പെരുമ്പളം
ആലപ്പുഴ ജില്ലയിൽ വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് പെരുമ്പളം. ഇത് പെരുമ്പളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. വേമ്പനാട്ടു കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇടയിലായി 5 കിലോമീറ്റർ നീളവും 2 കിലോമീറ്റർ വീതിയുമുള്ള പെരുമ്പളം കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ്. പതിനായിരത്തിൽ അധികമാണ് ജനസംഖ്യ.[1]
Perumbalam Primbalão | |
---|---|
village | |
Coordinates: 9°51′N 76°22′E / 9.850°N 76.367°E | |
Country | India |
State | Kerala |
District | Alappuzha |
(2001) | |
• ആകെ | 9,678 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
Lok Sabha constituency | Alappuzha |
Vidhan Sabha constituency | Aroor |
പൊതു സംവിധാനങ്ങൾ
തിരുത്തുകപെരുമ്പളം ദ്വീപിലെ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ. 1850-ൽ കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[അവലംബം ആവശ്യമാണ്] ജലഗതാഗത വകുപ്പിന്റെ ബോട്ടുകളാണ് പ്രധാന യാത്രാമാർഗം.
എത്തിച്ചേരാൻ
തിരുത്തുകചേർത്തല - അരൂക്കുറ്റി പാതയിൽ ചേർത്തലയിൽ നിന്നും 17 കിലോമീറ്ററും അരൂക്കുറ്റി നിന്നും 6 കിലോമീറ്ററും സഞ്ചരിച്ചാൽ പാണാവള്ളി ബോട്ട് ജെട്ടിയിൽ എത്താം. അവിടെനിന്നും ബോട്ട് മാർഗ്ഗം ദ്വീപിൽ എത്തിച്ചേരാവുന്നതാണ്. പൂത്തോട്ടയിൽ നിന്നും ബോട്ടു മാർഗ്ഗവും ദ്വീപിലെത്തിച്ചേരാം.
അവലംബം
തിരുത്തുക- ↑ "പാലം പെരുമ്പളത്തിനുള്ള ഓണസമ്മാനം: മുഖ്യമന്ത്രി". മനോരമ. Retrieved 9 സെപ്റ്റംബർ 2019.