കേശവ്റാവു ജേധെ
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിന്റെ ചെയർമാനുമായിരുന്നു കേശവ്റാവു മാരുത്റാവു ജേധെ[1].
രാഷ്ട്രീയത്തിൽ
തിരുത്തുക1930 കളിൽ കേശവ്റാവു ജേധെ കോൺഗ്രസിൽ ചേർന്നു. നിരവധി യുവാക്കൾ അക്കാലത്ത് പാർട്ടിയിലേക്ക് ആകർഷിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ മറാഠാ സമുദായത്തെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് കേശവ്റാവു ആണ്. 1934 നവംബറിൽ ബോംബെ പ്രസിഡൻസി നിയമനിർമ്മാണ കൗൺസിലിന് വേണ്ടി ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ലോകമാന്യ തിലകന്റെ മരണത്തിനു ശേഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു ഒഴിവുണ്ടായി. അവസാനം, കേശവ്റാവു ജേധെ പൂനെയിൽ കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തു. 1938 ൽ കേശവ്റാവു സംസ്ഥാന കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. അതോടെ ജേധെ മാൻഷൻ കോൺഗ്രസ്സ് പ്രവർത്തനത്തിന്റെ കേന്ദ്രമായി മാറി. പൂനെയിൽ കോൺഗ്രസ് ഭവൻ എന്ന കെട്ടിടം നിർമ്മിക്കുന്നതിൽ കേശവ്റാവു ജേധെയായിരുന്നു പ്രധാന പങ്കുവഹിച്ചത്.
സ്വാതന്ത്ര്യാനന്തരം
തിരുത്തുകസ്വാതന്ത്ര്യത്തിന് ശേഷം കാര്യങ്ങൾ മാറി. 1948 ൽ മഹാത്മാഗാന്ധിയുടെ മരണശേഷം കേശവ്റാവു കോൺഗ്രസ് നേതാക്കളോട് തെറ്റിപ്പിരിഞ്ഞു. അദ്ദേഹം പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി (പിഡബ്ല്യുപിഐ) ന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായി മാറി. തന്റെ സുഹൃത്തും കോൺഗ്രസ്സിന്റെ സ്ഥാനാർഥിയുമായ എൻ. വി. ഗാഡ്ഗിലിനെതിരായി നടന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് പിഡബ്ല്യുപി നേതാക്കളോടുള്ള അഭിപ്രായവ്യത്യാസം മൂലം അദ്ദേഹം 1952 ഓഗസ്റ്റിൽ വീണ്ടും കോൺഗ്രസിൽ മടങ്ങിയെത്തി. താൻ കോൺഗ്രസ് പാർട്ടിയിൽ ചേരുവാൻ പ്രധാനകാരണം കേശവ്റാവു ആണെന്ന് യശ്വന്ത്റാവു ചവാൻ പലപ്പോഴും പ്രസ്താവിച്ചിട്ടുണ്ട്.
സംയുക്ത മഹാരാഷ്ട്ര സമിതി
തിരുത്തുകഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണത്തിന് തീരുമാനമെടുത്തിരുന്നു. എന്നാൽ സംസ്ഥാന പുന: സംഘടനാ കമ്മീഷൻ മുംബൈ തലസ്ഥാനമായി മഹാരാഷ്ട്ര-ഗുജറാത്ത് എന്ന ദ്വിഭാഷാ സംസ്ഥാനം രൂപീകരിച്ചു. സംസ്ഥാനത്തിന്റെ. കേശവ്റാവു ജേധെയുടെ നേതൃത്വത്തിൽ പൂനെയിൽ ഒരു സർവ്വകക്ഷി യോഗം നടക്കുകയും, 1956 ഫെബ്രുവരി 6 ന് സംയുക്ത മഹാരാഷ്ട്ര സമിതി ആരംഭിക്കുകയും ചെയ്തു. രണ്ടാം പൊതുതിരഞ്ഞെടുപ്പിൽ സംയുക്ത മഹാരാഷ്ട്ര സമിതി 133 ൽ 101 സീറ്റുകൾ നേടി കോൺഗ്രസ്സിന്റെ നേതാക്കളെ പരാജയപ്പെടുത്തി.