കേരള വിലാസം അച്ചുകൂടം (തിരുവനന്തപുരം)

(തിരുവനന്തപുരം കേരള വിലാസം (അച്ചുകൂടം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ആശ്രിതനും കഥകളികലാകാരനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാരാണ് 1853-ൽ തിരുവനന്തപുരത്ത് കേരള വിലാസം എന്ന പേരിൽ അച്ചുകൂടം സ്ഥാപിച്ചത്. സ്വാതിതിരുനാൾ, ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ ഏതാനും ഗാനസമാഹാരങ്ങളും, രാമായണം തുടങ്ങിയ കിളിപ്പാട്ടുകളും ആദ്യമായി അച്ചടിക്കപ്പെട്ടതും കേരളവിലാസത്തിലായിരുന്നു.[1]

സർവാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ള കുറച്ചുനാൾ കേരളവിലാസത്തിന്റെ പ്രവർത്തനത്തിൽ ശ്രദ്ധിച്ചിരുന്നു. അവിടെ നിന്നും അല്പകാലം കേരളചന്ദ്രിക എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കൂടുതൽ ശ്രദ്ധേയമായത് വിദ്യാവിലാസിനി മാസികയാണ്. 1181-ൽ മലയാളഭാഷാ ചരിത്രം പുറത്തിറങ്ങി. ആയില്യം തിരുനാളിന്റെ ശാകുന്തളം പരിഭാഷ, മീനകേതന ചരിതം എന്നിവയും കേരളവർമ്മ എഴുതിയ മഹച്ചരിതസംഗ്രഹത്തിലെ ചില ഭാഗവും കേരളവിലാസത്തിലൂടെയാണ് വെളിച്ചം കണ്ടത്.[2]

  1. http://malayalapadavali.com/lessondetail.aspx?id=249[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.keralasahityaakademi.org/sp/Writers/Profiles/PGovindapillai/Html/PGovindaPillaiPage.htm
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ "അച്ചടി - മലയാളത്തിൽ" "അച്ചടി - മലയാളത്തിൽ" എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.