വഴുതന

സൊലനേസീ കുടുംബത്തിൽ പെട്ടതുമായ സസ്യം
(വഴുതനങ്ങ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഹാരയോഗ്യമായതും “സൊളാനേസീ” (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊളാനം മെലോൻജീന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.

വഴുതന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Subclass:
Order:
Family:
Genus:
Species:
S. melongena
Binomial name
Solanum melongena

പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു.[1][2] ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ ഇത് 40 മുതൽ 150 സെന്റീമീറ്റർ (16 to 57 ഇഞ്ച്) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 സെന്റീമീറ്റർ (4–8 ഇഞ്ച്) വരെ നീളവും 5 മുതൽ 10 സെന്റീമീറ്റർ (2–4 ഇഞ്ച്) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 സെന്റീമീറ്റർ (7 അടി) ഉയരത്തിലും ഇലകൾ 30 സെന്റീമീറ്റർ (12 ഇഞ്ച്) മുകളിൽ നീളമുള്ളവയും 15 സെന്റീമീറ്റർ (6 ഇഞ്ച്) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളുപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ളതും പഴം വളരെ മാംസളമായതുമാണ്.

പ്രാദേശിക നാമങ്ങൾ

തിരുത്തുക

തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ 'വഴുതനങ്ങ' എന്നും ഗോളാകൃതിയിലുള്ളവയെ 'കത്തിരിക്ക (കത്രിക്ക)' എന്നും വിളിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആണ് ഇതിന്റെ ജന്മദേശങ്ങൾ. വഴുതന ചെടികളുടെ കായ്കൾക്ക് കോഴിമുട്ടയോട് സാമ്യമുള്ളതിനാൽ മുട്ടച്ചെടി എന്നും ഇത് അറിയപ്പെടുന്നു.[3]

ചിത്രശാല‍

തിരുത്തുക


  1. Tsao and Lo in "Vegetables: Types and Biology". Handbook of Food Science, Technology, and Engineering by Yiu H. Hui (2006). CRC Press. ISBN 1574445510.
  2. Doijode, S. D. (2001). Seed storage of horticultural crops (pp 157). Haworth Press: ISBN 1560229012
  3. "വഴുതന എങ്ങനെ എഗ് പ്ലാന്റ് ആയി? പേരിനു പിന്നിലെ ചരിത്രം". ManoramaOnline. Retrieved 2022-01-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=വഴുതന&oldid=3939212" എന്ന താളിൽനിന്ന് ശേഖരിച്ചത്