തലോറ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ കുറ്റിയേരി വില്ലജിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണു തലോറ. കുന്നുകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമപ്രദേശമാണിത്. പ്രദേശവാസികളധികവും കർഷകവേലയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. വിപുലമായ പാടശേഖരം ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. കുപ്പം പുഴ ഈ പ്രദേശത്തിലൂടെ ഒഴുകുന്നു. എഴുകുന്ന് എന്നറിയപ്പെടുന്ന കുന്ന് തലോറയുടെ ഭാഗമാണ് [അവലംബം ആവശ്യമാണ്].