തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കുപരിധിയിലാണ് തെക്കുഭാഗം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തുൾപ്പെടുന്ന ചവറ ബ്ളോക്കുപ്രദേശം ഓണാട്ടുകര കാർഷികമേഖലയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. 20.26 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള തെക്കുംഭാഗം പഞ്ചായത്ത് ചവറ ബ്ളോക്കിലെ ഏറ്റവും വിസ്തൃതിയുള്ളതും ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ളതും ആണ്.

അതിരുകൾതിരുത്തുക

  • വടക്ക്: തേവലക്കര പഞ്ചായത്ത്
  • കിഴക്ക്: പെരിനാട്,തൃക്കരുവാ പഞ്ചായത്തുകൾ
  • തെക്ക്: ശക്തികുളങ്ങര പഞ്ചായത്ത്,
  • പടിഞ്ഞാറ്: ചവറ, നീണ്ടകര പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

  1. മുട്ടത്ത്
  2. അമ്മയാർ നട
  3. ദേശകല്ല്
  4. തോലുകടവ്
  5. തെക്കുംവിള
  6. ഉദയ ആദിത്യപുരം
  7. ഞാറമൂട്
  8. പളളിക്കോടി
  9. ദളവാപുരം
  10. ഗുഹാനന്ദപുരം
  11. കുടവൂർ
  12. അഴകത്ത്
  13. നടയ്ക്കാവ്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് ചവറ
വിസ്തീര്ണ്ണം 20.26 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15813
പുരുഷന്മാർ 7789
സ്ത്രീകൾ 8024
ജനസാന്ദ്രത 781
സ്ത്രീ : പുരുഷ അനുപാതം 1030
സാക്ഷരത 91.91%

അവലംബംതിരുത്തുക

Census data 2001