ആർട്ടിക് കാലാവസ്ഥയിൽ മഞ്ഞും ഹിമവും കടന്ന് സ്ലെഡ് വലിക്കാൻ ഉപയോഗിക്കുന്ന നായ്ക്കളെ സ്ലെഡ് ഡോഗ് എന്ന് പറയുന്നു. കുറഞ്ഞത് 8,000 വർഷമായി ആർട്ടിക് പ്രദേശത്ത് സ്ലെഡ് നായ്ക്കൾ ഉപയോഗിച്ചിരുന്നു. 20-ാം നൂറ്റാണ്ടിൽ സെമി ട്രെയിലർ ട്രക്കുകൾ, സ്നോമൊബൈലുകൾ, വിമാനങ്ങൾ എന്നിവ അവതരിപ്പിക്കുന്നത് വരെ ആർട്ടിക് പ്രദേശങ്ങളിലെ ഏക ഗതാഗത മാർഗ്ഗമായിരുന്നു സ്ലെഡ് ഡോഗ്. ഇരു ധ്രുവങ്ങളിലെയും പര്യവേക്ഷണങ്ങളിലും അതുപോലെ അലാസ്കൻ സ്വർണ്ണ വേട്ടയുടെ സമയത്തും അവയെ ഉപയോഗിച്ചു. സ്ലെഡ് ഡോഗുകൾ അലാസ്ക, യുക്കോൺ, നോർത്ത് വെസ്റ്റ് ടെറിട്ടറികൾ, നുനാവുട്ട് എന്നിവിടങ്ങളിലെ ഗ്രാമീണ സമൂഹങ്ങളിലേക്ക് കത്തിടപാടുകൾ എത്തിച്ചു. ഇന്നും ചില ഗ്രാമീണ സമൂഹങ്ങൾ, പ്രത്യേകിച്ച് റഷ്യ, കാനഡ, അലാസ്ക എന്നിവിടങ്ങളിലും ഗ്രീൻലാൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സ്ലെഡ് നായ്ക്കളെ ഇപ്പോഴും ഉപയോഗിക്കുന്നു. നിലവിൽ അവയെ വിനോദ ആവശ്യങ്ങൾക്കും ഓട്ടമത്സരങ്ങൾക്കും ഉപയോഗിക്കുന്നു. ടോഗോയും, ബാൾട്ടോയുമാണ് പ്രശസ്ത സ്ലെഡ് നായ്ക്കൾ. ഡോഗ് സ്ലെഡ് ഓട്ടത്തിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന നായ്ക്കളാണ് സൈബീരിയൻ ഹസ്‌കി, അലാസ്കൻ ഹസ്കി, അലാസ്കൻ മാലമ്യൂട്ട്, കനേഡിയൻ എസ്കിമോ നായ, ചിനൂക്ക്.

ഗ്രീൻലാൻഡിന്റെ ചില ഭാഗങ്ങളിൽ ഡോഗ് സ്ലെഡിംഗ് ഇപ്പോഴും ഗതാഗതത്തിനായി ഉപയോഗിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തെന്നുവണ്ടി_നായ&oldid=3816230" എന്ന താളിൽനിന്ന് ശേഖരിച്ചത്