തിരുവിതാംകോട്ടെ ഈഴവർ
തിരുവിതാംകോട്ടെ ഈഴവർ ഡോ. പൽപ്പു എഴുതിയ വിഖ്യാത ഗ്രന്ഥമാണ്.
Cover | |
കർത്താവ് | ഡോ. പൽപ്പു |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | സാമുഹ്യം |
പ്രസാധകർ | സിതാര ബുക്സ് പള്ളിക്കൽ, കായംകുളം |
പ്രസിദ്ധീകരിച്ച തിയതി | 2014 |
ഏടുകൾ | 76 |
പശ്ചാത്തലം
തിരുത്തുകതിരുവിതാംകൂർ രാജ്യത്തെ ഈഴവർ ഒരു നൂറ്റാണ്ടുമുമ്പ് അനുഭവിച്ച അവഗണനയും യാതനയും ശ്രീനാരായണപ്രസ്ഥാനം വേരോടുംമുമ്പുതന്നെ ഡോ. പൽപ്പു ചോദ്യം ചെയ്തിരുന്നു. രാജാധികാരത്തിനും സവർണ്ണമേധാവിത്വത്തിനും എതിരായ ആ പോരാട്ടത്തിന്റെ നാളുകളിൽ അദ്ദേഹം തയ്യാറാക്കിയ കത്തുകളും കോടതി ഇടപെടലുകളും പ്രസംഗങ്നഗ്ലുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടേയും ഇരുളടഞ്ഞ ഒരദ്ധ്യായമാണ് ഈ കൃതിയിലൂടെ അനുഭവവേദ്യമാകുന്നത്.
സിതാര ബുക്സിന്റെ എസ്. രവീന്ദ്രൻ നായർ എഴുതിയ അവതാരികയുമുണ്ട് ഈ പുസ്തകത്തിൽ. സിതാര ബുക്സ് പള്ളിക്കൽ കായംകുളം ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.