തെലങ്കാനയിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
ഇന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ ഭരണത്തലവൻ ആണ് തെലങ്കാന മുഖ്യമന്ത്രി. അസംബ്ലി തിരഞ്ഞെടുപ്പുകൾക്ക് ശേഷം സംസ്ഥാന ഗവർണർ ഭൂരിപക്ഷമുള്ള പാർട്ടിയെയോ മുന്നണിയെയോ ക്ഷണിക്കുകയും മുഖ്യമന്ത്രിയെ നിയമിക്കുകയും ചെയ്യുന്നു. ഇടയ്ക്ക് പിരിച്ചുവിടുകയോ രാജിവെക്കുകയോ ചെയ്തില്ലെങ്കിൽ ഭരണകാലം അഞ്ചു വർഷം ആണ്[1].
തെലങ്കാന മുഖ്യമന്ത്രി
| |
---|---|
ഔദ്യോഗിക വസതി | പ്രഗതി ഭവൻ, ഹൈദരാബാദ് |
നിയമിക്കുന്നത് | തെലങ്കാന ഗവർണർ |
കാലാവധി | 5 years |
ഡെപ്യൂട്ടി | Deputy Chief Minister of Telangana |
വെബ്സൈറ്റ് | CMO Telangana |
തെലങ്കാനയിലെ നിലവിലെയും ആദ്യത്തെയും മുഖ്യമന്ത്രി തെലങ്കാന രാഷ്ട്ര സമിതിയിലെ കെ. ചന്ദ്രശേഖർ റാവു ആണ്. 2014 ജൂൺ 2 ന് ആന്ധ്രാപ്രദേശിൽ നിന്നുള്ള തെലങ്കാന വിഭജനം മുതൽ ഇദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാണ്. [2]
മുഖ്യമന്ത്രിമാരുടെ പട്ടിക
തിരുത്തുകNo. | പേര് (ജനനം–മരണം) |
ചിത്രം | രാഷ്ട്രീയ പാർട്ടി | തിരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലം | കാലാവധി | നിയമസഭ | |||
---|---|---|---|---|---|---|---|---|---|
1 | കെ. ചന്ദ്രശേഖർ റാവു (1954–) |
തെലങ്കാന രാഷ്ട്ര സമിതി | ഗജ്‌വെൽ, സിദ്ദിപേട്ട് | 2 ജൂൺ 2014 | 12 ഡിസംബർ 2018 | ഒന്നാമത് (4 വർഷം, 193 ദിവസം) | ഒന്നാമത് | ||
13 ഡിസംബർ 2018 | നിലവിലുള്ളത് | രണ്ടാമത് (5 വർഷം, 338 ദിവസം) |
രണ്ടാമത് |
അവലംബം
തിരുത്തുക- ↑ Basu, Durga Das (2011) [1st pub. 1960]. Introduction to the Constitution of India (20th ed.). LexisNexis Butterworths Wadhwa Nagpur. pp. 241–245. ISBN 978-81-8038-559-9. Note: although the text talks about Indian state governments in general, it applies for the specific case of Telangana as well.
- ↑ K. Srinivas Reddy. "KCR sworn in; heads cabinet of 11 ministers". The Hindu. 2 June 2014.