തെങ്ങണാൽ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന മാടപ്പള്ളി വില്ലേജിലെ ഒരു ചെറിയ പ്രദേശമാണ് തെങ്ങണ (തെങ്ങണാൽ). ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 6 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരി-വാഴൂർ റോഡും മണർകാട്-പെരുന്തുരുത്തി റോഡും തെങ്ങണയിലാണ് സന്ധിക്കുന്നത്. ഏറ്റവും അടുത്ത തീവണ്ടി ആഫീസ് 5 കി.മീ അകലെ ചങ്ങനാശ്ശേരിയിലാണ്.
ആരാധനാലയങ്ങളും മറ്റു പ്രധാന സ്ഥലങ്ങളും
തിരുത്തുകതെങ്ങണായിലെ പ്രധാന ക്ഷേത്രം തെങ്ങണാ മഹാദേവക്ഷേത്രമാണ്. തെങ്ങണാ ജംഗ്ഷനിൽ തന്നെ പെരുംതുരുത്തി റോഡിൽ പടിഞ്ഞാറു വശത്ത് സ്ഥിതിചെയ്യുന്നു.
ഭൂപ്രകൃതി, കൃഷി
തിരുത്തുകപ്രധാന കൃഷി റബ്ബർ ആണ്. മുൻപ് വയലുകൾ നിറഞ്ഞിരുന്ന പ്രദേശമായിരുന്നു തെങ്ങണ.