തിരുമംഗലം ശ്രീ ശിവ-വിഷ്ണു ക്ഷേത്രം
തൃശൂർ ജില്ലയിൽ ഏങ്ങണ്ടിയൂരിനടുത്തായി തിരുമംഗലം ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമംഗലം ശ്രീ ശിവ-വിഷ്ണുക്ഷേത്രം [1]. ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നും [2] ഇവിടത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നും വിശ്വസിക്കപ്പെടുന്നു. പാർവ്വതീസമേതനായ പരമശിവനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ[2] മഹാദേവനൊപ്പംതന്നെ മഹാവിഷ്ണുവിനും പ്രധാനമൂർത്തിയായി പ്രതിഷ്ഠയുണ്ട്. .
പൂജാവിധികളും, വിശേഷങ്ങളും
തിരുത്തുകക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിയ്ക്കും അഷ്ടമിരോഹിണിയ്ക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവന് പ്രധാന നിവേദ്യം ത്രിമധുരമാണ്. തിരുമംഗലത്തപ്പന് ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്നാണ് വിശാസം.
തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷനൽകുന്നൂവെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ എന്നും ബാധാപീഡിതരുടെ തിരക്ക് കാണും. കൂടാതെ ധാരാളം അപസ്മാരരോഗികളും ആശ്വാസം തേടി എത്താറുണ്ട്.
ഉപദേവതകൾ
തിരുത്തുകശാസ്താവ്, ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് ഉപദേവതകൾ. ഇതിൽ ശാസ്താവ് പത്നീസമേതനായി ശോഭിക്കുന്നു. പദ്മാസനത്തിലിരിക്കുന്ന ദേവൻ പൂർണ്ണ, പുഷ്കല എന്നീ ദേവിമാരാൽ സേവിതനും ഹരിഹരപുത്രനുമാണെന്നാണ് സങ്കല്പം.
ഇതും കാണുക
തിരുത്തുകതിരുമംഗലം മഹാദേവക്ഷേത്രം വെബ്‌സൈറ്റ്
അവലംബം
തിരുത്തുക- ↑ http://www.thirumangalamtemple.com/index.html
- ↑ 2.0 2.1 കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“