തിരുവനന്തപുരം വി. സുരേന്ദ്രൻ
കേരളീയനായ മൃദംഗ വാദകനാണ് തിരുവനന്തപുരം വി. സുരേന്ദ്രൻ. പാലക്കാട് മണി അയ്യരുടെ ശിഷ്യനാണ്. 2019 ൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു.[1][2][3] ആകാശവാണിയിൽ എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. തഞ്ചാവൂർ ബാണിയുടെ പ്രമുഖ പ്രയോക്താവാണ്.
ജിവിതരേഖ
തിരുത്തുകതിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിലെ 1959 ലെ ആദ്യ ബാച്ചിൽ ബിരുദം നേടി. കുറച്ചുകാലം അദ്ദേഹം അവിടെ അധ്യാപകനായിരുന്നു. പ്രശസ്ത മൃദംഗവാദകൻ മാവേലിക്കര വേലുക്കുട്ടി നായരുടെ കീഴിൽ നാലുവർഷം മൃദംഗം അഭ്യസിച്ചതിനുശേഷം കേന്ദ്രസർക്കാറിന്റെ സ്‌കോളർഷിപ്പോടെ ഗുരുകുല വിദ്യാഭ്യാസരീതിയിലാണ് അദ്ദേഹം പാലക്കാട് മണി അയ്യരുടെ ശിഷ്യനായി. 1974ൽ കോഴിക്കോട് ആകാശവാണിയിൽ സംഗീതവിഭാഗത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. മുപ്പതു വർഷത്തോളം ആകാശവാണിയിലെ കലാകാരനായിരുന്നു.[4][5]
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2019
- കലാശിരോമണി പുരസ്‌കാരം
- മധുര സംഗീതസഭയുടെ ലയവാദ്യവിശാരദ്
- കേരള സംഗീതനാടക അക്കാദമി അവാർഡ്
- മദ്രാസ് മ്യൂസിക് അക്കാദമി അവാർഡ്
- നവരസ സംഗീതസഭാ അവാർഡ്
- സംഗീതഭാരത പുരസ്‌കാരം
- മൃദംഗ വാദ്യരത്‌നം അവാർഡ്
- മൃദംഗവിദ്വാൻ പുരസ്‌കാരം (മൃദംഗവിദ്വാൻ ഉമയാൾപുരം ശിവരാമന്റെ പേരിൽ ചെന്നൈ ഇന്ത്യൻ ഫൈൻ ആർട്‌സ് സൊസൈറ്റി ഏർപ്പെടുത്തിയ )
അവലംബം
തിരുത്തുക- ↑ "കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ". മാതൃഭൂമി. September 17, 2020. Archived from the original on 2020-09-17. Retrieved September 17, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി". മാതൃഭൂമി. september 17, 2020. Archived from the original on 2020-09-17. Retrieved september 17, 2020.
{{cite web}}
: Check date values in:|access-date=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ബിയാട്രിസിനും സദനം വാസുദേവനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്". കേരള കൗമുദി. September 17, 2020. Archived from the original on 2020-09-17. Retrieved September 17, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "പാലക്കാട് മണി അയ്യരുടെ പ്രിയശിഷ്യൻ തിരുവനന്തപുരം വി. സുരേന്ദ്രന്റെ കലാജീവിതത്തെക്കുറിച്ച്". മാതൃഭൂമി. September 17, 2020. Archived from the original on 2020-09-18. Retrieved September 18, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ വിജയകൃഷ്ണൻ, എൻ.പി (September 17, 2020). "ഗുരുപാതയിലെ മൃദംഗമാധുരി". സമകാലീന മലയാളം. Archived from the original on 2020-09-18. Retrieved September 18, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link)