തൃക്കൊടിത്താനം സച്ചിദാനന്ദൻ

നടനും ഗായകനുമായിരുന്നു തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്നറിയപ്പെട്ടിരുന്ന സജിത് കുമാർ (14 ജൂലൈ 1962-16 ഒക്ടോബർ 2014). പഴയകാല നാടക-സിനിമാ ഗാനങ്ങൾ കച്ചേരിയുടെ രൂപത്തിൽ വേദിയിൽ അവതരിപ്പിച്ച സച്ചിദാനന്ദൻ ഏറെ ജനപ്രീതി നേടിയിരുന്നു. കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

തൃക്കൊടിത്താനം സച്ചിദാനന്ദൻ
സജിത് കുമാർ
തൃക്കൊടിത്താനം സച്ചിദാനന്ദൻ
ജനനംജൂലൈ 14, 1962
ചങ്ങനാശേരി തൃക്കൊടിത്താനം, കോട്ടയം, കേരളം
മരണംഒക്ടോബർ 16, 2014(2014-10-16) (പ്രായം 52)
ദേശീയതഇന്ത്യൻ
തൊഴിൽനടൻ, ഗായകൻ
ജീവിതപങ്കാളി(കൾ)അവിവാഹിതൻ

ജീവിതരേഖ തിരുത്തുക

 
തൃക്കൊടിത്താനം കൊല്ലത്തെ കച്ചേരിക്കിടെ

ചങ്ങനാശേരി തൃക്കൊടിത്താനം ഗോകുലത്തിൽ പരേതരായ ഭാഗവതാചാര്യൻ വെളിനാട് കൃഷ്ണൻ നായർ-പി.കെ. രുക്മിണിയമ്മ ദമ്പതികളുടെ ഇളയ മകനാണ്. സംഗീതജ്ഞരായ എൽ.പി.ആർ വർമ്മ, ട്രിച്ചി ഗണേശ്, തൃക്കൊടിത്താനം പത്മകുമാർ എന്നിവരാണ് ഗുരുക്കൻമാർ. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന സിനിമയിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. [1] 2014 ഒക്ടോബർ 16-ന് 52-ആം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

ആൽബങ്ങൾ തിരുത്തുക

  • പൂമരക്കൊമ്പ്
  • സ്വരാഞ്ജലി
  • ഉപാസന
  • മുത്തുചിലങ്കകൾ

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സംഗീത നാടക അക്കാദമി അവാർഡ്[2]
  • കാഞ്ചി കാമകോടി പുരസ്‌കാരം
  • മധുര നാദസഭ അവാർഡ്

അവലംബം തിരുത്തുക

  1. "തൃക്കൊടിത്താനം സച്ചിദാനന്ദൻ അന്തരിച്ചു". metrovaartha.com. Archived from the original on 2015-01-11. Retrieved 16 ഒക്ടോബർ 2014.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2014-10-17.

പുറം കണ്ണികൾ തിരുത്തുക