തിരുവനന്തപുരം നിയമസഭാമണ്ഡലം

(തിരുവനന്തപുരം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് തിരുവനന്തപുരം നിയമസഭാമണ്ഡലം. തിരുവനന്തപുരം വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ മണ്ഡലത്തിലാണ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരം നിയമാസഭാമണ്ഡലം നിലവിൽ വന്നത്. [1]തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ തിരുവനന്തപുരം നിയമസഭാ നിയോജക മണ്ഡലം.

134
തിരുവനന്തപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം203584 (2021)
നിലവിലെ അംഗംആന്റണി രാജു
പാർട്ടിജനാധിപത്യ കേരള കോൺഗ്രസ്
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതിരുവനന്തപുരം ജില്ല
Map
തിരുവനന്തപുരം നിയമസഭാമണ്ഡലം

പ്രദേശങ്ങൾ

തിരുത്തുക

തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 26 മുതൽ 30 വരേയും ( കുന്നുകുഴി, പാളയം, വഴുതക്കാട്, കാഞ്ഞിരംപാറ), 40 മുതൽ 47 വരേയും (തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻ മുകൾ, 59,60,( വെങ്ങാനൂർ, മുല്ലൂർ) 69 മുതൽ 75 വരേയും ( കളിപ്പാൻ കുളം, ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻ പള്ളീ, മാണിക്യവിളാകം) 77(ബീമാപള്ളീ), 78(മുട്ടത്തറ), 80(ഫോർട്ട്) എന്നീ വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണ്.

സമ്മതിദായകർ

തിരുത്തുക

2011-ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 148 പോളിങ് ബൂത്തുകളിലായി 174392 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 90147 പേർ സ്ത്രീ സമ്മതിദായകരും, 84245 പേർ പുരുഷ സമ്മതിദായകരുമാണ്[1].

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും അസാധു
2021[4] 203584 128322 ആന്റണി രാജു കേരള കോൺഗ്രസ് - കെ.സി.ഡി. എൽ.ഡി.എഫ്. 48748 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 41659 ശ്രീശാന്ത് ബി.ജെ.പി. 34996
2016[5] 193042 126236 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 46474 ആന്റണി രാജു കേരള കോൺഗ്രസ് - കെ.സി.ഡി. എൽ.ഡി.എഫ്. 35569 ശ്രീശാന്ത് ബി.ജെ.പി. 34764 0
2011[6] 177442 107152 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 49122 വി. സുരേന്ദ്രൻ പിള്ള കേരള കോൺഗ്രസ് (കെ.സി.ടി) എൽ.ഡി.എഫ്. 43770 ബി.കെ ശേഖർ ബി.ജെ.പി. എൻ.ഡി.എ. 11519 0

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 http://www.mathrubhumi.com/election/trivandrum/thiruvananthapuram-trivandrum_west/index.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-24.
  3. http://www.keralaassembly.org
  4. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/134.pdf
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-11. Retrieved 2011-03-27.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-11. Retrieved 2011-03-27.