തെയ്യമ്പാടി
ഉത്തരകേരളത്തിലെ അമ്പലങ്ങളിൽ കോലമെഴുത്തും പാട്ടും നടത്തുന്നവരും തെയ്യക്കോലം കെട്ടിയാടുന്നവരുമായ ഒരു ഹൈന്ദവജാതിയാണ് തെയ്യമ്പാടി. ദൈവമ്പാടി എന്നും ബ്രാഹ്മണി എന്നും ഈ ജാതി അറിയപ്പെടാറുണ്ട്. അമ്പലവാസി സമുദായത്തിൽ ഉൾപ്പെടുന്ന ഒരു ജാതിയാണ് തെയ്യമ്പാടികൾ. നമ്പ്യാർ എന്നും കുറുപ്പ് എന്നും കുലനാമങ്ങളുള്ള തെയ്യമ്പാടികളുണ്ട്. ഇവർ യഥാക്രമം തെയ്യമ്പാടി നമ്പ്യാർ എന്നും തെയ്യമ്പാടിക്കുറുപ്പ് എന്നും അറിയപ്പെടുന്നു.
പേരിന്റെ ഉദ്ഭവം
തിരുത്തുകദൈവംപാടിയാണ് തെയ്യമ്പാടി. അമ്പലങ്ങളിലെ തെയ്യമ്പാട്ട് ഗായകരാണ് തെയ്യമ്പാടികൾ.
തെയ്യമ്പാടിപ്പാട്ട്
തിരുത്തുകതെയ്യമ്പാടികൾ പാടുന്ന പാട്ടുകളെയാണ് തെയ്യമ്പാടിപ്പാട്ടുകൾ എന്ന് പറയുന്നത്. മാടായിക്കാവിലെ തെയ്യമ്പാട്ട് പ്രശസ്തമാണ്.