തായ് റോമ്യെൻ ദേശീയോദ്യാനം
തായ് റോമ്യെൻ ദേശീയോദ്യാനം (Thai: ใต้ร่มเย็น)) തെക്കൻ തായ്ലാൻഡിലെ സൂററ്റ് താനി പ്രവിശ്യയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. നഖോൺ സി തമ്മരാറ്റ് മലനിരകളുടെ വടക്കേ അറ്റവും ഉൾക്കൊണ്ടിരിക്കുന്ന ഈ ദേശീയോദ്യാനം പ്രധാനമായും ഘോരവനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. 1991 ഡിസംബർ 31 നു സ്ഥാപിതമായ ഈ ദേശീയോദ്യാനം കാഞ്ചനാദിത്, ബാൻ ന സാൻ, വിയാങ് സാ എന്നീ ജില്ലകളിലെ 425 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.
തായ് റോമ്യെൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Surat Thani Province, Thailand |
Nearest city | Surat Thani |
Coordinates | 8°52′N 99°27′E / 8.867°N 99.450°E |
Area | 425 കി.m2 (164 ച മൈ) |
Established | 1991 |
Website | Department of National Parks[1] |
ഈ പ്രദേശം, പ്രത്യേകിച്ച് കുന്നിന് ചുറ്റുമുള്ള ഭാഗമായ ഖോവോ ചോങ് ചാങ് 1980 കളിൽ കമ്മ്യൂണിസ്റ്റ് വിമതരുടെ ഒരു ശക്തികേന്ദ്രമായിരുന്നു. ഇവിടെ നിന്നാണ് അവർ സൂററ്റ് താനിയിലെ വൈസ് ഗവർണറേയും രാജകുമാരി വിഭാവതി റംഗ്സിറ്റിനേയും 1977 ൽ വധിക്കുന്നതിൽ വിജയിച്ചത്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Tai Romyen National Park". Thailand National Parks. Department of National Parks, Wildlife and Plant Conservation. Archived from the original on 2 April 2015. Retrieved 12 Mar 2015.