തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പ്, 1952

തിരു-കൊച്ചി സംസ്ഥാനത്തിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യമായി നടന്നത് 1952 മാർച്ച് 27ന് ആണ്.

മണ്ഡലങ്ങൾ

തിരുത്തുക

ആകെയുള്ള 97 മണ്ഡലങ്ങളിൽ, 11 മണ്ഡലങ്ങൾ ഏക അംഗ മണ്ഡലങ്ങളും മറ്റുള്ളവ രണ്ട്-അംഗ മണ്ഡലങ്ങളും ആയിരുന്നു. ഏക മണ്ഡലങ്ങളിൽ 33,65,955 വോട്ടര്മാരും രണ്ട്-അംഗ മണ്ഡലങ്ങളിൽ 8,44,389 വോട്ടര്മാരും ആയിരുന്നു ഉണ്ടായിരുന്നത്. 97 മണ്ഡലങ്ങളിൽ നിന്നായി 108 സീറ്റുകൾക് വേണ്ടി 437 സ്ഥാനാർത്ഥികൾ മത്സരിച്ചു.[1]

രാഷ്ട്രീയ പാർട്ടികൾ

തിരുത്തുക

3 ദേശീയ പാർട്ടികളും (ഇന്ത്യൻ നാഷണൽ കോൺഗ്രസ്,ആർ.എസ്.പി, സോഷ്യലിസ്റ്റ് പാർട്ടി ) നാല് സംസ്ഥാന പാർട്ടികളും (Cochin party, Travancore Cochin Republican Praja Party, Travancore Tamil Nadu Congress, Tamil Nadu Toilers Party) മറ്റു രണ്ട് അംഗീകരിക്കപ്പെട്ട പാർട്ടികളും (കേരള സോഷ്യലിസ്റ്റ് പാർട്ടി, തമിഴ് നാട് പീപ്പിൾ ഫ്രണ്ട്). 1951-1952 തിരഞ്ഞെടുപ്പിൽ ജനാധിപത്യ മനോഭാവത്തിലൂടെ മത്സരിച്ചു. തിരു-കൊച്ചി സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നിരോധിക്കപ്പെട്ടിരുന്നതിനാൽ പാർട്ടി അനുഭാവികൾ സ്വതന്ത്ര സ്ഥാനർത്ഥികളായി മത്സരിച്ചു. ഇലക്ഷനിൽ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ പിന്നിട് ഐക്യ ഇടതുപക്ഷ മുന്നണി രൂപീകരിച്ചു.[2]

തെരഞ്ഞെടുപ്പ് ഫലം

തിരുത്തുക

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാൻ ആയില്ല. മറ്റു പാർട്ടികളുമായി ചേർന്ന് കോൺഗ്രസ് പാർട്ടി കൂട്ടുകക്ഷി ഗവണ്മെന്റ് സ്ഥാപിച്ചു.

Political Party Seats Contested Won % of Seats Votes Vote%
Indian National Congress 105 44 40.74 12,04,364 35.44
Socialist Party 70 11 10.19 4,85,194 14.28
Travancore Tamil Nadu Congress 15 8 7.41 2,01,118 5.92
Cochin Party 12 1 0.93 59,535 1.75
Revolutionary Socialist Party 11 6 5.56 1,18,333 3.48
Kerala Socialist Party 10 1 0.93 73,981 2.18
Independent 199 37 34.26 11,51,555 33.89


  1. "Statistical Report on General Election, 1951 : To the Legislative Assembly of Travancore-Cochin
  2. Nossiter, Thomas Johnson (1982). Communism in Kerala: A Study in Political Adaptation
  1. http://eci.nic.in/eci_main/StatisticalReports/SE_1951/StatRep_51_TRAV-COCH.pdf
  2. https://books.google.co.in/books?id=8CSQUxVjjWQC