തിഷിവെ സിക്ബു

ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയും നടിയും

ഒരു ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയും നടിയുമാണ് തിഷിവെ സിക്ബു (ജനനം: 5 ഓഗസ്റ്റ് 1985).[1]ടെൽ മി സ്വീറ്റ് സംതിംഗ് എന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ തഷാക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2016-ലെ മികച്ച നടിക്കുള്ള പുരസ്കാരമായ ആഫ്രിക്ക മൂവി അക്കാദമി അവാർഡ് തിഷിവെയ്ക്ക് ലഭിച്ചു.[2] 2019-ൽ അവർ എംടിവി ഷുഗ ഡൗൺ സൗത്തിന്റെ എപ്പിസോഡുകൾ സംവിധാനം ചെയ്തു.

തിഷിവെ സിക്ബു
2019 ൽ എംടിവി ഷുഗ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്ന തിഷിവെ സിക്ബു
ജനനം5 August 1985
ദേശീയതദക്ഷിണാഫ്രിക്ക
തൊഴിൽചലച്ചിത്ര സംവിധായകികയും നടിയും

വിദ്യാഭ്യാസം

തിരുത്തുക

സിക്ബു ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സ്ക്രിപ്റ്റ് റൈറ്റിംഗും സംവിധാനവും പഠിച്ചു. പിന്നീട് ഒരു ഫിലിം സ്കൂളായ ആഫ്രിക്കൻ ഫിലിം ആൻഡ് ഡ്രാമ അക്കാദമിയിൽ (എ.എഫ്.ഡി.എ) ചേർന്നു. ന്യൂയോർക്ക് ഫിലിം അക്കാദമിയുടെ ലോസ് ഏഞ്ചൽസ് കാമ്പസിൽ ഒരു ആക്ടിംഗ് ഫോർ ഫിലിം പ്രോഗ്രാമും അവർ പൂർത്തിയാക്കി.[1]

 
Ziqubu directing Lerato Walaza and another in MTV Shuga episode

2011-ൽ പുറത്തിറങ്ങിയ മാൻ ഓൺ ഗ്രൗണ്ട് എന്ന നാടകത്തിലൂടെ സിക്ബു അഭിനയരംഗത്തേക്ക് കടന്നു വരുകയും ഇത് അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്തു. ഒരു തിരക്കഥാകൃത്ത്, സംവിധായിക എന്നീ നിലകളിൽ അവർ മൂന്ന് സ്വതന്ത്ര ഹ്രസ്വചിത്രങ്ങൾ ഔട്ട് ഓഫ് ലക്ക്, സബ്ഡ്യൂഡ്, ബിറ്റ്വീൻ ദി ലൈൻസ് എന്നിവയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.[1]ദക്ഷിണാഫ്രിക്കൻ ടെലിവിഷൻ സോപ്പ് ഓപ്പറകളായ ഇസിഡിംഗോ, റിഥം സിറ്റി എന്നിവയ്ക്കും നാടക പരമ്പരയായ ഇസ് തൻ‌സിക്ക് വേണ്ടിയും അവർ തിരക്കഥയെഴുതിയിട്ടുണ്ട്. ഇമോയിനി എന്ന പേരിൽ ഒരു നാല് ഭാഗങ്ങളുള്ള അമാനുഷിക നാടക പരമ്പര അവർ സഹകരിച്ച് സൃഷ്ടിക്കുകയും (പ്രധാന എഴുത്തുകാരിയായി) തിരക്കഥയെഴുതുകയും ചെയ്തു.

2019-ൽ ടിവി പരമ്പര എംടിവി ഷുഗ ഡൗൺ സൗത്തിന്റെ രണ്ടാം സീസണിന്റെ എപ്പിസോഡുകൾ അവർ സംവിധാനം ചെയ്തു.[3]

ഭാഗിക ഫിലിമോഗ്രാഫി

തിരുത്തുക
Year Title Role
2011 മാൻ ഓൺ ഗ്രൗണ്ട് സോഡ്വ
2014 ഹാർഡ് ടു ഗെറ്റ് സ്കീറ്റ്സ്[4]
2015 വൈൽ യു വേയർന്റ് ലുക്കിങ് ഷാഡോ
2015 ടെൽ മി സ്വീറ്റ് സംതിങ് തഷാക്ക
  1. 1.0 1.1 1.2 Bongiwe Sithole (6 February 2016). "The Rise and rise of Thishiwe Ziqubu". The Sowetan. Retrieved 13 June 2016.
  2. Albert Benefo Buabeng (12 June 2016). "Full list of winners at 2016 Africa Movie Academy Awards". Pulse Ghana. Archived from the original on 2017-04-30. Retrieved 13 June 2016.
  3. MTV Shuga (14 February 2019), MTV Shuga: Down South (S2) - The Preview Show, retrieved 19 February 2019
  4. Helen Herimbi (10 March 2015). "A new girl Nox on Kilowatt's door". e.tv. Retrieved 13 June 2016.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തിഷിവെ_സിക്ബു&oldid=4139753" എന്ന താളിൽനിന്ന് ശേഖരിച്ചത്