തെക്കൻ കുറ്റൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള തിരൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് തെക്കൻ കുറ്റൂർ (Thekkan Kuttur).തിരൂർ ബ്ലോക്കിന്റേയും തലക്കാട് ഗ്രാമപഞ്ചായത്തിന്റേയും കീഴിലാണ് ഈ ഗ്രാമം.

Thekkan Kuttur
Village
Country India
StateKerala
DistrictMalappuram
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
676 102
Telephone code572
വാഹന റെജിസ്ട്രേഷൻKL-10/KL-55
Nearest cityTirur
Lok Sabha constituencyTirur

ജനസംഖ്യാക്കണക്കുകൾ

തിരുത്തുക

നാലായിരത്തോളം ആളുകൾ താമസിക്കുന്ന ഇവിടം ഒരു കാർഷികഗ്രാമമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

ഇവിടെ എ.എം.എൽ.പി സ്കൂൾ ജി.എൽ. പി. എസ്., ദേവീ സഹായം എൽ.പി എന്നീ മൂന്ന് ലോവർ പ്രൈമറി സ്കൂളുകളും മതപഠനസ്ഥാപനങ്ങളും ഉണ്ട്.

ഈ ഗ്രാമത്തെ ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് തിരൂർ പട്ടണം മുഖേനയാണ്. തിരൂരിൽ നിന്നും വടക്കു ഭാഗത്തേക്കു പോകുന്ന ദേശീയ പാത No.66 ഗോവ, മുംബൈ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. തിരൂരിൽ നിന്നും തെക്കു ഭാഗത്തേക്കു പോകുന്ന ദേശീയ പാത No.966 പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. അടുത്തുള്ള വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളവും റെയിൽവേസ്റ്റേഷൻ തിരൂർ റെയിൽവേസ്റ്റേഷനുമാണ്.

"https://ml.wikipedia.org/w/index.php?title=തെക്കൻ_കുറ്റൂർ&oldid=3314609" എന്ന താളിൽനിന്ന് ശേഖരിച്ചത്