നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം

(തീവ്രവാദ പ്രവർത്തന നിരോധന നിയമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യു.എ.പി.എ അടക്കമുള്ള ഭീകരനിയമങ്ങളെ കുറിച്ച് പൗരസമൂഹം ഏറെ ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ദേശവ്യാപകമായി നിലനിൽക്കുന്ന നിയമങ്ങളിൽ ഏറെ വിമർശിക്കപ്പെട്ട ഒന്നാണ്‌ UAPA അഥവാ Unlawful Activities Prevention Act ,2008. സ്വതന്ത്ര ഇന്ത്യയിൽ പല കാലങ്ങളിലായി വ്യത്യസ്ത ഭീകര നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ആദ്യം TADA ( Terrorist and Disruptive Activities (Prevention) Act ), അതിനു ശേഷം POTA ( Prevention of Terrorism Act, 2002) എന്നിങ്ങനെ തീവ്രവാദ വിരുദ്ധതയുടെ പേരിൽ ഭീകരനിയമങ്ങൾ നിലവിൽ വന്നു. പിന്നീട് പൗരസമൂഹത്തിൽ നിന്നുണ്ടായ പ്രതിഷേധങ്ങൾ മൂലം അവ പിൻവലിക്കുകയാണുണ്ടായത്.

1967-ൽ നിലവിൽ വന്ന ഒരു ഭീകരനിയമമാണ്‌ ( draconian law) യു.എ.പി.എ. തുടർന്ന് 2004-ൽ ഭേദഗതിവരുത്തി. ബോംബെ ഭീകരാക്രമണത്തിന്റെ മറപിടിച്ച് കൊണ്ട് മുഴുവൻ സഭയെയും

‘ഭീകരവാദത്തിനെതിരെ’ അണിനിരത്തി കൂടുതൽ കർക്കശ വ്യവസ്ഥകളോടും നേരത്തെ പിൻവലിച്ച POTA യുടെ അടക്കം വകുപ്പുകൾ ചേർത്ത് കൊണ്ട് യു.പി.എ സർക്കാർ ചുട്ടെടുത്തതാണ് ഇന്ന് കാണുന്ന ഈ ഭീകരനിയമം.


നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം 1967
ദ അൺലോഫുൾ ആക്റ്റിവിറ്റീസ് പ്രിവെൻഷൻ ആക്റ്റ്, 1967
വ്യക്തികളുടെയോ സംഘടനകളുടെയോ ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെയോ ചില നിയമവിരുദ്ധപ്രവർത്തനങ്ങളെ തടയുന്നതിന്
സൈറ്റേഷൻആക്റ്റ് നമ്പർ 37 ഓഫ് 1967
ബാധകമായ പ്രദേശംഇന്ത്യ ആകമാനം
നിയമം നിർമിച്ചത്ഇന്ത്യൻ പാർലമെന്റ്
അംഗീകരിക്കപ്പെട്ട തീയതി1967 ഡിസംബർ 30[1]
ഭേദഗതികൾ
1. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 1969 (24 ഓഫ് 1969).

2. ദി ക്രിമിന‌ൽ ലോ (അമെൻഡ്മെന്റ്) ആക്റ്റ്, 1972 (31 ഓഫ് 1972).
3. ദി ഡെലിഗേറ്റഡ് ലെജിസ്ലേഷൻ പ്രൊവിഷൻസ് (അമെൻഡ്മെന്റ്) ആക്റ്റ്, 1986 (4 ഓഫ് 1986).
4. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 2004 (29 ഓഫ് 2004).

5. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്t, 2008 (35 ഓഫ് 2008).

ഇന്ത്യയിൽ സംഘടനകൾ നിയമവിരുദ്ധപ്രവർത്തനത്തിലേർപ്പെടുന്നത് തടയുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ നിയമമാണ് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം - അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ആക്റ്റ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.[1]

ദേശീയോദ്ഗ്രഥന കൗൺസിൽ രാജ്യത്തിന്റെ കെട്ടുറപ്പും പർമാധികാരവും സംരക്ഷിക്കുന്നതിനായി ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ പഠിക്കാനായി ഒരു നാഷണൽ ഇന്റഗ്രേഷൻ കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശുപാർശകൾ പഠിച്ചതിൽ നിന്ന് 1963-ൽ ഭരണഘടനയുടെ പതിനാറാം ഭേദഗതി നിയമം പാസാക്കി. ഇത് രാജ്യത്തിന്റെ പരമാധികാരവും അഘണ്ഡതയും സംരക്ഷിക്കുവാനായി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിയമനിർമ്മാണം നടത്താനുള്ള അവകാശം ഭരണകൂടത്തിനു നൽകി. ഇതെത്തുടർന്നാണ് അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ബിൽ പാർലമെന്റിൽ കൊണ്ടുവന്നത്.[2]

യു.എ.പി.എ പ്രയോഗിക്കുമ്പോൾ ‘പിഴവും’,’ ജാഗ്രതക്കുറവും’ എല്ലാംസംഭവിക്കുന്നുവെന്നാണ് പൊതുവെ നിലനിൽക്കുന്ന ഒരു ഭാഷ്യം. പക്ഷെ , നിയമം തന്നെ നീതിയെ അട്ടിമറിക്കുകയും ഭരണഘടനാധിഷ്ഠിതമായ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നുമുണ്ട് .ക്രിമിനൽ നടപടി ക്രമത്തിലെ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാകുമ്പോൾ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാൽ 30 ദിവസം കസ്റ്റഡിയും 90 ദിവസം അധിക കസ്റ്റഡിയുമായി നീളും. ഇങ്ങനെ കുറ്റപത്രം പോലും സമർപ്പിക്കാതെ 180 ദിവസം വരെ കുറ്റാരോപിതരെ ജയിലിലിടാൻ കഴിയും. ഇനി കുറ്റപത്രം സമർപ്പിച്ചാലോ, അനിശ്ചിതമായി വിചാരണയില്ലാതെ ജയിൽ വാസം നീളും. ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. സാധാരണ, ജാമ്യം നിയമം ആകുന്നിടത്ത് ഇവിടെ ജയിൽ നിയമവും ജാമ്യം അപസർഗവുമായി (exception) മാറുന്നു.

ചരിത്രം

തിരുത്തുക

ഭരണഘടനയുടെ പതിനാറാം ഭേദഗതി താഴെപ്പറയുന്ന അവകാശങ്ങൾക്ക് ന്യായമായ നിയന്ത്രണങ്ങളേർപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ടുവരാൻ പാർലമെന്റിന് അവകാശം നൽകി:

  1. അഭിപ്രായസ്വാതന്ത്ര്യം;
  2. സമാധാനപരമായും ആയുധങ്ങളേന്താതെയും സംഘം ചേരാനുള്ള അവകാശം
  3. സംഘടനകളോ യൂണിയനുകളോ രൂപീകരിക്കാനുള്ള അവകാശം

ഇതിനായി അവതരിപ്പിച്ച ബില്ല് പാരലമെന്റിന്റെ രണ്ട് സംഭകളും പാസാക്കുകയും 1967 ഡിസംബർ 30-ന് പ്രസിഡന്റിന്റെ അനുമതി ലഭിക്കുകയും ചെയ്തു. ഈ നിയമത്തിൽ പിന്നീട് താഴെപ്പറയുന്ന ഭേദഗതികൾ വന്നിട്ടുണ്ട്:

  1. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 1969 (24 ഓഫ് 1969).
  2. ദി ക്രിമിന‌ൽ ലോ (അമെൻഡ്മെന്റ്) ആക്റ്റ്, 1972 (31 ഓഫ് 1972).
  3. ദി ഡെലിഗേറ്റഡ് ലെജിസ്ലേഷൻ പ്രൊവിഷൻസ് (അമെൻഡ്മെന്റ്) ആക്റ്റ്, 1986 (4 ഓഫ് 1986).
  4. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 2004 (29 ഓഫ് 2004).
  5. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്t, 2008 (35 ഓഫ് 2008).

പോട്ട പാർലമെന്റ് പിൻവലിച്ചശേഷമായിരുന്നു അവസാന ഭേദഗതി കൊണ്ടുവന്നത്. 2004-ലെ ഭേദഗതിയിൽ തന്നെ പോട്ടയിലെ പ്രധാന വകുപ്പുകൾ ഉൾപ്പെടുത്തപ്പെട്ടിരുന്നു. 2008-ൽ മുംബൈ ആക്രമണങ്ങൾക്കു ശേഷം വന്ന ഭേദഗതിയിൽ ഈ ചട്ടങ്ങൾ കൂടുതൽ ശക്തമാക്കി.

പ്രാധാന്യം

തിരുത്തുക

രാജ്യം വിഘടിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ള ഏതൊരു നീക്കത്തെയും പിന്തുണയ്ക്കുന്നത് ഈ നിയമം മൂലം കുറ്റകരമാണ്. ഇന്ത്യ സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെടുന്ന പ്രദേശ‌ങ്ങൾക്കുമേൽ ഏതെങ്കിലും വിദേശ ശക്തിക്കുള്ള അവകാശവാദത്തെ പിന്തുണയ്ക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. നിയമവിരുദ്ധ പ്രവർത്തനത്തെയും ഭീകരവാദപ്രവർത്തനത്തെയും വളരെ അമൂർത്തമായും ക്ലിപ്തപ്പെടുത്താതെയുമാണ് നിയമത്തിൽ വിശദീകരിച്ചിട്ടുള്ളത്. വലിച്ച് നീട്ടാൻ (elastic nature) സാധിക്കുംവിധമുള്ള നിയമനിര്മാണമാണ് യു.എ.പി.എയുടേത്. പോലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ ഇത് കൃത്യമായി ദുരുപയോഗപ്പെടുത്തും. അതുകൊണ്ടാണ് പോസ്റ്റർ ഒട്ടിച്ചതിനും, ലഘുലേഖ കൈവശം വെച്ചതിനും വിതരണം ചെയ്തതിനും ഒക്കെ യു.എ.പി .എ ചുമത്തുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ യു.എ.പി.എ നിയമനിർമ്മാണ സഭയിൽ അവതരിപ്പിച്ചപ്പോൾ പിന്തുണച്ചവരാണ്. 2008 -ൽ ബി.ജെ.പിയുടെ ആശീർവാദത്തോടെ കോൺഗ്രസ് ‘ദേശസുരക്ഷക്കൊപ്പം’ ആരുണ്ട് എന്ന് ചോദിച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്ന് 2019-ൽ കോൺഗ്രസ് അടക്കമുള്ളവരോട് അമിത് ഷാ പറഞ്ഞത്’ തീവ്രവാദത്തിന്റെ കൂടെ’ ആരൊക്കെ ഉണ്ടെന്ന് കാണട്ടെ എന്നാണ്. ആ വർത്തമാനത്തിൽ കോൺഗ്രസ് അടക്കമുള്ളവർ വീണു പോയി.ഞങ്ങൾ ഒരിക്കലും ഭീകരനിയമങ്ങൾക്ക് കൂട്ട് നിന്നില്ല എന്ന് വീമ്പ് പറയുന്നവർ 2008-ൽ പാർലമെൻറിൽ അനുകൂലിച്ച് വോട്ട്കുത്തിയവരാണ്.

2019-ലെ NIA, UAPA ഭേദഗതിയിൽ വ്യക്തികളെ അടക്കം തീവ്രവാദിയായി പ്രഖ്യാപിക്കാൻ കഴിയുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത് .ഇതുവരെ ഇരയായവരുടെ കണക്കുകളിൽ മുസ്‌ലിംകൾ ഒന്നാം സ്ഥാനത്തുണ്ട്. ദളിതരുംപിന്നാക്കക്കാരും മനുഷ്യാവകാശപ്രവര്ത്തകരും പിന്നിൽ തന്നെയുണ്ട്. നിയമവിധേയമായ ഒരു വംശഹത്യയാണ് ഇന്ത്യൻ സവർണ്ണ മൂല്യവ്യവസ്ഥ ഇത്തരം നിയമങ്ങളിലൂടെ ലക്‌ഷ്യം വെക്കുന്നത്

വിമർശനം

തിരുത്തുക
  • 1996-ൽ രാജസ്ഥാനിൽ നടന്ന ബോംബ് സ്ഫോടനത്തിൽ പിടിയിലായി 23 വർഷങ്ങൾക്ക് ശേഷമാണ് അഞ്ച്‌ മുസ്‌ലിംകളെ (ഇപ്പോൾ അവർ യുവാക്കൾ അല്ലാത്തത് കൊണ്ടാണ് അങ്ങനെ ഉപയോഗിക്കാത്തത്) ഈ വർഷമാണ് വെറുതെ വിടുന്നത്. അതിനിടയിൽ ജാമ്യമോ പരോളോ ലഭിച്ചിട്ടില്ല. ഇത് തന്നെയാണ് ഭീകരനിയമങ്ങളുടെ പൊതുസ്വഭാവം. ഉത്തർപ്രദേശിൽ 2008-ൽ നടന്ന ഒരു സംഭവത്തിൽ 200ഓളം പേർക്കെതിരെ പോലീസ് യു .എ പി.എ പ്രകാരം കേസ് ചുമത്തി. 200 പേരും മുസ്‌ലിംകളായിരുന്നു. കേരളത്തിൽ നിന്ന് തന്നെ നിരവധി പേരെ വ്യത്യസ്ത ഗൂഢാലോചന കേസിന്റെയും ബാംഗ്ലൂർ സ്ഫോടനത്തിന്റെയും പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനത്തേക്ക് കൊണ്ട് പോയവരായാലും നാട്ടിൽ പിടിക്കപ്പെട്ടവരായാലും ഇത് തന്നെ കണക്കുകൾ. നിരോധിക്കപ്പെട്ട സംഘടനകളുടെ കാര്യത്തിലും ഇതേ ഫോർമുലകൾ തന്നെ കൃത്യമായി പ്രവർത്തിക്കുന്നതായി കാണാൻ കഴിയും. ഒരേ കൃത്യം ചെയ്യുന്ന രണ്ട് സമുദായത്തിൽ നിന്ന് വരുന്ന ആളുകളിലും യു.എ.പി.എ ചാർത്തുന്നതിൽ വിവേചനം കാണിച്ചതായി സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതേ രീതിയിൽ തന്നെ ദളിതുകൾക്കെതിരെയും ആദിവാസി പിന്നാക്കക്കാർക്കെതിരെയും ഇത്തരം ഭീകരനിയമം ചാർത്തുന്നതായി കാണാം. കബീർ കലാമഞ്ച് എന്ന രാഷ്ട്രീയ കലാസംഘത്തെ മഹാരാഷ്ട്രയിൽ 2011-ൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. അവർ മൂന്ന് വർഷം അഴികൾക്കകത്തായിരുന്നു. ഭൂരിപക്ഷവും ആദിവാസി ബഹുജൻ സ്വത്വം പേറുന്നവരായിരുന്നു അവർ. ജി. എൻ സായിബാബ എന്ന വികലാംഗനായ ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും യു.എ.പി.എ ചാർത്തപ്പെട്ട്‌ അറസ്റ്റിലായവരിൽ പ്രധാനിയാണ്. ഓപ്പറേഷൻ ഗ്രീൻ ഹണ്ടുമായി ബന്ധപ്പെട്ട് നിരവധി ആദിവാസികളെ ഈ നിയമം ജയിലിലടച്ചിട്ടുണ്ട്. പ്രത്യേക ജനസമൂഹങ്ങളെ പോലെ തന്നെ മനുഷ്യാവകാശ സംഘടനകൾ, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ (മുഖ്യധാരാ പാർട്ടികൾ അല്ല) അടക്കമുള്ള സംഘടനകളെ വേട്ടയാടാൻ ഈ നിയമം ഉപയോഗിച്ചിട്ടുണ്ട്. അരുൺ ഫെരേര, വെർനോൾ ഗോൺസാൽവേസ്,റോണാ വിൽ‌സൺ, സുധിർ ദാവ്‌ലെ തുടങ്ങിയ ഒട്ടനേകം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
  • സ്വതന്ത്ര ചലച്ചിത്രനിർമാതാവും പത്രപ്രവർത്തകനുമായ അജയ് ടി.ജി. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.[3]
  • ഇന്ത്യയിലെ മാവോയിസ്റ്റ് പ്രവർത്തകനായിരുന്ന കോബാദ് ഗാന്ധി എന്നയാളെ 2009-ൽ ഈ നിയമപ്രകാരം കുറ്റം ചാർത്തപ്പെട്ടിരുന്നു.[4]
  • കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റിലായവരുടെ പേരിൽ കുറ്റം ചുമത്തിയിരിക്കുന്നത് യുഎപിഎയിലെ പ്രസക്ത വകുപ്പുകൾ അനുസരിച്ചാണെന്ന് പൊലീസ് അധികാരികൾ വ്യക്തമാക്കിയിരുന്നു.[5]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "UAPA, 1967 at NIA.gov.in" (PDF). NIA. Retrieved 28 December 2012.
  2. "The Unlawful Activities (Prevention) Act" (PDF). Nia.gov.in.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-26. Retrieved 2013-07-29.
  4. http://www.dailymail.co.uk/indiahome/indianews/article-2121814/Kobad-Ghandy-let-terror-charge-police-error.html
  5. "യുഎപിഎ എന്ന ഭീകരനിയമം". www.deshabhimani.com. {{cite web}}: |first= missing |last= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക