സൂറത്ത് താനി പ്രവിശ്യ

(Surat Thani Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂറത്ത് താനി (Thai: สุราษฎร์ธานี, ഉച്ചാരണം [sù.râːt tʰāː.nīː]), പലപ്പോഴും സൂറത്ത് എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തായ്‍ലാന്റിലെ, തെക്കൻ പ്രവിശ്യകളിലെ (changwat) ഏറ്റവും വലിയ പ്രവിശ്യയാണ്. തായ്‍ലാന്റ് ഉൾക്കടലിൻറെ പടിഞ്ഞാറൻ തീരത്താണിത് സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന വജിരവുധ് (രാമ VI) നാമകരണം നടത്തിയ സൂററ്റ് താനി എന്ന വാക്കിൻറെ അർത്ഥം "നല്ല ആളുകളുടെ നഗരം", എന്നാണ്.

സൂറത്ത് താനി

สุราษฎร์ธานี
Ao Thong Nai Pan Yai, Ko Pha Ngan
Ao Thong Nai Pan Yai, Ko Pha Ngan
Official seal of സൂറത്ത് താനി
Seal
Nickname(s): 
Surat
Map of Thailand highlighting Surat Thani Province
Map of Thailand highlighting Surat Thani Province
CountryThailand
CapitalSurat Thani
ഭരണസമ്പ്രദായം
 • GovernorUaichai Innak (since October 2016)
വിസ്തീർണ്ണം
 • ആകെ12,891.5 ച.കി.മീ.(4,977.4 ച മൈ)
•റാങ്ക്Ranked 6th
ജനസംഖ്യ
 (2014)
 • ആകെ1,040,230
 • റാങ്ക്Ranked 21st
 • ജനസാന്ദ്രത81/ച.കി.മീ.(210/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 65th
സമയമേഖലUTC+7 (ICT)
ISO കോഡ്TH-84
വെബ്സൈറ്റ്Surat Thani Province

ചരിത്രം

തിരുത്തുക

ചരിത്രാതീത കാലഘട്ടത്തിൽത്തന്നെ സൂറത്ത് താനി നിലനിൽക്കുന്ന പ്രദേശത്ത് സെമാങ്, മലയൻ  ഗോത്രങ്ങൾ അധിവസിച്ചിരുന്നു. മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ശ്രീവിജയ സാമ്രാജ്യം മലയൻ ഉപദ്വീപിൽ പതിമൂന്നാം നൂറ്റാണ്ടുവരെയുള്ള കാലത്ത് മേൽക്കോയ്മ നിലിനിർത്തിയിരുന്നു. ശ്രീവിജയ കാലഘട്ടത്തിലെ അവശിഷ്ടങ്ങൾ ചൈയ്യ നഗരത്തിൽ കാണപ്പെടുന്നു. ഒരുപക്ഷേ ഇത്  ഇത് രാജ്യത്തിന്റെ ഒരു പ്രാദേശിക തലസ്ഥാനമായിരുന്നിരിക്കാം. ചില തായ് ചരിത്രകാരന്മാർ വാദിക്കുന്നത് ഒരു കാലത്ത് ഇത് ഈ രാജ്യത്തിന്റെ തലസ്ഥാനംതന്നെയായിരുന്നു ഇതെന്നാണ്. പക്ഷെ ഇത് തർക്കവിഷയമാണ്. അക്കാലത്തെ മറ്റൊരു പ്രധാന കുടിയേറ്റകേന്ദ്രമായിരുന്നു വിയാങ് സാ.

ശ്രീവിജയ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ഈ പ്രദേശം ചയ്യ, തത്തോങ്ങ് (ഇപ്പോൾ കാഞ്ചനാദിത്), ഖിരിരാത് നിഖോം എന്നീ വിവിധ നഗരങ്ങളായി വിഭജിക്കപ്പെട്ടു. ചയ്യ തായ് തലസ്ഥാനത്തിന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. എന്നാൽ തത്തൊങ്ങ്, ഖിരിരാത് എന്നിവ നഖോൺ തമ്മരാത്  രാജ്യമാണു നിയന്ത്രിച്ചിരുന്നത്. 1899-ൽ ഇവയെല്ലാംകൂടി സംയോജിപ്പിച്ച് ചൈയ്യ എന്ന ഒറ്റ പ്രവിശ്യയായി മാറി. 1915 ൽ മോൺതൺ ചുംഫോണിലെ രാജസദസ്സ് ബന്ദോണിലേക്ക് മാറ്റി സ്ഥാപിക്കുകയും ഇതിന് 1915 ജൂലൈ 29 ന് രാജാവ് വജിരവുധ് (രാമ VI) ന്റെ സന്ദർശനത്തോടനുബന്ധിച്ച്, സൂറത്ത് താനി എന്ന പുതിയ പേരു ലഭിക്കുകയും ചെയ്തു.  ഗുജറാത്തിലെ പ്രധാന തുറമുഖ നഗരമായ സൂറത്തിന്റെ സ്വാധീനത്താലായിരിക്കണം ഈ പേരു നൽകപ്പെട്ടത്. മൊൺതോണും സൂറത്ത് എന്ന പേരിലേയ്ക്കു മാറ്റപ്പെട്ടു. 1926-ൽ ഇത് റദ്ദാക്കുകയും മൊൺതോൺ നഖോൺ സി തമ്മാരാത്തിലേയ്ക്ക് സംയോജിപ്പിക്കുകയും ചെയ്തു. 1933 ൽ മോൺതോൺ പിരിച്ചുവിടുകയും പ്രവിശ്യ ഒരു ഒന്നാംതര ഭരണ ഉപവിഭാഗമായി മാറുകയും ചെയ്തു.

താ ഖാമിലെ (ഫുൻഫിൻ ജില്ല) ഒരു കെട്ടിടത്തിലായിരുന്നു പ്രവിശ്യാ ഭരണകൂടത്തിന്റെ ആസ്ഥാനം പ്രവർത്തിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ്, താപി നദിയുടെ തീരത്തെ സൂരത് താനി നഗരത്തിലേയ്ക്ക് തലസ്ഥാനം പറിച്ചുനടപ്പെട്ടു. തെക്കൻ ഗുജറാത്തിലെ താപി നദിയുടെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്. 1941 ഡിസംബർ 8-ന് ജപ്പാൻ സേന് തായ്ലാൻറിൽ അതിക്രമിച്ച് കടന്നപ്പോൾ, നഗരത്തിൽ നടന്ന യുദ്ധത്തിന്റെ ഫലമായി ഭരണപരമായ കെട്ടിടം തകർന്നടിഞ്ഞു. 1954 ൽ അത് പുനർനിർമ്മിച്ചു. 1954ൽ ഈ കെട്ടിടം പുനർനിർമ്മിച്ചുവെങ്കിലും 1982 മാർച്ച് 19 ന് കമ്യൂണിസ്റ്റ് വിമതർ സ്ഥാപിച്ച ഒരു ബോംബ് കെട്ടിത്തെ തകർക്കുകയും ഈ സംഭവത്തിൽ 5 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്നാമത്തേതായ ഇപ്പോഴത്തെ കെട്ടിടം നഗരത്തിന്റെ തെക്കുഭാഗത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. പ്രവിശ്യാ ഹാളിന്റെ പഴയ സൈറ്റിൽ ഇപ്പോൾ സിറ്റി പില്ലർ കോവിൽ (ലാക് മുവാംഗ്) നിലനിൽക്കുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ഇതിന്റെ അയൽ പ്രവിശ്യകൾ വടക്ക് (വടക്കുനിന്ന്, ഘടികാരദിശയിൽ) ചുംഫോൺ, നഖോൺ സി തമ്മരാത്, ക്രാബി, ഫാംഗ് ൻഗ, റനോങ് എന്നിവയാണ്. ഭൂമിശാസ്ത്രപരമായി, പ്രവിശ്യയുടെ കേന്ദ്രമെന്നുപറയുന്നത് താപി നദിയുടെ തീരദേശ സമതലമാണ്. ഇതു പ്രധാനമായും റബ്ബർ തോട്ടങ്ങളുമായി ഇടകലർന്നുകിടക്കുന്ന പുൽമേടുകളാണ്. പടിഞ്ഞാറ് ഫുക്കെറ്റ് റേഞ്ചിലെ ചുണ്ണാമ്പുകല്ലുകളാലുള്ള മലനിരകളാണ്. ഈ മലനിരകൾ ഭൂരിഭാഗവും വനനിരകളാൽ ആവൃതമായതാണ്. ഖാവോ സോക്ക് ദേശീയദ്യാനം ഇവിടെയാണ്.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൂറത്ത്_താനി_പ്രവിശ്യ&oldid=3532939" എന്ന താളിൽനിന്ന് ശേഖരിച്ചത്