തുള്ളൽ സാഹിത്യം

തുള്ളൽ എന്ന കലയുമായി ബന്ധപ്പെട്ട സാഹിത്യപ്രസ്ഥാനം

തുള്ളൽ എന്ന കേരളീയ കലയുമായി ബന്ധപ്പെട്ട സാഹിത്യപ്രസ്ഥാനമാണ് തുള്ളൽ സാഹിത്യം. തുള്ളൽ പ്രസ്ഥാനത്തിന്റെ ജനയിതാവായ കലക്കത്ത്കുഞ്ചൻ നമ്പ്യാർ തുള്ളൽകലയുടെ രംഗാവിഷ്‌കരണത്തിന് അനുയോജ്യമായ വിധത്തിൽ രചിച്ച കൃതികളാണ് ഇവയിൽ ആദ്യത്തേത്.

ചരിത്രം

തിരുത്തുക

ചാക്യാർകൂത്ത്, കൂടിയാട്ടം, കഥകളി, പടയണി, കോലങ്ങൾ തുടങ്ങിയ കലാരൂപങ്ങളുടെ പല അംശങ്ങളും സ്വീകരിച്ചു സർവജനസ്പർശിയായ ഒരു കലാസാഹിത്യപ്രസ്ഥാനമെന്ന നിലയിൽ തുള്ളലിന് രൂപം നൽകുകയാണ് നമ്പ്യാർ ചെയ്തത്.

വേഷത്തെ അടിസ്ഥാനമാക്കിയും മറ്റും ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിങ്ങനെ മൂന്നായും തുള്ളലുകളെ തരംതിരിക്കാറുണ്ട്. ഈ മൂന്നു വിഭാഗം തുള്ളലുകൾക്കും പ്രത്യേകം പ്രത്യേകം കൃതികളും നമ്പ്യാർ രചിച്ചിട്ടുണ്ട്. സ്യമന്തകം, ഘോഷയാത്ര, നളചരിതം, രുക്മിണി സ്വയംവരം തുടങ്ങിയവ ഓട്ടൻതുള്ളലിനും, കല്യാണസൗഗന്ധികം, കൃഷ്ണലീല, പ്രഹ്‌ളാതചരിതം തുടങ്ങിയവ ശീതങ്കൻ തുള്ളലിനും, ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, സഭാപ്രവേശം തുടങ്ങിയവ പറയൻതുള്ളൽ വിഭാഗത്തിലുമാണ്. ഫലിത പരിഹാസങ്ങളും യഥാർഥവും സ്വാഭാവികവുമായ വർണനകളും നിറഞ്ഞ തുള്ളൽകൃതികളിൽ പുരാണകഥകളാണ് ആധാരമായിട്ടുള്ളത്. കുഞ്ചൻനമ്പ്യാർക്കുശേഷം നിരവധി തുള്ളൽ കൃതികൾ മലയാളത്തിലുണ്ടായിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=തുള്ളൽ_സാഹിത്യം&oldid=3972134" എന്ന താളിൽനിന്ന് ശേഖരിച്ചത്