പശ്ചിമ ബംഗാളിന്റെ ഗവർണർ ആയിരുന്നു എം. കെ. നാരായണൻ (മായങ്കോട് കേളത്ത് നാരായണൻ) [1] ജെ. എൻ ദീക്ഷിതിന്റെ നിര്യാണശേഷം 2005 മുതൽ 2010 വരെ ദേശീയസുരക്ഷാ ഉപദേഷ്ടാവായിരുന്നു. പാലക്കാട് ഒറ്റപ്പാലത്തെ കേളത്ത് കുടുംബാംഗമായ അദ്ദേഹം ചെന്നൈ ലൊയോള കോളേജിൽ നിന്നാണ് ബിരുദമെടുത്തത്. 1955-ൽ ഐ. പി എസിൽ ചേർന്ന അദ്ദേഹം 1959 മുതൽ ഇന്റലിജൻസ് ബ്യൂറോയിൽ പ്രവർത്തിച്ചുവന്നു. അഗസ്റ്റ വെസ്റ്റ് ലാൻഡ് വി വി ഐ പി ഹെലിക്കോപ്റ്റർ ഇടപാടിൽ എം കെ നാരായണനെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഹെലിക്കോപ്റ്റർ ഇടപാട് നടന്ന സമയത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. 2010 ജനവരി 24 നാണ് പശ്ചിമബംഗാൾ ഗവർണറായി ചുമതലയേറ്റത്.

എം. കെ. നാരായണൻ
എം. കെ. നാരായണൻ
24th Governor of West Bengal
ഓഫീസിൽ
ജനുവരി 24 2010 – 30 ജൂൺ 2014
മുൻഗാമിDevanand Konwar
3rd National Security Advisor
ഓഫീസിൽ
January 2005 – January 2010
പ്രധാനമന്ത്രിManmohan Singh
മുൻഗാമിജെ.എൻ. ദീക്ഷിത്
പിൻഗാമിShivshankar Menon
Director of the Intelligence Bureau
ഓഫീസിൽ
April 1987 – December 1989
വ്യക്തിഗത വിവരങ്ങൾ
ജനനം (1934-03-10) 10 മാർച്ച് 1934  (90 വയസ്സ്)
പങ്കാളിPadmini Narayanan
വസതിsRaj Bhavan, Kolkata

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-10. Retrieved 2013-11-19.
"https://ml.wikipedia.org/w/index.php?title=എം.കെ._നാരായണൻ&oldid=3625942" എന്ന താളിൽനിന്ന് ശേഖരിച്ചത്