മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും, രാഷ്ട്രീയ പ്രവർത്തകനും, സാമൂഹിക പ്രവർത്തകനുമായിരുന്നു തുളസീദാസ് ജാദവ് (ജനുവരി 1905 - സെപ്റ്റംബർ 11, 1999).

ആദ്യകാലജീവിതംതിരുത്തുക

സോലാപ്പൂർ ജില്ലയിലെ ബർഷി താലൂക്കിലെ ദഹിതാനെ എന്ന ഗ്രാമത്തിൽ 1905 ജനുവരി 25-നാണ് തുളസീദാസ് ജനിച്ചത് [1]. സോലാപൂരിലെ ഹരിബായ് ദേവ്കരൺ ഹൈസ്കൂളിൽ പഠിച്ചു.

കുടുംബംതിരുത്തുക

1913 ൽ ജാനബായ് എന്ന സ്ത്രീയെ വിവാഹം ചെയ്തു. അദ്ദേഹത്തിന് രണ്ട് ആൺമക്കളും നാല് പെൺമക്കളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ജയന്ത് ജാദവ് ആണ്. ഇളയമകൻ യശ്വന്ത് ജാദവ് .അദ്ദേഹത്തിന്റെ മകളായ കലാവതിയെ വിവാഹം കഴിച്ചത് പിൽക്കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ബാബസാഹിബ് ഭോസ്ലെ ആണ് [2].

രാഷ്ട്രീയത്തിൽതിരുത്തുക

1921 മുതൽ 1947 വരെ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. സോളാപൂരിലെ ഒരു സജീവ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു അദ്ദേഹം. 1930 ൽ മഹാത്മ ഗാന്ധി തന്റെ ഉപ്പു സത്യാഗ്രഹം ആരംഭിച്ചപ്പോൾ, കൃസ്നാജി ഭീംറാവു ആന്റ്രോലികർ, തുളസീദാസ് ജാദവ്, ജാജുജി എന്നിവർ രംഗത്തെത്തി ഗാന്ധിയൻ തത്ത്വചിന്തയുടെ ശക്തരായ അനുയായികളായി [3]. 1931, 1932, 1941, 1942 വർഷങ്ങളിൽ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 1937 മുതൽ 1939 വരെയും 1946 മുതൽ 1951 വരെയും 1951-57 നും ഇടയ്ക്കും അദ്ദേഹം ബോംബെ നിയമസഭയിൽ അംഗമായിരുന്നു [1]. ഒരിക്കൽ സത്യാഗ്രഹത്തിന്റെ സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ തുളസീദാസിന്റെ നെഞ്ചിൽ ഒരു പിസ്റ്റൾ വെച്ച്, അദ്ദേഹത്തോട് സ്ഥലം വിടാൻ ആജ്ഞാപിച്ചു, പക്ഷേ അദ്ദേഹം സധൈര്യം വിസമ്മതിച്ചു – ഒടുവിൽ ആ പോലീസ് ഉദ്യോഗസ്ഥൻ പിൻവലിഞ്ഞു. മഹാത്മാഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന തുളസീദാസ് 1932-ൽ യെർവാഡ ജയിലിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു [4] [5].

സ്വാതന്ത്ര്യാനന്തരംതിരുത്തുക

സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം 1947 ൽ കോൺഗ്രസ് വിട്ടു. മറ്റു ചില കോൺഗ്രസുകാർക്കൊപ്പം പെസന്റ്സ് ആന്റ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു. ആ പാർട്ടിയുടെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു അദ്ദേഹം.

1961 ൽ വീണ്ടും കേശവ്റാവു ജേധെ, ശങ്കർറാവു മോറെ തുടങ്ങിയ പി.ഡബ്ല്യു.പി സഹപ്രവർത്തകരോടൊപ്പം കോൺഗ്രസിൽ ചേർന്നു [6]. 1962-67 കാലഘട്ടത്തിൽ നാന്ദേഡിൽ നിന്ന് മൂന്നാം ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു, ബാരാമതിയിൽ നിന്ന് നാലാം ലോക്സഭയിലെ അംഗം എന്ന നിലയിൽ കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. നയങ്ങൾ, തീരുമാനങ്ങൾ തുടങ്ങിയ പല കാര്യങ്ങളിലും അദ്ദേഹം യശ്വന്ത്റാവു ചവാനെതിരെ ശബ്ദമുയർത്തിയിരുന്നു. അതിനാൽ 1971 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ടിക്കറ്റ് നിരസിക്കപ്പെട്ടു. ശങ്കർറാവു മോറെ, ആർ. കെ. ഖാഡ്ലികർ തുടങ്ങിയവരുടെയൊപ്പം മഹാരാഷ്ട്ര കോൺഗ്രസ്സിലെ റാഡിക്കൽ ക്യാമ്പുകളുടെ ഭാഗമായിരുന്നു അദ്ദേഹം [7][8].

മൂന്നാം പഞ്ചവത്സര പദ്ധതിക്കായുള്ള പാർലമെന്ററി കമ്മിറ്റികളിലും അദ്ദേഹം പ്രവർത്തിച്ചു. 1957-60 കാലഘട്ടത്തിൽ മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചു.

സാമൂഹ്യപ്രവർത്തനത്തിൽതിരുത്തുക

ഒരു സാമൂഹ്യ പരിഷ്കരണവാദിയെന്ന നിലയിൽ, 1930 കളുടെ തുടക്കംമുതൽ ഹരിജൻ, ദലിത് സമുദായങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നിരന്തരം പ്രവർത്തിച്ചു[9][10].

മരണംതിരുത്തുക

1999 സെപ്തംബർ 11 ന് മുംബൈയിൽ വെച്ച് അന്തരിച്ചു[10][11][12].

അവലംബംതിരുത്തുക

 1. 1.0 1.1 Yaśavantarāva Cavhāṇa, vidhimaṇḍaḷātīla nivaḍaka bhāshaṇe, Volume 2 by Yaśavantarāva Cavhāṇa Pratishṭhāna Mumbaī, 1990 - Maharashtra (India)pp: 31-32, 447 [1]
 2. Babasaheb Anantrao Bhosale The eighth Chief Minister Of Maharashtra
 3. The Gazetteer SHOLAPUR DURING POST-1818 PERIOD
 4. International Peace Research Newsletter. International Peace Research Association. 1994. pp. 36, 45. ശേഖരിച്ചത് 5 March 2015.
 5. War Protestor
 6. Journal of Shivaji University: Humanities, Volumes 35-38 by Shivaji University, 2000 pp:28
 7. PMO Diary: The emergency by Bishan Narain Tandon; Konark Publishers Pvt .Limited, 2006 pp: 35
 8. Link - Volume 12, Part 1 - Page 14
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ls എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 10. 10.0 10.1 Reference Made To The Passing Away Of Shri Tulshidas Jadhav On 11Th ... on 13 March 2000
 11. व्यंकटेश कामतकर (2005). स्वातंत्र्य सेनानी तुळशीदास जाधव. महाराष्ट्र राज्य साहित्य आणि संस्कृती मंडळ.
 12. Lok Sabha Debates by India. Parliament. House of the People Lok Sabha Secretariat., 2000 pp:6
"https://ml.wikipedia.org/w/index.php?title=തുളസീദാസ്_ജാദവ്&oldid=2870456" എന്ന താളിൽനിന്ന് ശേഖരിച്ചത്