നൃത്തത്തിനു പശ്ചാത്തലമായി ഉപയോഗിക്കുന്ന സംഗീതസൃഷ്ടികളിലൊന്നാണ് തില്ലാന.[1] സംഗീത കച്ചേരികളിലും ഇവ ആലപിക്കാറുണ്ട്. ജതികളും സ്വരങ്ങളും സാഹിത്യപദങ്ങളും ഉൾക്കൊള്ളുന്നവയാണ് തില്ലാനകൾ.

ഘടനതിരുത്തുക

തില്ലാനകളുടെ പല്ലവിയിലും അനുപല്ലവിയിലും ജതികളും സ്വരങ്ങളും മാത്രമാണ് ഉണ്ടാവുക.[2] എന്നാൽ ചരണത്തിൽ സാഹിത്യവും ഉണ്ടാകും. നാ ധൃതീം, തോം, തം, തകധിമി, തധീം കിണതോം തുടങ്ങിയ ജതികളായിരിക്കും ഇവയുടെ പല്ലവിയുടെയും അനുപല്ലവിയുടെയും ഭാഗങ്ങൾ.[3] ഭൂരിഭാഗം തില്ലാനകളും ജതികളിലാണ് ആരംഭിക്കുന്നത്. സംഗീത കച്ചേരികളുടെ അവസാനഭാഗത്തായാണ് തില്ലാനകൾ സാധാരണയായി ആരംഭിക്കുന്നത്. സ്വാതി തിരുനാൾ, പട്ടണം സുബ്രഹ്മണ്യ അയ്യർ, രാമനാഥപുരം ശ്രീനിവാസയ്യർ തുടങ്ങിയവർ ധാരാളം തില്ലാനകൾ രചിച്ചിട്ടുണ്ട്. [4]

പ്രശസ്തമായ തില്ലാനകൾതിരുത്തുക

അവലംബംതിരുത്തുക

  1. "Pure aural feast". The Hindu. 16 February 2012. ശേഖരിച്ചത് 18 February 2012.
  2. Subrahmanyam, Velcheti (2 February 2012). "Master holds in hypnotic spell". The Hindu. ശേഖരിച്ചത് 18 February 2012.
  3. Kumar, Ranee (16 February 2012). "Resonant repertoire". The Hindu. ശേഖരിച്ചത് 18 February 2012.
  4. എ.കെ. രവീന്ദ്രനാഥ്. ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. പുറം. 154. ISBN 9788176389440.
"https://ml.wikipedia.org/w/index.php?title=തില്ലാന&oldid=2695643" എന്ന താളിൽനിന്ന് ശേഖരിച്ചത്