സ്നേഹതീരം
തൃശൂരിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ തളിക്കുളം എന്ന സ്ഥലത്തെ കടപ്പുറമാണ് സ്നേഹതീരം. കേരള സംസ്ഥാന വിനോദസഞ്ചാര വികസന കോർപ്പറേഷനാണ് സ്നേഹതീരം ബീച്ച് പരിപാലിക്കുന്നതിന്റെ ചുമതല.
ചരിത്രം
തിരുത്തുകഒരു സാധാരണ കടപ്പുറം എന്ന നിലയിൽ നിന്ന്, സ്നേഹതീരം എന്ന പേര് നൽകി ഇന്ന് കാണുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയത് കേരളത്തിന്റെ ടൂറിസം വകുപ്പ് ആണ്. 2007 മെയ് ആറാം തിയതി, അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രീ കോടിയേരി ബാലകൃഷ്ണൻ ആണ് സ്നേഹതീരം ബീച് ഉത്ഘാടനം നിർവഹിച്ചത്.
പ്രത്യേകതകൾ
തിരുത്തുകവിനോദസഞ്ചാരികൾക്കായി പ്രത്യേകം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നടപ്പാതകളും ഇരിപ്പടങ്ങളും കൽമണ്ഡപങ്ങളും ഇവിടെ നിർമ്മിച്ചിരിക്കുന്നു. സഞ്ചാരികൾക്കായി ഭക്ഷണശാലകളും സമീപത്തുണ്ട്. കുട്ടികൾക്കായി ചെറിയ ഒരു ഉദ്യാനവും തീരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്.
എത്താനുള്ള വഴി
തിരുത്തുകതൃശ്ശൂരിൽ നിന്നും പടിഞ്ഞാറേക്കോട്ട - ഒളരി - കാഞ്ഞാണി - വാടനപ്പിളി വഴി തളിക്കുളം എന്ന സ്ഥലത്തിറങ്ങുക. അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സ്നേഹതീരം ബിച്ച്. എറണാകുളം - ഗുരുവായൂർ റോഡിലൂടെയും ഈ തീരത്തെത്താം. പറവൂർ - കൊടുങ്ങല്ലൂർ - തൃപ്രയാർ വഴി തളിക്കുളത്തെത്താവുന്നതാണ്. തളിക്കുളം ബീച്ച് എന്നും ഇത് അറിയപ്പെടുന്നു.
ചിത്രശാല
തിരുത്തുക-
സ്നേഹതീരം - നടപ്പാത
-
സ്നേഹതീരം - കവാടം
-
സ്നേഹതീരം - കവാടം
-
സ്നേഹതീരം - കടൽ
-
സ്നേഹതീരം - സന്ദർശകർ
-
സ്നേഹതീരം
-
സ്നേഹതീരം - സുനാമി
-
സ്നേഹതീരം - പമ്പരം
-
സ്നേഹതീരം
-
സ്നേഹതീരം - പ്രവേശകവാടം