ഇന്ത്യയിലെ തീവ്രവാദം

(തീവ്രവാദം ഇന്ത്യയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് കാര്യമായ ഭീഷണിയാണ് ഇന്ത്യയിലെ തീവ്രവാദം. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ നിരവധി തീവ്രവാദ ഗ്രൂപ്പുകളെ അഭിമുഖീകരിക്കുന്നു. ഇന്ത്യയിൽ കണ്ടെത്തിയ തീവ്രവാദത്തിൽ ഇസ്ലാമിക ഭീകരത, വിഘടനവാദ തീവ്രവാദം, ഇടതുപക്ഷ ഭീകരത, കാവി ഭീകരത[5] എന്നിവ ഉൾപ്പെടുന്നു[6][7][8]. ഭീകരത ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.[6][9]

Terrorist incidents map of the Indian region (1970-2016)
2012 US State Department figures on the total civilian deaths by terror attacks in India and other countries.[3]
Terrorism trend in India – Terror attack caused civilian and security personnel deaths per year from 1994 to 2013.[4]

മതപരമോ രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ ലക്ഷ്യങ്ങൾക്കായി ഒരു ജനതയെയോ സർക്കാരിനെയോ ഭയപ്പെടുത്തുന്നതിനായി ആസൂത്രിതമായി അക്രമമോ ഭീഷണിപ്പെടുത്തലോ നടത്തുന്നതാണ് തീവ്രവാദത്തിന്റെ പൊതുനിർവചനം.[10][11]

കാശ്മീരിലെ ഇസ്ലാമിക് ഗ്രൂപ്പുകൾ, പഞ്ചാബിലെ സിഖ് വിഘടനവാദികൾ, അസമിലെ വിഘടനവാദ ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് ഇന്ത്യ സ്ഥിരമായി നിരവധി ഭീകരാക്രമണങ്ങളെ നേരിടുന്നു.[6] ജമ്മു-കശ്മീർ, കിഴക്കൻ-മധ്യ, തെക്ക്-മധ്യ ഇന്ത്യ (നക്സലിസം), വടക്കുകിഴക്കൻ ഇന്ത്യ എന്നിവയാണ് ദീർഘകാല തീവ്രവാദ പ്രവർത്തനങ്ങളുള്ള പ്രദേശങ്ങൾ. 800 ഓളം തീവ്രവാദ സെല്ലുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് 2008 ഓഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണൻ അഭിപ്രായപ്പെട്ടത്.[12] രാജ്യത്തെ 608 ജില്ലകളിൽ 205 എണ്ണം തീവ്രവാദ പ്രവർത്തനങ്ങളാൽ ബാധിക്കപ്പെട്ടുവെന്ന് 2013-ലെ കണക്കു വ്യക്തമാക്കുന്നു.[13] 2012-ൽ ലോകത്താകമാനം 11,098 പേർ ഭീകരാക്രമണങ്ങളാൽ മരണമടഞ്ഞതിൽ ഇന്ത്യയിൽ 231 പേർ കൊല്ലപ്പെട്ടുവെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ് പറയുന്നു. ഇത് ആഗോളമായി നടന്ന ഭീകരാക്രമണ മരണത്തിന്റെ 2 ശതമാനം ആണെന്നു കണക്കാക്കുന്നു.[3]

ഇന്ത്യയിലെ ഭീകരതയെ പാകിസ്ഥാൻ പണം മുടക്കി നടത്തുന്നതാണെന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ പാക്കിസ്ഥാൻ എല്ലായ്പ്പോഴും ഈ ആരോപണങ്ങളെ നിഷേധിക്കുകയും പാക്കിസ്ഥാനെതിരായ തീവ്രവാദത്തിന് ഇന്ത്യ ധനസഹായം ചെയ്യുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്നു.[14] 2005 ജൂലൈ മുതൽ 707 പേർ കൊല്ലപ്പെടുകയും 3200 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ 2016 ജൂലൈയിൽ ഇന്ത്യാ ഗവൺമെന്റ് പുറത്തുവിട്ടു.[15]

  1. National Consortium for the Study of Terrorism and Responses to Terrorism. (2018). Global Terrorism Database (globalterrorismdb_0718dist.xlsx). Retrieved from https://www.start.umd.edu/gtd University of Maryland
  2. National Consortium for the Study of Terrorism and Responses to Terrorism. (2018). Global Terrorism Database (gtd1993_0718dist.xlsx). Retrieved from https://www.start.umd.edu/gtd University of Maryland
  3. 3.0 3.1 Country Reports on Terrorism 2012, Department of State, United States (May 2013).
  4. Terrorism Fatalities in India, SATP & Institute for Conflict Management (2014)
  5. "Beware of saffron terror too, warns home minister". economictimes.indiatimes.com. 26 August 2010. Retrieved 24 September 2020.
  6. 6.0 6.1 6.2 Global Terrorism Index 2019: Measuring the Impact of Terrorism (PDF) (Report). Sydney: Institute for Economics & Peace. November 2019. p. 25. Archived from the original (PDF) on 2020-09-04.
  7. Hoffman B. (2006), Inside terrorism, Columbia University Press, ISBN 978-0231126984
  8. Left Wing Extremist (LWE) Data SATP (2010)
  9. Dudley, Dominic. "Terrorist Targets: The Ten Countries Which Suffer Most From Terrorism". Forbes (in ഇംഗ്ലീഷ്). Retrieved 2020-03-26.
  10. John Philip Jenkins (ed.). "Terrorism". Encyclopædia Britannica. Archived from the original on 17 December 2007. Retrieved 11 August 2006.
  11. "Terrorism". The American Heritage Dictionary of the English Language (4th ed.). Bartleby.com. 2000. Archived from the original on 20 June 2006. Retrieved 11 August 2006.
  12. "800 Terror Cells Active in Country". The Times of India. 12 August 2008. Archived from the original on 2012-10-25. Retrieved 2020-09-15.
  13. "India Assessment 2014". Retrieved 28 December 2014.
  14. [1]
  15. "Since 2005, terror has claimed lives of 707 Indians".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_തീവ്രവാദം&oldid=3624862" എന്ന താളിൽനിന്ന് ശേഖരിച്ചത്