തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിലാണ് തൃക്കോവിൽവട്ടം പഞ്ചായത്ത് ഉൾപ്പെടുന്നത്. തഴുത്തല വില്ലേജിലെ 582 ഹെക്ടർ പ്രദേശവും തൃക്കോവിൽവട്ടം വില്ലേജും അടങ്ങിയതാണ് ഈ പഞ്ചായത്ത്. ദേശിംഗനാട് (കൊല്ലം) രാജാവിന്റെ അധികാരത്തിലായിരുന്ന മുഖത്തല പ്രദേശത്തെ തൃക്കോവിൽവട്ടം ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏറെക്കുറെ കാർഷികവിഭവ സമൃദ്ധിയുള്ള ഗ്രാമമായിരുന്നു. ഇതിന്റെ പൂർവ്വിക നാമം തൃക്കോണവട്ടം എന്നായിരുന്നു. മുക്കോണായി കിടന്നതിനാലാകാം ഈ പ്രദേശത്തിന് തൃക്കോണവെട്ടം എന്ന പേര് സിദ്ധിച്ചത്. പിൽക്കാലത്ത് മുഖത്തല മുരാരിക്ഷേത്രത്തിന്റെ പ്രാധാന്യം വർദ്ധിച്ചുവന്ന സാഹചര്യത്തിലാകാം തൃക്കോണവെട്ടം തൃക്കോവിൽവട്ടമായി രൂപാന്തരപ്പെട്ടത്. ഈ ക്ഷേത്രത്തിന് ഉദ്ദേശം 2000 വർഷത്തെ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിലാണ് തൃക്കോവിൽവട്ടം പഞ്ചായത്ത് ഉൾപ്പെടുന്നത്. തഴുത്തല വില്ലേജിലെ 582 ഹെക്ടർ പ്രദേശവും തൃക്കോവിൽ വില്ലേജും അടങ്ങിയതാണ് ഈ പഞ്ചായത്ത്. ദേശിംഗനാട് (കൊല്ലം) രാജാവിന്റെ അധികാരത്തിലായിരുന്ന മുഖത്തല പ്രദേശത്തെ തൃക്കോവിൽവട്ടം ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏറെക്കുറെ കാർഷികവിഭവ സമൃദ്ധിയുള്ള ഗ്രാമമായിരുന്നു. ഇതിന്റെ പൂർവ്വിക നാമം തൃക്കോണവട്ടം എന്നായിരുന്നു. മുക്കോണായി കിടന്നതിനാലാകാം ഈ പ്രദേശത്തിന് തൃക്കോണവെട്ടം എന്ന പേര് സിദ്ധിച്ചത്. പിൽക്കാലത്ത് മുഖത്തല മുരാരിക്ഷേത്രത്തിന്റെ പ്രാധാന്യം വർദ്ധിച്ചുവന്ന സാഹചര്യത്തിലാകാം തൃക്കോണവെട്ടം തൃക്കോവിൽവട്ടമായി രൂപാന്തരപ്പെട്ടത്. ഈ ക്ഷേത്രത്തിന് ഉദ്ദേശം 2000 വർഷത്തെ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. സ്ഥലനാമത്തിന്റെയും ഉൽപ്പത്തിയെയും പറ്റിയുള്ള കഥകളും അക്കൂട്ടത്തിലുണ്ട്. മഹാവിഷ്ണു നിഗ്രഹിച്ച മുരൻ എന്ന അസുരന്റെ തലയും മുഖവും വീണ സ്ഥലം മുഖലത്തലയും കണ്ണ് വീണ സ്ഥലം കണ്ണനല്ലൂരം ആയെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിരുവിതാംകൂർ മഹാരാജാവിയിരുന്ന ആയില്യംതിരുനാൾ , ക്ഷേത്രം സന്ദർശിച്ചുവെന്നും അദ്ദേഹത്തിന്റെ കൽപ്പന പ്രകാരമാണ് കളഭാഭിഷേകം മുഖത്തല ക്ഷേത്രത്തിൽ ആരംഭിച്ചതെന്നും പറയപ്പെടുന്നു. ഏറെ താമസിയാതെ രാജാവ് നാടുനീങ്ങുകയും ചെയ്തു. ഈ സംഭവത്തെ ആധാരമാക്കിയാണ് മുഖത്തല വരുന്നതും മോരുകൂട്ടുന്നതും അവസാനമാണ് എന്ന ചൊല്ല് നാട്ടിൽ പ്രചരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°53′43″N 76°39′47″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾനടുവിലക്കര, കുരീപ്പള്ളി, കണ്ണനല്ലൂർ നോർത്ത്, കണ്ണനല്ലൂർ, ചേരിക്കോണം, തൃക്കോവിൽവട്ടം, പാങ്കോണം, കുറുമണ്ണ, മുഖത്തല, തഴുത്തല, കിഴവൂർ, കമ്പിവിള, കണ്ണനല്ലൂർ സൌത്ത്, പേരയം, പേരയം നോർത്ത്, ഡീസൻറ് ജംഗ്ഷൻ, വെട്ടിലത്താഴം, മൈലാപ്പൂർ, പുതുച്ചിറ, ചെന്താപ്പൂർ, ആലുംമൂട്, തട്ടാർക്കോണം, ചെറിയേല
ജനസംഖ്യ
ജനസംഖ്യ45,983 (2001) Edit this on Wikidata
പുരുഷന്മാർ• 22,850 (2001) Edit this on Wikidata
സ്ത്രീകൾ• 23,133 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.53 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221340
LSG• G020902
SEC• G02055
Map

സാമൂഹിക-സാംസ്കാരിക ചരിത്രം

തിരുത്തുക

മുഖത്ത് (പ്രധാന സ്ഥലത്ത്) ജലത്തിന്റെ അല തട്ടുന്നതിനാലാണ് മുഖത്തല എന്ന സ്ഥലനാമമുണ്ടായതെന്നും, അതല്ല തഴുത്തലയോട് ചേർന്നുകിടക്കുന്ന ഭാഗമായതിനാൽ താഴേ തലയും മേലേ തലയുമായി പരിഗണിക്കപ്പെട്ടുവെന്നും പിൽക്കാലത്ത് താഴേ തല തഴുത്തലയും മേലേത്തല മുഖത്തലയുമായി മാറിയെന്നും, അതുമല്ല മുഖം(പ്രധാന സ്ഥലം) ഏലാകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് മുഖത്ത്’ ഏല മുഖത്തലയായിമാറിയെന്നും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ബ്രീട്ടിഷു ഭരണകാലത്ത് മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ കിഴക്കനതിർത്തിയിൽ കൂരീപള്ളി-കണ്ണനല്ലൂർ പ്രദേശങ്ങളിൽ പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിക്കുകയുണ്ടായി. ഈ പഞ്ചായത്തിലെ ആദ്യത്തെ സ്ക്കൂൾ മിഷനറിമാർ സ്ഥാപിച്ച കൂരീപ്പള്ളിയിലെ എൽ എം എസ് എൽ പി എസ് ആണ്. കണ്ണനല്ലൂർ പള്ളിയാണ് ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന മൂസ്ളീം ദേവാലയം. ഇതിന് ഉദ്ദേശം 500 വർഷത്തെ പഴക്കമുള്ളതായി കാണപ്പെടുന്നു. ദേശിംഗനാട് രാജാവ് കരമൊഴിവായി പതിച്ചുകൊടുത്ത സ്ഥലത്താണ് പള്ളി പണികഴിപ്പിച്ചിട്ടുള്ളത്. ആദ്യകാലത്ത് കൃഷിയും മൃഗസംരക്ഷണവുമായിരുന്നു മുഖ്യതൊഴിലും ജീവിതമാർഗ്ഗവും. ജന്മിവ്യവസ്ഥ നിലനിന്നിരുന്നു. തൃക്കോവിൽവട്ടം പഞ്ചായത്ത് ഒരു തികഞ്ഞ കാർഷിക ഗ്രാമമായിരുന്നു. തിരുവല്ല ഇളമൺ മഠക്കാരുടെയും ചൂട്ടറ സ്വാമിമാരുടേയും ഭൂമിയായിരുന്നു ഇവിടം. കൃഷിയുടെ ഭാഗമായി വളർത്തുമൃഗങ്ങളേയും ഉഴവുമാടുകളേയും വ്യാപകമായി സംരക്ഷിച്ചിരുന്നു. നിലം പാട്ടത്തിനു എടുത്ത് കൃഷി ചെയ്തിരുന്ന ഇടത്തരം കൃഷിക്കാരായിരുന്നു ഭൂരിഭാഗവും. കൃഷിനിലങ്ങളിൽ കൂടൂതലും ചൂട്ടറസ്വാമി എന്ന ജന്മിയുടേതായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ചരക്കു ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന വാഹനം കാളവണ്ടി മാത്രമായിരുന്നു. ജന്മിമാർ യാത്രക്ക് ഉപയോഗിച്ചിരുന്നത് അരവണ്ടി ക്കാളയായിരുന്നു. വ്യവസായികമായി തഴുത്തല, ചേരീക്കോണം, വെട്ടിലത്താഴം, പേരയം, മൈലാപ്പൂര് എന്നിവിടങ്ങളിൽ നെയ്ത്തുണ്ടായിരുന്നു. കാർഷിക വിളകളുടെ വിപണനകേന്ദ്രമായി കണ്ണനല്ലൂർ മാറുകയും കണ്ണനല്ലൂർ വ്യാപാര കേന്ദ്രമായിത്തീരുകയും ചെയ്തു. 1940-കളിൽ കശുവണ്ടി ഫാക്ടറികൾ തുടങ്ങി. ഇന്ന് ചൂടുകട്ട കമ്പനികൾ , ഈർച്ച മില്ലുകൾ , ഇൻഡസ്ട്രീയൽ എസ്റ്റേറ്റുകൾ തുടങ്ങിയവ ഗ്രാമത്തിന് ഒരു പുതിയ മുഖഛായ നൽകുന്നുണ്ട്. ആരോഗ്യ പരിപാലനത്തിൽ ഗ്രാമീണർ അതീവ ശ്രദ്ധാലുക്കളായിരുന്നു. ആയൂർവേദ ചികിത്സ സമ്പുഷ്ടമായിരുന്നു. താഴാംപണ വൈദ്യൻ , തഴുത്തല ഗംഗാധരൻ വൈദ്യൻ എന്നിവർ ഈ രംഗത്തെ പ്രമുഖരായിരുന്നു. മൃഗസംരക്ഷണ ചികിൽസാ രംഗത്ത് പ്രസിദ്ധനായ കൂനംകുഴി വൈദ്യരും കള്ളിക്കാട് കുട്ടൻ പിള്ളയും, വിഷചികിത്സാ രംഗത്ത് ചെറിയേലായിൽ വേടർ സമുദായത്തിൽപ്പെട്ട നല്ലരേശനും പാങ്കോണം കിഴക്കേവിളയിൽ ഉറവണി നായരും ഈ രംഗങ്ങളിൽ സ്മരിക്കപ്പെടേണ്ട വ്യക്തികളാണ്. വെട്ടിലത്താഴം, ചെന്താപ്പൂര്, തട്ടാർകോണം, ചെറിയേല, നടുവിലക്കര, ചേരിക്കോണം, കണ്ണനല്ലൂർ , പാങ്കോണം, തൃക്കോവിൽവട്ടം, കിഴവൂർ , കുറുമണ്ണ, പേരയം, മൈലാപ്പൂര്, പുതുച്ചിറ എന്നീ ചേരികൾ ചേർന്നതാണ് തൃക്കോവിൽവട്ടം പഞ്ചായത്ത്. 1953-ൽ പഞ്ചായത്തു സമിതി നിലവിൽ വരുന്നതു വരെ തൃക്കോവിൽവട്ടം വില്ലേജു യൂണിയനാണ് ഗ്രാമഭരണം നിർവ്വഹിച്ചിരുന്നത്. വില്ലേജു യൂണിയനിൽ തെരഞ്ഞെടുക്കപ്പെട്ട ആറു പ്രതിനിധികൾക്കു പുറമേ തഹസീൽദാർ , ഹെൽത്ത് ഇൻസ്പെക്ടർ , സഹകരണ രജിസ്ട്രാർ , തുടങ്ങിയ ഔദ്യോഗിക പ്രതിനിധികളും കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. അഞ്ചുരൂപയോ അതിൽകൂടുതലോ ഭൂനികുതി കൊടുക്കുന്ന പൌരന്മാർക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. അതിനാൽ വിരലിലെണ്ണാവുന്ന ഭൂവുടമകൾക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായി 27 വർഷക്കാലം പ്രസിഡന്റായിരുന്ന എൻ ചെല്ലപ്പൻ പിള്ളയാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്

ഭൂപ്രകൃതി

തിരുത്തുക

തൃക്കോവിൽവട്ടം പഞ്ചായത്തിലെ പെരുകുളം ഏലായുടെ നടുത്തോടായ പെരുകുളംതോട് പഞ്ചായത്തിന്റെ ആറ് വാർഡുകളെ വടക്കുപടിഞ്ഞാറൻ മേഖലയിലാക്കിക്കൊണ്ടു ഒഴുകുന്നു. തോടുകളുടെ ആകെ നീളം 13.4 കിലോമീറ്ററാണ്. കൂടാതെ ധാരാളം കുളങ്ങളും ചേർന്നതാണ് ഉപരിതല ജലസ്രോതസ്സുകൾ. വലുതും ചെറുതുമായ ധാരാളം കുളങ്ങളും പഞ്ചായത്തിലുണ്ട്. ഉൾനാടൻ മത്സ്യകൃഷിക്കു സാധ്യതയുള്ള പ്രദേശമാണ് തൃക്കോവിൽവട്ടം. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പാടശേഖരമാണ് പെരുംകുളം ഏല. പഞ്ചായത്തിന്റെ പകുതിയിൽ താഴെ വിസ്തൃതി ഇതിനുണ്ട്. കൊട്ടിയം ജംഗ്ഷന്റെ വടക്കു മാറി പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന തൃക്കോവിൽവട്ടം പഞ്ചായത്ത് വ്യത്യസ്ത ഭൂപ്രകൃതിയാൽ സമ്പന്നമാണ്. ജില്ലയിലെ പ്രമുഖ ഏലായായ പെരുങ്കുളം ഏലായിലെ ഭൂരിഭാഗവവും തൃക്കോവിൽവട്ടം പഞ്ചായത്തിലാണ്. പഞ്ചായത്തിന്റെ വടക്ക് കൊറ്റങ്കര പഞ്ചായത്തും തെക്ക് മയ്യനാട് പഞ്ചായത്തും കിഴക്കൻ അതിർത്തിയുടെ വടക്കുഭാഗം നെടുമ്പന പഞ്ചായത്തും തെക്കുഭാഗം ആദിച്ചനല്ലൂർ പഞ്ചായത്തും പഞ്ചായത്തിന്റെ പടിഞ്ഞാറൻ അതിർത്തിയുടെ വടക്കേയറ്റം കൊറ്റങ്കര പഞ്ചായത്തും തെക്കൻ മേഖലയിൽ വടക്കേവിള പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ ആകെ വിസ്തൃതി 1866 ഹെക്ടർ ആണ്.

അടിസ്ഥാന മേഖലകൾ

തിരുത്തുക

നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാന ഘട്ടമെത്തുമ്പേഴേക്ക് പഞ്ചായത്തിൽ കശുവണ്ടി വ്യവസായം ആരംഭിച്ചു. എൻ എ എൻ ആർ സ്ഥാപിച്ച കണ്ണനല്ലൂർ വടക്കേമുക്ക്, വാലിമുക്ക്, ഡീസന്റ്മുക്ക് ഫാക്ടറികളാണ് തൃക്കോവിൽവട്ടം പഞ്ചായത്തിലെ ആദ്യത്തെ കശുവണ്ടി ഫാക്ടറികൾ. ചുടുകട്ടകളിൽ നിന്ന് സിമന്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഹോളോബ്രിക്സ് വ്യാപാരം പഞ്ചായത്തിൽ നടക്കുന്നുണ്ട്. എഴുപതുകളോടെയാണ് പഞ്ചായത്തിൽ സാമിൽ വ്യവസായം വ്യാപകമായത്. തൃക്കോവിൽവട്ടം പഞ്ചായത്തിലെ ആധുനിക ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് അടിത്തറയിട്ടത് പേരയം സൌത്ത് വാർഡിൽ സ്ഥിതി ചെയ്യുന്ന ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ ആരംഭത്തോടെയാണ്. 1960-കളിൽ ആരംഭിച്ച ഈ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 32 വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ സൌകര്യമുണ്ട്. ഈ ഗ്രാമപഞ്ചായത്തിന്റെ പ്രദേശത്താകെ 100 കിലോ മീറ്ററിലധികം റോഡുകളുണ്ട്. ക്രിസ്ത്യൻ മിഷനറികൾ 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ തൃക്കോവിൽവട്ടം പഞ്ചായത്തിന്റെ വടക്കുകിഴക്കേ അതിർത്തിയിലുള്ള കൂരീപ്പള്ളിയിൽ എൽ എം എസ് എൽ പി എസ്-ഉം തെക്കുകിഴക്കേ അതിർത്തിയിലുള്ള കണ്ണനല്ലൂർ സൌത്തിൽ സെന്റ് സാലീസ് എൽ പി എസ്-ഉം സ്ഥാപിച്ചു. തൃക്കോവിൽവട്ടം പഞ്ചായത്തിൽ ഇപ്പോൾ 10 ലോവർ പ്രൈമറി സ്ക്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിൽ 4 അപ്പർ പ്രൈമറി സ്ക്കൂളുകളാണുള്ളത്. പഞ്ചായത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന ക്ഷേത്രങ്ങളും, മുസ്ളീം, ക്രിസ്ത്യൻ ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. അലോപ്പതി ചികിത്സാ സമ്പ്രദായം 50-കളിലാണ് നിലവിൽ വന്നത്. ഇ.എസ്.ഐ ആശുപത്രി, കോ-ഓപ്പറേറ്റീവ് ആശുപത്രി, പ്രൈമറി ഹെൽത്തു സെന്റർ ഇവ കൂടാതെ അനവധി സ്വകാര്യ ആശുപത്രികളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. രണ്ട് ഐ.എച്ച്.ഡി.പി കോളനി ഉൾപ്പെടെ 9 ഹരിജൻ കോളനികൾ ഈ പഞ്ചായത്തിലുണ്ട്

അതിരുകൾ

തിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ കൊറ്റംകര, നെടുമ്പന, ആദിച്ചനെല്ലൂർ, മയ്യനാട് എന്നീ പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനുമാണ്.

പഞ്ചായത്ത്പ്രസിഡന്റ് :- ആശാചന്ദ്രൻ

തിരുത്തുക

വൈസ് പ്രസിഡന്റ് :- സുകു

തിരുത്തുക
വാർഡുകൾ:- മെമ്പർമാർ
  1. തട്ടാർക്കോണം :- അജിത്കുമാർ
  2. ചെറിയേല
  3. ആലുംമൂട്
  4. കുരീപ്പള്ളി :- ആശാചന്ദ്രൻ
  5. നടുവിലക്കര :- ബീനാറാണി
  6. ചേരിക്കോണം :- സുനിത് ദാസ്
  7. കണ്ണനല്ലൂർ നോർത്ത്
  8. കണ്ണനല്ലൂർ
  9. പാങ്കോണം :- ഷീല
  10. തൃക്കോവിൽവട്ടം :- ഡി. ബീന
  11. കുറുമണ്ണ :- ആർ.സതീഷ്‌കുമാർ
  12. മുഖത്തല :-ബിന്ദു
  13. കിഴവൂർ  :- തുളസിഭായി
  14. തഴുത്തല :-പുത്തൂർ രാജൻ
  15. കണ്ണനല്ലൂർ സൌത്ത്
  16. കമ്പിവിള
  17. പേരയം
  18. പേരയം നോർത്ത്
  19. മൈലാപ്പൂര് :- സുലോചന
  20. പുതുച്ചിറ
  21. ഡീസന്റ് ജംഗ്ഷൻ :- സുകു
  22. വെട്ടിലത്താഴം
  23. ചെന്താപ്പൂര്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
ബ്ലോക്ക് മുഖത്തല
വിസ്തീര്ണ്ണം 18.66 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45983
പുരുഷന്മാർ 22850
സ്ത്രീകൾ 23133
ജനസാന്ദ്രത 2464
സ്ത്രീ : പുരുഷ അനുപാതം 925
സാക്ഷരത 90.53%

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/thrikkovilvattompanchayat Archived 2016-03-10 at the Wayback Machine.
Census data 2001