കാരി

(തെയിലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാരി (ആംഗലേയ നാമങ്ങൾ: ഏഷ്യൻ സ്റ്റിങ്ങിങ് ക്യാറ്റ്ഫിഷ്, ഫോസിൽ ക്യാറ്റ്), [ശാസ്ത്രനാമം Heteropneustes fossilis] മുഷിവർഗ്ഗത്തിലെ ഹെറ്റെറോന്യൂസ്റ്റെസ് ജനുസ്സിലെ ഒരു ശുദ്ധജലമത്സ്യമാണ്. ചെളിയുള്ള തടാകങ്ങളിലും പാടം, തോട്, ഒഴുക്കു കുറവുള്ള നദികൾ തുടങ്ങിയ ജലായശയങ്ങളുടെ അടിത്തട്ടിലാണ് ഇവയുടെ വാസം . ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു. കടു, തെയിലി എന്നീ പ്രാദേശിക പേരുകളിലും അറിയപ്പെടുന്നു.

Heteropneustes fossilis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. fossilis
Binomial name
Heteropneustes fossilis
(Bloch, 1794)

കാരിയുടെ ചെകിളയോട് ചേർന്നുള്ള വായു അറ ഒരു ശ്വാസകോശം പോലെ പ്രവർത്തിക്കുന്നതിനാൽ ജലത്തിൽ നിന്ന് പുറത്തു വന്നാലും ഇവ വളരെ വേഗം ചത്തുപോകില്ല.

മൺസൂൺ കാലത്ത് അധികം ഒഴുക്കില്ലാത്ത ജലാശയങ്ങളുടെ അടിയിലെ ചെളിയോട് ചേർന്നാണ്‌ കാരി മുട്ടകൾ ഇടുന്നത്.

കാരി മീനിനു ചെകിളയോട് ചേർന്ന് വിഷഗ്രന്ഥികളും ചെകിളമുള്ളുകളിൽ വിഷമുള്ളും ഉണ്ട് . അപായ ഭീഷണിയുണ്ടായാൽ ഇവകൊണ്ട് കുത്തി കാരി സ്വയരക്ഷക്കു ശ്രമിക്കും. കാരിയുടെ കുത്ത് മനുഷ്യ ശരീരത്തിൽ വേദനയും വീക്കവും ഉണ്ടാക്കും. അപൂർവമാണെങ്കിലും കാരിയുടെ കുത്തേറ്റു മരണവും സംഭവിച്ചിട്ടുണ്ട്.

കാരി ഭക്ഷ്യയോഗ്യമായ മീനാണ്‌. മാംസാഹാരിയായ ഇവയെ ചൂണ്ടയിട്ടും പിടിക്കാവുന്നതാണ്‌.


"https://ml.wikipedia.org/w/index.php?title=കാരി&oldid=2281664" എന്ന താളിൽനിന്ന് ശേഖരിച്ചത്