സൈബീരിയൻ ഹസ്കി ഇടത്തരം വലിപ്പമുള്ള ഒരു സ്ലെഡ് നായ ഇനമാണ്. സ്പിറ്റ്സ് ജനിതക കുടുംബത്തിൽ പെട്ടതാണ് ഈ ഇനം. പല നിറങ്ങളിലും അടയാളങ്ങളിലും വരുന്ന കട്ടി രോമവും നീല അല്ലെങ്കിൽ ബഹുവർണ്ണ കണ്ണുകളും നിവർന്നു നിൽക്കുന്ന ത്രികോണാകൃതിയിലുള്ള ചെവികളും ഇവക്കുണ്ട്. വടക്കുകിഴക്കൻ ഏഷ്യയിൽ നിന്നാണ് സൈബീരിയൻ ഹസ്കീ ​​ഉത്ഭവിച്ചത്. സൈബീരിയയിലെ ചുക്കി ജനതയാണ് സ്ലെഡ് വലിക്കുന്നതിനും കവലിനുമായി ഇവയെ വളർത്തിയത്. ഇവർ സജീവവും ഊർജ്ജസ്വലവും പ്രതിരോധശേഷിയുള്ളതുമായ ഇനമാണ്. സൈബീരിയൻ ആർട്ടിക്കിലെ അതിശൈത്യവും പരുഷവുമായ അന്തരീക്ഷത്തിലാണ് ഇവരുടെ പൂർവ്വികർ ജീവിച്ചിരുന്നത്.

സൈബീരിയൻ ഹസ്കി
കറുപ്പും വെളുപ്പും കൂടിയ സൈബീരിയൻ ഹസ്കി
Other namesChukcha[1]
Common nicknamesHusky
Sibe
Originസൈബീരിയ[2]
Traits
Weight Male 45–60 pound (20–27 കി.ഗ്രാം)
Female 35–50 pound (16–23 കി.ഗ്രാം)
Height Male 21–23.5 inches (53–60 സെ.മീ)
Female 20–22 inches (51–56 സെ.മീ) [3]
Coat കട്ടിയുള്ള ഇരട്ട രോമം
Color All colors from black to pure white, and including many differing colors and markings
Litter size 4–8 നായ്ക്കുട്ടികൾ
Life span 12–14 വര്ഷം[4]
Kennel club standards
FCI standard
Dog (domestic dog)

റഷ്യൻ രോമവ്യാപാരിയായ വില്യം ഗൂസാക്ക്, നോം ഗോൾഡ് റഷിന്റെ സമയത്ത് അലാസ്കയിലെ നോമിലേക്ക് അവരെ പരിചയപ്പെടുത്തി. തുടക്കത്തിൽ ഖനികളിൽ ജോലി ചെയ്യാനും കടന്നുപോകാൻ കഴിയാത്ത ഭൂപ്രദേശങ്ങളിലൂടെയുള്ള പര്യവേഷണങ്ങൾക്കുമായി സ്ലെഡ് നായ്ക്കളായി പോകാനും ഉപയോഗപ്പെടുത്തി.[2] ഇന്ന് സൈബീരിയൻ ഹസ്‌കിയെ സാധാരണയായി വീട്ടിലെ വളർത്തുമൃഗമായാണ് വളർത്തുന്നത്. എന്നിരുന്നാലും മത്സരാധിഷ്ഠിതവും വിനോദതിനുമായി അവയെ ഇപ്പോഴും സ്ലെഡ് നായ്ക്കളായി ഉപയോഗിക്കുന്നു.[5]

  1. "Siberian husky". Retrieved 2019-02-28.
  2. 2.0 2.1 "Siberian husky | breed of dog". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2019-02-28.
  3. "American Kennel Club : Official Standard of the Siberian Husky" (PDF). Images.akc.org. Retrieved 2022-02-27.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gerst എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Do many Siberian Huskies run the Iditarod? If not, why? – Iditarod". iditarod.com. Retrieved 2021-02-23.
"https://ml.wikipedia.org/w/index.php?title=സൈബീരിയൻ_ഹസ്കി&oldid=3812910" എന്ന താളിൽനിന്ന് ശേഖരിച്ചത്