പ്രധാന മെനു തുറക്കുക

തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം

(തൃച്ചിറ്റാറ്റ്‌ മഹാവിഷ്ണുക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ്. ചെങ്ങന്നൂർ മുനിസിപ്പൽ അതിർത്തിയിലാണ് ഈ ക്ഷേത്രം.[1] പണ്ട് വഞ്ഞിപ്പുഴ മഠം വകയായിരുന്ന്ത്രെ ഈ ക്ഷേത്രം.വലതുവശത്തെ കുളം "ശംഖതീർത്ഥം" എന്ന പേരിൽ അറിയുന്നു.

തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം
തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം is located in Kerala
തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം
തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം
Location in Kerala
നിർദ്ദേശാങ്കങ്ങൾ:9°19′36″N 76°36′15″E / 9.32667°N 76.60417°E / 9.32667; 76.60417Coordinates: 9°19′36″N 76°36′15″E / 9.32667°N 76.60417°E / 9.32667; 76.60417
പേരുകൾ
സ്ഥാനം
രാജ്യം:India
ജില്ല:Alapuzha
സ്ഥാനം:Chengundroor
വാസ്തുവിദ്യയും ആചാരങ്ങളും
ചരിത്രം

ഉള്ളടക്കം

ഐതിഹ്യംതിരുത്തുക

അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ യുധിഷ്ഠിരൻ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം. ഭീമൻ തൃപ്പുലിയൂരുംഅർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ‌വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.

ക്ഷേത്രംതിരുത്തുക

കേരളത്തിലെ പ്രസിദ്ധമായ പഞ്ചപാണ്ഡവതിരുപ്പതികൾ ആദ്യത്തേതായ തൃച്ചിറ്റാറ്റ് ക്ഷേത്രം ചെങ്ങന്നൂർ ടൗണിൽ നിന്ന് ഒരുകിലോമീറ്റർ വടക്കുമാറി മുണ്ടങ്കാവിൽ സ്ഥിതിചെയ്യുന്നു. പ്രധാന വഴിയുടെ പടിഞ്ഞാറുവശത്താണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് അതിമനോഹരമായ പ്രവേശനകവാടമുണ്ട്. ഇതിലൂടെ അകത്തുകടന്ന് അല്പം പോയാൽ ക്ഷേത്രക്കുളത്തിന്റെ മുമ്പിലെത്താം.

ഉത്സവംതിരുത്തുക

മീനമാസത്തിലാണ് തൃച്ചിറ്റാറ്റ് ഉത്സവം. അത്തത്തിനു കൊടിയേറി പത്ത് ദിവസത്തെ ഉത്സവം.

എത്തിച്ചേരാൻതിരുത്തുക

ചെങ്ങന്നൂരിൽ നിന്നും തിരുവല്ല് ഭാഗത്തേക്ക് എം സി റോട്ടിൽ 1.3 കിമി പോയാൽ ഇമയവരമ്പൻ ക്ഷേത്രം ആയി.

ശ്രീ ശ്രീ നമ്മാൾവാർ എഴുതിയ പാസുരംതിരുത്തുക

തിരുചെങ്കന്നൂർ
ശോണശൈലപുരം
ശ്രീ ശ്രീ നമ്മാൾവാർ എഴുതിയ പാസുരം എനക്കു നല്ലരണൈ എനദാരുയിരേ ഇമൈയ്യവർതന്ദൈതായ്തന്നൈ
തനക്കും തൻ മെയറിവരിയാനൈ തടങ്കടൽ പള്ളിയമ്മാനൈ
മനക്കൊൾശീർ മൂവായിരവർ വൺശിവനുമയനും താനുമൊപ്പാർവാഴ്
ഘനക്കൊൾ തിണ്മാടത്തിരുച്ചെങ്കന്നൂരിൽ തിരുച്ചീട്ട് റാറതനുങ്കൊണ്ടേന

ശ്രീ ശ്രീ കൃഷ്ണപ്രേമിസ്വാമികൾ അരുളിയ കീർത്തനം

രാഗം സൗരാഷ്ട്രം താളം ആദി
ദേവതാമഹം ആലോകയേ
ദിവ്യരൂപമഹം ആലോകയേ
രാവണാദി രിപുസംഹാരം
രമണീയ ദിവ്യശരീരം
മാമംജീവനം മച്ഛരണം
മഹനീയനിത്യകല്യാണഗുണം
മഹാദേവദേവം നാരായണം
മണിമയദിവ്യവിഭൂഷണം--- ദേവതാമഹം
മത്തഗജേന്ദ്രമദഹരണം
മല്ലമുഷ്ടികചാണൂരമാരിണം
മാതുലകംസാസുരവൈരിണം
മധുസൂദനം അജം മഥുരാരമണം---ദേവതാമഹം
ഭക്തകോലാഹലം ഭവ്യഗുണം
പങ്കജലോചനംശ്രീരമണം
ഭക്തജനഹൃദയപത്മാസനം
ഭാവുകപ്രേമികപരിപാലനം ---ദേവതാമഹം

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "തൃച്ചിറ്റാറ്റ്‌ മഹാവിഷ്ണുക്ഷേത്രം". janmabhumidaily.