ടിബറ്റിന്റെ കിഴ്ക്കു ഭാഗങ്ങളിലും നേപ്പാളിന്റെ പടിഞ്ഞാറേ ഭാഗങ്ങളിലുമായി കണ്ടുവരുന്ന ഒരു പ്രത്യേകതരം ടിബറ്റൻ സൂപ്പാണ് തുക്പ. ഇതിന്റെ രൂപാന്തരമായ ആംഡോ തുക്പ (തെൻതുക്) ടിബറ്റിലും നേപ്പാളിലെ ഹിമാലയൻ ജനതക്കിടയിലും പ്രസിദ്ധമാണ്. ഈ സൂപ്പ് നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും, ഇന്ത്യയിലെ സിക്കിം, അസ്സാം, അരുണാചൽപ്രദേശ്, ഹിമാചൽ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും ലഡാക്കിൻറെ ചില ഭാഗങ്ങളിലും വളരെ പ്രസിദ്ധമാണ്. തുപ്കയുടെ മറ്റു രൂപാന്തരങ്ങളാണ്:

  • തെൻതുക് (തിബറ്റൻ: འཐེན་ཐུག་വൈൽ: 'then thugའཐེན་ཐུག་; വൈൽ: തെൻ തഗ്‍): കൈ കൊണ്ട് വലിച്ച നൂഡിൽ
  • ഗ്യാതുഗ് (തിബറ്റൻ: རྒྱ་ཐུག་വൈൽ: rgya thugརྒྱ་ཐུག་; വൈൽrgya thug): ചീന നൂഡിൽ
  • നേപ്പാളി (Nepali: थुक्पा)
  • പാതഗ് (തിബറ്റൻ: བག་ཐུག་വൈൽ: bag thugབག་ཐུག་; വൈൽ: bag thug): കൈകൊണ്ട് ചുറ്റിയെടുത്ത നൂഡിൽ (ഗ്നോച്ചി പോലെ)
  •   ഡ്രെതഗ് (തിബറ്റൻ: འབྲས་ཐུག་വൈൽ: 'bras thugའབྲས་ཐུག་; വൈൽ: 'bras thug)
തുക്പ
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംടിബറ്റ്, നേപ്പാൾ
തരംസൂപ്പ്

പദോത്പത്തി

തിരുത്തുക

നൂഡിൽസിന്റെ കൂടെ സൂപ്പോ പുഴുക്കോ ചേര്ക്കുന്നതിനെ ടിബറ്റിൽ സാധാരണയായി വിളിക്കുന്ന പേരാണ് തുക്പ."

 
നേപ്പാളി തുക്പ

ഉണ്ടാക്കുന്ന രീതി

തിരുത്തുക
പച്ചക്കറി തുക്പ
തിരുത്തുക

ചേരുവകൾ:ടിബറ്റൻ നൂഡിൽ, ചീര, സവാള, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ, മുളകുപൊടി, ജീരകം, മുളക്, തക്കാളി, കടുകെണ്ണ, കുരുമുളകുപൊടി, സോയ സോസ്, പച്ചക്കറി ബ്രാത്ത്.

  1. ചെറു വേവാവുന്ന വരെ നൂഡിൽ തിളപ്പിച്ചെടുക്കുക
  2. സോസ് പാനിൽ രണ്ട് ടീസ്പൂൺ കടുകെണ്ണ ചൂടാക്കുക
  3. മഞ്ഞൾ, വെളുത്തുള്ളി, ഇഞ്ചി, ജീരകം, കുരുമുളക് എന്നിവ ചേർക്കുക.
  4. ഒരു മിനിറ്റ് നന്നായി ഇളക്കുക.
  5. പച്ചക്കറികൾ ഇട്ട് രണ്ടുമിനുട്ട് നന്നായി ഇളക്കുക.
  6. പച്ചക്കറി മിശ്രിതത്തിലേക്ക് തക്കാളി, സോയ സോസ്, തൈര്, ചാറു, ബേ ഇല, ഉപ്പ്, കുരുമുളക് എന്നിവ ചേർത്തു പച്ചക്കറിൾ മൂക്കുന്നവരെ ചൂടാക്കുക.
  7. മാറ്റിവച്ച നൂഡിൽസും സ്റ്റ്യുവും ഇതിലേക്ക് ചേർക്കുക.
  8. അവസാനമായി, അതിലേക്ക് ചീരയില ചേർക്കുക.
  9. മല്ലിയില ചേർത്തു വഴറ്റിയെടുക്കുക.
ചിക്കൻ തുക്പ
തിരുത്തുക

ചേരുവകൾ:ടിബറ്റൻ നൂഡിൽ, ചീര, സവാള, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ, മുളകുപൊടി, ജീരകം, മുളക്, തക്കാളി, കടുകെണ്ണ, കുരുമുളകുപൊടി, സോയ സോസ്, ഗ്രില്ലഡ് ചിക്കൻ നുറുക്കിയത്, ചിക്കൻ ബ്രാത്ത്.

  1. ചെറു വേവാവുന്ന വരെ നൂഡിൽ തിളപ്പിച്ചെടുക്കുക
  2. സോസ് പാനിൽ രണ്ട് ടീസ്പൂൺ കടുകെണ്ണ ചൂടാക്കുക
  3. മഞ്ഞൾ, വെളുത്തുള്ളി, ഇഞ്ചി, ജീരകം, കുരുമുളക് എന്നിവ ചേർക്കുക.
  4. ഒരു മിനിറ്റ് നന്നായി ഇളക്കുക.
  5. പച്ചക്കറികൾ ഇട്ട് രണ്ടുമിനുട്ട് നന്നായി ഇളക്കുക.
  6. പച്ചക്കറി മിശ്രിതത്തിലേക്ക് തക്കാളി, സോയ സോസ്, തൈര്, ചാറു, ബേ ഇല, ഉപ്പ്, കുരുമുളക് എന്നിവ ചേർത്തു പച്ചക്കറിൾ മൂക്കുന്നവരെ ചൂടാക്കുക.
  7. ചിക്കൻ ബ്രാത്ത് ആവശ്യത്തിനു ചേർക്കുക.
  8. മാറ്റിവച്ച നൂഡിൽസും ഗ്രില്ലഡ് ചിക്കൻ കഷ്ണങ്ങളും ഇതിലേക്ക് ചേർക്കുക.
  9. മല്ലിയില ചേർത്തു വഴറ്റിയെടുക്കുക.

നേപ്പാളി തുക്പ

തിരുത്തുക

നേപ്പാളി തുക്പയിൽ എരിവിനായി മുളകുപൊടിയും മസാലയും ചേർക്കുന്നു(സാധാരണയായി ഗരം മസാല). നേപ്പാളി തുക്പ ടിബറ്റൻ നൂഡിൽസിൽ നിന്നും തെക്കേ ഏഷ്യൻ മസാലകളിൽ നിന്നും പ്രചോദനം ഉൾകൊണ്ടിട്ടുള്ള ഒരു ഇന്തോ-ടിബറ്റൻ ഭക്ഷണമാണ്.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തുക്പ&oldid=2667111" എന്ന താളിൽനിന്ന് ശേഖരിച്ചത്