerospace Laboratories (NAL) Information Pasteboard, 25 June – 1 July 2001.
  28. Mudur, Nirad. "Glitches in LCA radar."Vijay Times, 1 May 2006. Retrieved 30 May 2012. Archived 2012-06-02 at the Wayback Machine.
  29. "AESA Programme For Tejas Scans For Development Partner". indian-military.org. Archived from the original on 2012-03-13. Retrieved 30 June 2014.
  30. Sharma, Ravi. "LCA to be fitted with Israeli multi-mode radar."The Hindu, (Chennai, India), 3 October 2008. Retrieved 30 May 2012. Archived 2008-10-06 at the Wayback Machine.
  31. "Indigenous production of LCA soon."The Hindu, (Chennai, India), 4 August 2008. Retrieved 29 May 2012. Archived 2008-08-08 at the Wayback Machine.
  32. "Zephyr 2009 - Celebrating the Spirit of Aviation - Aerospace Engineering, IIT Bombay". aero.iitb.ac.in. Archived from the original on 2011-09-03. Retrieved 30 May 2011.
  33. "Times of India: HAL Tejas supersonic fighter jets inducted into Indian Air Force".
  34. Sharma, Ravi. "IAF insists on changes to Tejas."The Hindu, 5 December 2008. Retrieved 30 May 2012. Archived 2008-12-08 at the Wayback Machine.
  35. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; dna_tejas എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  36. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-29. Retrieved 2012-06-29.

പുറം കണ്ണികൾ

തിരുത്തുക

സവിശേഷതകളും വിശകലനവും:

സാങ്കേതികം:

പൊതുവായത്:

"https://ml.wikipedia.org/w/index.php?title=എച്ച്.എ.എൽ._തേജസ്&oldid=3907691" എന്ന താളിൽനിന്ന് ശേഖരിച്ചത്