തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ തായിനേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു തറവാട്ടുക്ഷേത്രമാണ് തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം. ഇന്ത്യയിൽതന്നെ ഒരു സസ്യത്തെപ്രതി നിർമ്മിക്കപ്പെട്ട അപൂർവമായ ഒരു ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പൂമാല ഭഗവതിയാണ്[1][2].

തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:കണ്ണൂർ ജില്ല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പൂമാല ഭഗവതി

ഐതിഹ്യം

തിരുത്തുക

തായിനേരി പ്രദേശത്തെ പുന്നയ്ക്കൻ തറവാട്ടിലെ ഒരു കാർന്നോർ ഇവിടെ ഒരു കുറിഞ്ഞിയുടെ തൈ വെച്ചുപിടിപ്പിച്ചു. അധികം താമസിക്കാതെ ഈ തൈയിൽനിന്നും ഇളകൾ പൊട്ടി ആ പ്രദേശമാകെ കുറിഞ്ഞി തൈകളാൽ സമൃദ്ധമാകുകയും കാർന്നോർ തൈ നട്ട ഭാഗത്തെ ദേവസ്ഥാനമായി കല്പിച്ച് അവിടെ ക്ഷേത്രം പണിയുകയും ചെയ്തു[2].

അനുഷ്ഠനങ്ങൾ

തിരുത്തുക

ഈ ക്ഷേത്രത്തിലെ തെയ്യം ഉത്സവം നിരവധി ഭക്തരെ ആകർഷിക്കുന്നു. മകരം 27 മുതൽ 29 വരെയാണ് ക്ഷേത്രത്തിലെ വാർഷിക ഉത്സവം. തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം കളിയാട്ട മഹോത്സവം മകരമാസത്തിലാണ് നടക്കുക. പൂമാരുതൻ ദൈവം, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, തീചാമുണ്ഡി എന്നീ തെയ്യങ്ങളും കാഴ്ചവരവും കരിമരുന്ന് പ്രയോഗവും ഉണ്ടാവും. എല്ലാ ദിവസങ്ങളിലും കലാപരിപാടികളും ഉണ്ടാവും

  1. "Kannur Thayineri Sree Kurinhi Kshetram". travelkannur.
  2. 2.0 2.1 "തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം". keralatourism.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക