തുഞ്ചത്തെഴുത്തച്ഛൻ (ജീവചരിത്രം)

(തുഞ്ചത്തെഴുത്തച്ഛൻ:ജീവചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ ശിഷ്യനായിരുന്ന 'വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ' രചിച്ച് വി. ടി. രാമൻ ഭട്ടതിരിപ്പാട്‌ 1926 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് തുഞ്ചത്തെഴുത്തച്ഛൻ(ജീവചരിത്രം) മംഗളോദയം പ്രസ്സ്, തൃശ്ശൂർ ആണ് ഈ പുസ്തകം അച്ചടിച്ചത്.[1] മലയാളത്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രത്തിൽ ആദ്യത്തേതായിരിക്കണം ഈ കൃതി [2]. മലയാള കവി ആയിരുന്ന കെ.കെ.രാജ ആണ് ഈ കൃതിയുടെ അവതാരിക എഴുതിയിരിക്കുന്നത്.

തുഞ്ചത്തെഴുത്തച്ഛൻ(ജീവചരിത്രം)
കർത്താവ്വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംജീവചരിത്രം
പ്രസാധകർവി.ടി. ഭട്ടതിരിപ്പാട്, മംഗളോദയം പ്രസ്സ്, തൃശ്ശൂർ
പ്രസിദ്ധീകരിച്ച തിയതി
1926
ഏടുകൾ112

ഉള്ളടക്കം

തിരുത്തുക

തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തിനെക്കുറിച്ചും കൃതികളെക്കുറിച്ചും ലഭ്യമായ എല്ലാ വസ്തുതകളെയും, അവയെക്കുറിച്ച് പണ്ഡിതന്മാരുടെയിടയിലുള്ള വ്യത്യസ്താഭിപ്രായങ്ങളെയും ഗ്രന്ഥകർത്താവ് ഉദ്ധരിക്കുകയും അവയെ യുക്തിപൂർവ്വം വിശകലനം ചെയ്യുകയും ചെയ്തിട്ടുള്ളത് ചരിത്രജിജ്ഞാസുക്കൾക്ക് വളരെയധികം പ്രയോജനം ചെയ്യും. എഴുത്തച്ഛന്റെ ജീവിതകാലം 1625-നും 1725-നും (കൊല്ലവർഷം 700-നും 800-നും) മദ്ധ്യേയായിരുന്നു എന്ന അഭിപ്രായത്തിനെയാണ് ഗ്രന്ഥകാരൻ സ്വീകരിക്കുന്നത്[3].

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ തുഞ്ചത്തെഴുത്തച്ഛൻ എന്ന താളിലുണ്ട്.
  1. "THE CONTRIBUTION OF PUNNASSERI KALARI TO KERALA CULTURE" (PDF). Shodhganga:a reservoir of Indian theses. Retrieved 28 April 2018.
  2. "തുഞ്ചത്തെഴുത്തച്ഛൻ എന്ന കൃതിക്ക് കെ.കെ.രാജ എഴുതിയ അവതാരിക". Retrieved 13 ഡിസംബർ 2017.
  3. "മലയാളം ഇ ബുക്ക്സ്". 13 ഡിസംബർ 2017. Archived from the original on 07 ജൂലൈ 2017. {{cite web}}: Check date values in: |archivedate= (help)